രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

എയ്‌റോ ഇന്ത്യ 2025 ൽ പ്രതിരോധ സെക്രട്ടറി നിരവധി പ്രതിരോധ പ്രതിനിധി സംഘങ്ങളെ കണ്ടു

Posted On: 12 FEB 2025 8:00AM by PIB Thiruvananthpuram
ന്യൂ ഡൽഹി : 12 ഫെബ്രുവരി 2025
 
 ബെംഗളൂരുവിൽ 2025 ഫെബ്രുവരി 11 ന് എയ്‌റോ ഇന്ത്യ 2025 ന്റെ ഭാഗമായി പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. മൊസാംബിക് പ്രതിരോധ സെക്രട്ടറി Mr. കാസിമിറോ അഗസ്റ്റോ മുയേയോ; ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി എയർ വൈസ് മാർഷൽ (റിട്ട.) Mr സമ്പത്ത് തുയകോന്ത; സുരിനാം പ്രതിരോധ സ്ഥിരം സെക്രട്ടറി Mr ജയന്ത്കുമാർ ബിഡെസി; മംഗോളിയ സ്റ്റേറ്റ് സെക്രട്ടറി ബ്രിഗേഡിയർ ജനറൽ ഗംഖായുഗ് ദഗ്‌വദോർജ്; നേപ്പാൾ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ശ്രീ രമേശ്വർ ദംഗൽ; മൗറീഷ്യസ് സ്ഥിരം സെക്രട്ടറി ശ്രീ ദേവേന്ദ്ര ഗോപാൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സ്ഥിരം സെക്രട്ടറി മേജർ ജനറൽ ലുക്വികില മെറ്റിക്വിസ മാർസൽ എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി.
 
നിലവിലുള്ള പ്രതിരോധ സഹകരണം അവലോകനം ചെയ്യുന്നതിലും ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ തിരിച്ചറിയുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രതിരോധ വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും  ചർച്ചകൾ നടന്നു . പിന്നീട്, വിവിധ സംയുക്ത പദ്ധതികളെക്കുറിച്ചും പ്രതിരോധ വ്യവസായ മേഖലകളെക്കുറിച്ചും  ഇന്ത്യൻ പ്രതിരോധ സെക്രട്ടറി, ഫ്രാൻസിലെ ഇന്റർനാഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർമമെന്റിന്റെ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ ഗെയ്ൽ ഡയസ് ഡി ട്യൂസ്റ്റയുമായി ചർച്ചകൾ നടത്തി
 
*****************
 
GG

(Release ID: 2102228) Visitor Counter : 30