വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് നിര്‍മിതബുദ്ധി കലാസൃഷ്ടി മത്സരം
സർഗാത്മകതയുടെയും നിര്‍മിതബുദ്ധിയുടെയും സംയോജനത്തിന് വഴിയൊരുക്കുന്നു
Posted On:
10 FEB 2025 4:06PM by PIB Thiruvananthpuram
ആമുഖം
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന നിര്‍മിതബുദ്ധി കലാസൃഷ്ടി മത്സരം കലാകാരന്മാരെയും ഡിസൈനർമാരെയും എഐ തല്‍പരരെയും ഒരുമിച്ചുകൊണ്ടുവന്ന് നിര്‍മിതബുദ്ധിയുടെയും കലാപരമായ ആവിഷ്കാരത്തിന്റെയും സംയോജനത്തിന് വഴിയൊരുക്കുന്ന ഒരു മത്സരമാണ്. നിര്‍മിതബുദ്ധി അധിഷ്ഠിത ഉപകരണങ്ങളും സാങ്കേതിക വിദ്യകളുമുപയോഗിച്ച് സർഗാത്മകതയുടെയും നവീകരണത്തിന്റെയും അതിരുകൾക്കപ്പുറം ആഴമേറിയതും സംവേദനാത്മകവുമായ കലാസൃഷ്ടികളൊരുക്കാന്‍ പങ്കെടുക്കുന്നവരെ ഇത് ക്ഷണിക്കുന്നു. നിക്ഷേപകർ, സഹകാരികൾ, വ്യവസായപ്രമുഖര്‍ എന്നിവരുമായി ഇടപഴകൽ വളർത്തുന്നതിനൊപ്പം കലകളിലെ എഐ-യുടെ പരിവർത്തന സാധ്യതകൾ എടുത്തുകാണിക്കുകയെന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. കലയും സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നതിലൂടെ ഇത് നിര്‍മിതബുദ്ധി അധിഷ്ഠിത സര്‍ഗാത്മക ആവിഷ്കാരത്തിന്റെ മുൻനിരയിൽ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തുന്നു.
മാധ്യമ വിനോദ (എം & ഇ) വ്യവസായത്തിലെ നവീകരണം ലക്ഷ്യമിടുന്ന ആഗോള വേദിയായി പ്രവർത്തിക്കുന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടി (വേവ്സ്) യുടെ കീഴിലെ മുൻനിര സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളുടെ ഭാഗമാണിത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 70,000-ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. 31 മത്സരങ്ങള്‍ക്ക് തുടക്കമായതോടെ ഇത് സർഗാത്മകതയും ആഗോള പങ്കാളിത്തവും വളർത്തുന്നു. ഒരു പ്രമുഖ വ്യാവസായിക വേദിയെന്ന നിലയിൽ, സഹകരണത്തിലും വ്യാപാര അവസരങ്ങളിലും ആഗോള സർഗാത്മക കേന്ദ്രമായി ഉയര്‍ന്നുവരുന്നതിലും ഉച്ചകോടി രാജ്യത്തെ മുന്നോട്ടുനയിക്കുന്നു. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലുമായി നടക്കുന്ന ഉച്ചകോടി ദീർഘവീക്ഷണത്തോടുകൂടിയ ആശയങ്ങൾക്കും ഉയർന്നുവരുന്ന പ്രതിഭകൾക്കും ഒരു മികച്ച തുടക്കത്തിന് അവസരമൊരുക്കും.

യോഗ്യതാ മാര്‍ഗനിർദ്ദേശങ്ങൾ

സൃഷ്ടികള്‍ സമർപ്പിക്കേണ്ട വിധം
കലാസൃഷ്ടിയുടെ സാധ്യതയും സംവേദനക്ഷമതയും പ്രദർശിപ്പിക്കുന്ന ഒരു മൂലരൂപമോ ചെറുമാതൃകയോ സമർപ്പിക്കുക.
ഉപയോഗിച്ച പ്രക്രിയ, പ്രചോദനം, എഐ സാങ്കേതിക വിദ്യകൾ എന്നിവ വിശദീകരിക്കുന്ന ഒരു പദ്ധതി വിവരണം ഉൾപ്പെടുത്തുക.
ചിത്രങ്ങളും ത്രിമാന മാതൃകകളുമടക്കം ദൃശ്യ പ്രാതിനിധ്യം നൽകുക.
ആശയം വിശദീകരിക്കുന്നതും ഏതെങ്കിലും ചെറുമാതൃകകള്‍ പ്രദർശിപ്പിക്കുന്നതുമായ ഒരു ഹ്രസ്വവീഡിയോ (5 മിനിറ്റ് വരെ) പങ്കുവെയ്ക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി: 2025 മാർച്ച് 15.
മൂല്യനിർണയ മാനദണ്ഡം

അയോഗ്യതാ മാനദണ്ഡം
അനധികൃത ഉള്ളടക്കം അല്ലെങ്കില്‍ ഉള്ളടക്കമോഷണം.
അപേക്ഷാ മാനദണ്ഡങ്ങള്‍ക്കും യോഗ്യതാ മാർഗനിർദേശങ്ങൾക്കും അനുസൃതമല്ലാത്തത്.
അവലംബം:
(Release ID: 2101608)
Visitor Counter : 22