ധനകാര്യ മന്ത്രാലയം
1961 ലെ ആദായനികുതി നിയമത്തിന്റെ സമ്പൂർണ്ണ ലളിതവത്ക്കരണം ലക്ഷ്യമിട്ട് ആദായനികുതി ബിൽ 2025 ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു
Posted On:
13 FEB 2025 3:54PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 13 ഫെബ്രുവരി 2025
1961 ലെ ആദായനികുതി നിയമത്തിന്റെ ഭാഷയും ഘടനയും ലളിതമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്ന ആദായനികുതി ബിൽ 2025 ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു.
ലളിതവത്ക്കരണ പ്രക്രിയയ്ക്ക് ആധാരം മൂന്ന് പ്രധാന തത്വങ്ങൾ:
- കൂടുതൽ വ്യക്തവും യുക്തിയുക്തവുമായി മനസ്സിലാക്കാനാകും വിധം വാചികവും ഘടനാപരവുമായ ലളിതവത്ക്കരണം.
- നൈരന്തര്യവും സുനിശ്ചിതത്വവും ഉറപ്പാക്കാൻ നികുതി നയങ്ങളിൽ വലിയ മാറ്റങ്ങൾ ഒഴിവാക്കി.
- നികുതി നിരക്കുകളിൽ മാറ്റങ്ങളൊന്നുമില്ല, നികുതിദായകർക്ക് പ്രവചനാതീത സാഹചര്യം നേരിടേണ്ടി വരുന്നുമില്ല.
ഒരു ത്രിമുഖ സമീപനം സ്വീകരിച്ചു:
- വായനാക്ഷമത മെച്ചപ്പെടുത്തുന്നതിന് സങ്കീർണ്ണമായ ഭാഷ ഒഴിവാക്കി.
- വേഗത്തിൽ ഗ്രഹിക്കുന്നതിനായി അനാവശ്യവും ആവർത്തിച്ചു വരുന്നതുമായ വ്യവസ്ഥകൾ ഒഴിവാക്കി.
- വ്യവസ്ഥകൾ എളുപ്പത്തിൽ കണ്ടെത്താനാകും വിധം വിഭാഗങ്ങൾ യുക്തിസഹമായി പുനഃക്രമീകരിച്ചു.
പര്യാലോചനാധിഷ്ഠിത, ഗവേഷണാധിഷ്ഠിത സമീപനം
നികുതി മേഖലയിലുള്ളവർ, നികുതിദായകർ, ബിസിനസ് സ്ഥാപനങ്ങൾ, വ്യാവസായിക കൂട്ടായ്മകൾ, പ്രൊഫഷണൽ സ്ഥാപനങ്ങൾ എന്നിവയുമായുള്ള കൂടിയാലോചന സർക്കാർ ഉറപ്പാക്കി. ഓൺലൈൻ ആയി ലഭിച്ച 20,976 നിർദ്ദേശങ്ങളിൽ, സാധുതയുള്ള പ്രസക്ത നിർദ്ദേശങ്ങൾ പരിശോധിക്കുകയും ഉൾപ്പെടുത്തുകയും ചെയ്തു. വ്യവസായമേഖലയിലെ വിദഗ്ധരുമായും നികുതി മേഖലയിലെ പ്രൊഫഷണലുകളുമായും കൂടിയാലോചനകൾ നടത്തുകയും മികച്ച രീതികൾക്കായി ഓസ്‌ട്രേലിയയിലെയും യുകെയിലെയും ലളിതവത്ക്കരണ മാതൃകകൾ പഠിക്കുകയും ചെയ്തു.
ലളിതവത്ക്കരണ പ്രക്രിയയുടെ ഗുണഫലങ്ങൾ
സ്വാധീനം
പുനരവലോകനം നിയമത്തിലെ വ്യവസ്ഥകൾ ഗണ്യമായി കുറയാനിടയാക്കി. കൂടുതൽ കാര്യക്ഷമവും ഉപയോക്തൃസൗഹൃദവുമായി.
വ്യവസ്ഥയിലെ ലളിതവത്ക്കരണം താഴെ സംഗ്രഹിച്ചിരിക്കുന്നു:
ഇനം
|
നിലവിലുള്ള ആദായനികുതി നിയമം, 1961
|
2025 ലെ ആദായനികുതി ബില്ലിലെ നിർദ്ദേശം
|
മാറ്റം (കുറയ്ക്കൽ/കൂട്ടിച്ചേർക്കൽ)
|
വാക്കുകൾ
|
512,535
|
259,676
|
കുറയുന്നത്: 252,859 വാക്കുകൾ
|
അധ്യായങ്ങൾ
|
47
|
23
|
കുറയുന്നത്: 24 അധ്യായങ്ങൾ
|
സെക്ഷനുകൾ
|
819
|
536
|
കുറയുന്നത്: 283 സെക്ഷനുകൾ
|
പട്ടികകൾ
|
18
|
57
|
കൂട്ടിച്ചേർക്കുന്നത്: 39 പട്ടികകൾ
|
ഫോർമുലകൾ
|
6
|
46
|
കൂട്ടിച്ചേർക്കുന്നത്: 40 ഫോർമുലകൾ
|
ഗുണാത്മക മെച്ചപ്പെടുത്തൽ
- ലളിതമായ ഭാഷ, നിയമം നന്നായി ഗ്രഹിക്കാൻ സഹായിക്കുന്നു.
- ഭേദഗതികളുടെ ഏകീകരണം, വിന്യാസത്തിലെ കുറവ്.
- കൂടുതൽ വ്യക്തതയ്ക്കായി കാലഹരണപ്പെട്ടതും അനാവശ്യവുമായ വ്യവസ്ഥകൾ നീക്കം ചെയ്യും.
- മെച്ചപ്പെട്ട വായനാക്ഷമതയ്ക്കായി പട്ടികകളിലൂടെയും ഫോർമുലകളിലൂടെയും യുക്തിപരമായ പുനർഘടന.
- നിലവിലുള്ള നികുതി തത്വങ്ങളുടെ സംരക്ഷണം, പ്രയോഗക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം നൈരന്തര്യം ഉറപ്പാക്കുന്നു.
ലളിതവും വ്യക്തവുമായ നികുതി ചട്ടക്കൂട് ഉറപ്പാക്കി, ബിസിനസ്സ് സുഗമാക്കുന്നതിൽ സർക്കാരിനുള്ള പ്രതിബദ്ധതയാണ് 2025 ലെ ആദായനികുതി ബിൽ പ്രതിഫലിപ്പിക്കുന്നത്.
(Release ID: 2102800)
Visitor Counter : 40
Read this release in:
Odia
,
English
,
Khasi
,
Urdu
,
Hindi
,
Nepali
,
Marathi
,
Punjabi
,
Gujarati
,
Tamil
,
Telugu