മന്ത്രിസഭ
വെട്ടിച്ചുരുക്കിയ വാള്‍ട്ടെയര്‍ ഡിവിഷന്‍ നിലനിര്‍ത്തികൊണ്ട് വിശാഖപട്ടണത്തെ നിര്‍ദ്ദിഷ്ട സൗത്ത് കോസ്റ്റ് റെയില്‍വേ സോണിന് കീഴിലെ ഡിവിഷണല്‍ അധികാരപരിധി പുനരവലോകനം ചെയ്യും
Posted On:
07 FEB 2025 8:46PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം താഴെപ്പറയുന്നവയ്ക്ക് മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി:
1. വാള്‍ട്ടെയര്‍ ഡിവിഷനെ വെട്ടിച്ചുരുക്കിയ രൂപത്തില്‍ നിലര്‍ത്താനും അതിനെ വിശാഖപട്ടണം ഡിവിഷന്‍ എന്ന പുനര്‍നാമകരണം ചെയ്യാനുമായി 2019 ഫെബ്രുവരി 2ന് കേന്ദ്ര മന്ത്രിസഭായോഗം എടുത്ത മുന്‍ തീരുമാനത്തിന്റെ ഭാഗീകമായ പരിഷ്‌ക്കരണം.
2. തന്മൂലം, പാലസ-വിശാഖപട്ടണം- ദുവ്വാഡ, കുനേരു-വിസിയനഗരം, നൗപഡ ജംഗ്ഷന്‍ - പരലഖെമുണ്ടി, ബോബിലി ജംഗ്ഷന്‍-സാലൂര്‍, സിംഹാചലം നോര്‍ത്ത് - ദുവ്വാഡ ബൈപാസ്, വടലപുടി - ദുവ്വാഡ, വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ്- ജഗ്ഗായപാലം (ഏകദേശം 410 കിലോമീറ്റര്‍) എന്നീ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ഏകദേശം ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാള്‍ട്ടെയര്‍ ഡിവിഷന്റെ ഒരു ഭാഗം,
പുതിയ സൗത്ത് കോസ്റ്റ് റെയില്‍വേയുടെ കീഴില്‍ വാള്‍ട്ടെയര്‍ ഡിവിഷനായി നിലനിര്‍ത്തും. വാള്‍ട്ടെയര്‍ എന്ന പേര് ഒരു കൊളോണിയല്‍ പാരമ്പര്യത്തില്‍പ്പെട്ടതായതിനാല്‍ അതു മാറ്റേണ്ടുള്ളതുകൊണ്ട് ഇതിനെ വിശാഖപട്ടണം ഡിവിഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യും.
3. കോട്ടവലസ- ബച്ചേലി, കുനേരു - തെരുവാലി ജംഗ്ഷന്‍, സിഗപ്പൂര്‍ റോഡ്- കോരാപുട്ട് ജംഗ്ഷന്‍, പരലഖെമുണ്ടി - ഗണ്‍പൂര്‍ (ഏകദേശം 680 കിലോമീറ്റര്‍) എന്നീ സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ഏകദേശം ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാള്‍ട്ടെയര്‍ ഡിവിഷന്റെ മറ്റൊരു ഭാഗത്തെ, ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ കീഴില്‍ റായഗഡ ആസ്ഥാനമായുള്ള ഒരു പുതിയ ഡിവിഷനായി മാറ്റും.
വെട്ടിച്ചുരുക്കിയ രൂപത്തിലായാല്‍ പോലും വാള്‍ട്ടെയര്‍ ഡിവിഷന്‍ നിലനിര്‍ത്തുന്നത്, പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റും.
-SK-
(Release ID: 2100895)
Visitor Counter : 27