പ്രധാനമന്ത്രിയുടെ ഓഫീസ്
സിനിമാ ഇതിഹാസതാരം രാജ് കപൂറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചു കപൂർ കുടുംബവുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണം
Posted On:
11 DEC 2024 8:13PM by PIB Thiruvananthpuram
രൺബീർ കപൂർ: കഴിഞ്ഞ ഒരാഴ്ചയായി, ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഫാമിലി ഗ്രൂപ്പ് താങ്കളെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് സജീവമായി ചർച്ച ചെയ്യുന്നു - പ്രൈം മിനിസ്റ്റർ ജി എന്നോ അതോ പ്രധാനമന്ത്രി ജി എന്നോ! റീമ ബുവ എല്ലാ ദിവസവും എന്നെ വിളിച്ച് എന്ത്, എങ്ങനെ പറയണമെന്ന് ചോദിക്കുന്നു.
പ്രധാനമന്ത്രി: സഹോദരാ, ഞാനും നിങ്ങളുടെ കുടുംബത്തിലെ ഒരു ഭാഗമാണ്. നിങ്ങൾക്ക് തോന്നുന്നതെന്തും പറയൂ.
സ്ത്രീ: ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ശ്രീ നരേന്ദ്ര മോദി ജി!
പ്രധാനമന്ത്രി: കട്ട്!
ഒരു സ്ത്രീ: താങ്കളുടെ വിലപ്പെട്ട സമയം ചെലവഴിച്ചുകൊണ്ട് ഇന്ന് ഞങ്ങളെ ഇവിടെ ക്ഷണിച്ചിരിക്കുന്നു. രാജ് കപൂറിന്റെ നൂറാം ജന്മദിനത്തിൽ, ഞങ്ങൾ നിങ്ങൾക്ക് നന്ദി പറയുന്നു. പപ്പയുടെ ഒരു സിനിമയിലെ ചില വരികൾ എനിക്ക് ഓർമ്മ വന്നു: മൈ ന രഹുങ്കി, തും ന രഹോഗെ, ലേകിൻ രഹെങ്കി നിഷാനിയൻ!
പ്രധാനമന്ത്രി: വാഹ്!
സ്ത്രീ: നിങ്ങൾ ഞങ്ങളോട് അളവറ്റ ബഹുമാനവും സ്നേഹവും കാണിച്ചു. ഇന്ന്, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി കപൂർ കുടുംബത്തോട് കാണിച്ച ആദരവ് മുഴുവൻ രാജ്യവും വീക്ഷിക്കും.
പ്രധാനമന്ത്രി: കപൂർ സാഹബ് വലിയ സംഭാവന നൽകിയിട്ടുണ്ട്! നിങ്ങളെയെല്ലാം ഇവിടെ സ്വാഗതം ചെയ്യുന്നത് എന്റെ ബഹുമതിയായി ഞാൻ കരുതുന്നു. രാജ് സാഹബിന്റെ 100-ാം ജന്മദിനം ഇന്ത്യൻ സിനിമയുടെ യാത്രയിലെ ഒരു സുവർണ്ണ നാഴികക്കല്ലാണ്. 1947-ൽ നീൽ കമൽ മുതൽ 2047 വരെയുള്ള രു നൂറ്റാണ്ട് നീണ്ട യാത്ര രാജ്യത്തിന് നൽകിയ അസാധാരണമായ സംഭാവനയെ സൂചിപ്പിക്കുന്നു. ഇന്നത്തെ നയതന്ത്ര വൃത്തങ്ങളിൽ, സോഫ്റ്റ് പവറിനെക്കുറിച്ച് ഗണ്യമായ ചർച്ചകൾ നടക്കുന്നുണ്ട്. 'സോഫ്റ്റ് പവർ' എന്ന പദം പോലും രൂപപ്പെട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ, രാജ് കപൂർ സാഹബ് തന്റെ പ്രവർത്തനങ്ങളിലൂടെ ആഗോളതലത്തിൽ ഭാരതത്തിന്റെ സ്വാധീനം സ്ഥാപിച്ചിരുന്നു. ഇത് രാജ്യത്തിന് നൽകിയ മഹത്തായ സേവനമായിരുന്നു.
സ്ത്രീ: രൺബീറിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. രൺബീർ ഒരു കാറിൽ ഇരിക്കുകയായിരുന്നു, റഷ്യൻ ടാക്സി ഡ്രൈവർ ചോദിച്ചു, "താങ്കൾ ഇന്ത്യക്കാരനാണോ?" പിന്നെ അയാൾ ഒരു പാട്ട് പാടാൻ തുടങ്ങി. രൺബീർ പറഞ്ഞു, "ഞാൻ രാജ് കപൂറിന്റെ ചെറുമകനാണ് !"
രൺബീർ കപൂർ: ഞാൻ രാജ് കപൂറിന്റെ ചെറുമകനാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അതുകൊണ്ട് എനിക്ക് എപ്പോഴും സൗജന്യ ടാക്സി യാത്രകൾ ലഭിക്കുമായിരുന്നു.
പ്രധാനമന്ത്രി: ഒരുപക്ഷേ എന്തെങ്കിലും ചെയ്യാൻ കഴിയും, പ്രത്യേകിച്ച് മധ്യേഷ്യയിൽ. അവിടത്തെ ജനങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ആഴത്തിൽ സ്പർശിക്കുന്ന ഒരു സിനിമ നിർമ്മിക്കണം. ഇത്രയും വർഷങ്ങൾക്ക് ശേഷവും രാജ് സാഹബ് അവരുമായി ശക്തമായ വൈകാരിക ബന്ധം പുലർത്തുന്നു. അത് തന്നെ ശ്രദ്ധേയമാണ്.
സ്ത്രീ: ഇക്കാലത്ത്, കൊച്ചുകുട്ടികളെ പോലും പലതരം പാട്ടുകൾ പഠിപ്പിക്കുന്നുണ്ട്!
പ്രധാനമന്ത്രി: അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ ശാശ്വതമായ സ്വാധീനം കാണിക്കുന്നു. മധ്യേഷ്യയിൽ അപാരമായ സാധ്യതകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ബന്ധം പുനരുജ്ജീവിപ്പിക്കാനും, പുതിയ തലമുറയുമായി അതിനെ ബന്ധിപ്പിക്കാനും, ബന്ധം ശക്തിപ്പെടുത്താനും നാം പ്രവർത്തിക്കണം. അത്തരം ക്രിയാത്മകമായ ശ്രമങ്ങൾ ആരംഭിക്കണം, അവ തീർച്ചയായും നേടിയെടുക്കാൻ കഴിയും.
സ്ത്രീ: അദ്ദേഹത്തിന് വളരെയധികം സ്നേഹം ലഭിച്ചതിനാൽ അദ്ദേഹത്തിന്റെ പേര് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടു. നിങ്ങൾക്ക് അദ്ദേഹത്തെ ഒരു സാംസ്കാരിക അംബാസഡർ എന്ന് ചെറിയ രീതിയിൽ വിളിക്കാം. എന്നാൽ ഇന്ന് ഞാൻ ഇത് പറയണം: അദ്ദേഹം ഒരു ചെറിയ സാംസ്കാരിക അംബാസഡർ ആയിരുന്നിരിക്കാം, പക്ഷേ നമ്മുടെ പ്രധാനമന്ത്രി ഇന്ത്യയെ ആഗോളതലത്തിൽ ഉയർത്തി, ഞങ്ങൾ വളരെ അഭിമാനിക്കുന്നു. ഈ കുടുംബത്തിലെ ഓരോ അംഗവും വളരെ അഭിമാനിക്കുന്നു.
പ്രധാനമന്ത്രി: തീർച്ചയായും, രാജ്യത്തിന്റെ ആഗോള പ്രശസ്തി ഗണ്യമായി വർദ്ധിച്ചു. ഉദാഹരണത്തിന് യോഗ നോക്കൂ. ഇന്ന്, നിങ്ങൾ ലോകത്തിലെവിടെ പോയാലും, യോഗയോടുള്ള വലിയ ആദരം നിങ്ങൾക്ക് കാണാം.
സ്ത്രീ: എന്റെ അമ്മയും ഞാനും, ബെബോയും, ലോലോയും, ഞങ്ങളെല്ലാവരും യോഗയിൽ അഗാധമായ താല്പര്യമുള്ളവരാണ്.
പ്രധാനമന്ത്രി: ലോക നേതാക്കളെ ഞാൻ കാണുമ്പോഴെല്ലാം, ഉച്ചഭക്ഷണത്തിനിടയിലായാലും അത്താഴ സമയത്തായാലും, എന്നിക്ക് ചുറ്റിനുമുള്ള സംഭാഷണം പലപ്പോഴും യോഗയെ കുറിച്ചായിരിക്കും.
വ്യക്തി: ഈ സിനിമ എന്റെ മുത്തച്ഛനുള്ള ഒരു എളിയ ശ്രദ്ധാഞ്ജലിയാണ്. ഒരു നിർമ്മാതാവ് എന്ന നിലയിൽ ഇത് എന്റെ ആദ്യ ചിത്രമാണ്, എന്റെ കുടുംബത്തോടൊപ്പം എന്തെങ്കിലും സൃഷ്ടിക്കണമെന്ന് ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നു. ഈ പ്രോജക്റ്റ് നമുക്ക് പ്രിയപ്പെട്ടതെല്ലാം ഉൾക്കൊള്ളുന്നു.
സ്ത്രീ: ഞാൻ ഒരു കാര്യം പങ്കുവെക്കട്ടേ? ഇവർ എന്റെ പേരക്കുട്ടികളാണ്, എന്റെ കുട്ടികളാണ്. അവർക്ക് ഒരിക്കലും അവരുടെ മുത്തച്ഛനെ കാണാൻ അവസരം ലഭിച്ചിട്ടില്ല, എന്നിട്ടും അദ്ദേഹത്തെ ബഹുമാനിക്കുന്നതിനാണ് അവർ ഈ സിനിമ നിർമ്മിക്കുന്നത്. അർമാൻ വിപുലമായ ഗവേഷണം നടത്തിയിട്ടുണ്ട്, ഈ സിനിമ ഭാഗികമായി അദ്ദേഹത്തിന് ഒരു ശ്രദ്ധാഞ്ജലിയാണ്.
വ്യക്തി: ഞങ്ങൾ പഠിച്ചതെല്ലാം സിനിമകളിൽ നിന്നാണ്, അതിൽ ഭൂരിഭാഗവും ഞങ്ങളുടെ അമ്മ ഞങ്ങളെ പഠിപ്പിച്ചതാണ്.
പ്രധാനമന്ത്രി: നിങ്ങൾ ഗവേഷണം നടത്തുമ്പോൾ, ഒരു തരത്തിൽ, നിങ്ങൾ ആ ലോകത്തിൽ മുഴുകുന്നു - നിങ്ങൾ അതിൽ ജീവിക്കുന്നു. നിങ്ങൾ ശരിക്കും ഭാഗ്യവാനാണ്, കാരണം നിങ്ങൾ ഒരിക്കലും നിങ്ങളുടെ മുത്തച്ഛനെ കണ്ടിട്ടില്ലെങ്കിലും, ഈ സിനിമയിലൂടെ അദ്ദേഹത്തിന്റെ ജീവിതം അനുഭവിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചു.
വ്യക്തി: അതെ, തീർച്ചയായും. ഇത് എന്റെ ഒരു വലിയ സ്വപ്നമാണ്, എന്റെ മുഴുവൻ കുടുംബവും ഈ പ്രോജക്റ്റിന്റെ ഭാഗമായതിൽ ഞാൻ വളരെയധികം നന്ദിയുള്ളവനാണ്.
പ്രധാനമന്ത്രി: അദ്ദേഹത്തിന്റെ സിനിമകളുടെ സ്വാധീനം ഞാൻ ഓർക്കുന്നു. ജനസംഘ കാലഘട്ടത്തിൽ ഡൽഹിയിൽ ഒരു തെരഞ്ഞെടുപ്പ് നടന്നു, ജനസംഘം പരാജയപ്പെട്ടു. പരാജയം നേരിട്ടപ്പോൾ അദ്വാനി ജിയും അടൽ ജിയും പറഞ്ഞു, "ഇനി നമ്മൾ എന്തുചെയ്യും?" അവരുടെ ഉന്മേഷം ഉയർത്താൻ അവർ ഒരു സിനിമ കാണാൻ തീരുമാനിച്ചു. അവർ രാജ് കപൂറിന്റെ സിനിമ കാണാൻ പോയി. രാത്രി കടന്നുപോയി, രാവിലെ ആയപ്പോഴേക്കും അവർക്ക് പുതിയ പ്രതീക്ഷ ലഭിച്ചു. അവർക്ക് നഷ്ടം സംഭവിച്ചിട്ടും, ഒരു പുതിയ പ്രഭാതം കാത്തിരിക്കുന്നതുപോലെയായിരുന്നു അത്.
ചൈനയിലായിരുന്നതും ഞാൻ ഓർക്കുന്നു, നിങ്ങളുടെ പിതാവിന്റെ ഒരു ഗാനം അപ്പോൾ ആലപിക്കുന്നുണ്ടായിരുന്നു. ഒരു സഹപ്രവർത്തകനോട് അത് മൊബൈൽ ഫോണിൽ റെക്കോർഡുചെയ്യാൻ ഞാൻ ആവശ്യപ്പെട്ടു, ഞാൻ അത് ഋഷി സാഹബിന് അയച്ചു. അദ്ദേഹം അത്യധികം സന്തോഷിച്ചു.
ആലിയ: താങ്കൾ അടുത്തിടെ ആഫ്രിക്ക സന്ദർശിച്ചിരുന്നല്ലോ, എന്റെ ഒരു ഗാനം ആലപിക്കുന്ന ഒരു പട്ടാളക്കാരനോടൊപ്പം താങ്കൾ നിൽക്കുന്ന ഒരു ക്ലിപ്പ് ഞാൻ കണ്ടു. ആ ക്ലിപ്പ് വൈറലായി, പലരും അത് എനിക്ക് അയച്ചുതന്നു. എല്ലാവരും അത് കണ്ടപ്പോൾ വളരെ സന്തോഷിച്ചു. ലോകത്തെ ഒന്നിപ്പിക്കാൻ സംഗീതത്തിന് സവിശേഷമായ കഴിവുണ്ടെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദി ഗാനങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട് - അവ ഭാഷാ അതിർവരമ്പുകളെ മറികടക്കുന്നു. ആളുകൾക്ക് എല്ലായ്‌പ്പോഴും വാക്കുകൾ മനസ്സിലാകണമെന്നില്ല, എന്നിരുന്നാലും അവർ അത് പാടുന്നു. പ്രത്യേകിച്ച് രാജ് കപൂറിന്റെ ഗാനങ്ങളുടെ കാര്യത്തിൽ എന്റെ യാത്രകളിൽ ഇത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നും, നമ്മുടെ സംഗീതത്തിൽ ആഴത്തിലുള്ള വൈകാരികവും സാർവത്രികവുമായ എന്തോ ഒന്ന് ഉണ്ട്, അത് ഞൊടിയിടകൊണ്ട്
ഒരു ബന്ധം സൃഷ്ടിക്കുന്നു. അതിനെക്കുറിച്ച് പറയുമ്പോൾ, എനിക്ക് ഒരു ചോദ്യം ഉണ്ടായിരുന്നു - താങ്കൾക്ക് ഇപ്പോൾ പാട്ടുകൾ കേൾക്കാൻ അവസരം ലഭിക്കുന്നുണ്ടോ?
പ്രധാനമന്ത്രി: അതെ, സംഗീതം എനിക്ക് ഇഷ്ടമാണ്, അവസരം ലഭിക്കുമ്പോഴെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്.
സെയ്ഫ് അലി ഖാൻ: എനിക്ക് നേരിട്ട് കണ്ടുമുട്ടാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താങ്കൾ, താങ്കൾ ഞങ്ങളെ നേരിട്ട് കണ്ടിട്ടുണ്ട് - ഒന്നല്ല, രണ്ടുതവണ. താങ്കൾ വളരെ പോസിറ്റീവ് എനർജി പ്രകടിപ്പിക്കുന്നു, ജോലിയോടുള്ള താങ്കളുടെ സമർപ്പണം ശരിക്കും പ്രശംസനീയമാണ്. താങ്കൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഞാൻ അഭിനന്ദനം അറിയിക്കുന്നു, നിങ്ങളുടെ വാതിലുകൾ തുറന്നതിനും, ഞങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിനും, വളരെ എളുപ്പത്തിൽ സമീപിക്കാൻ കഴിഞ്ഞതിനും നന്ദി. വളരെ നന്ദി.
പ്രധാനമന്ത്രി: താങ്കളുടെ അച്ഛനെ ഞാൻ കണ്ടുമുട്ടിയത് ഓർക്കുന്നു, ഇന്ന് നിങ്ങളുടെ കുടുംബത്തിലെ മൂന്ന് തലമുറകളെ കാണാൻ അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ നിങ്ങൾ മൂന്നാം തലമുറയെ കൊണ്ടുവന്നില്ല.
കരിഷ്മ കപൂർ: ഞങ്ങൾ അവരെ കൊണ്ടുവരാൻ ശരിക്കും ആഗ്രഹിച്ചു.
സ്ത്രീ: അവരെല്ലാം വലിയ അഭിനേതാക്കളാണ്, ഞങ്ങൾ മുഖ്യധാരയിലില്ല, എന്റെ കുട്ടികൾ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. പ്രധാനമന്ത്രി ഞങ്ങളെ ക്ഷണിച്ചു. നന്ദി, പപ്പാ!
രൺബീർ കപൂർ: ഡിസംബർ 13, 14, 15 തീയതികളിൽ രാജ് കപൂറിന്റെ കൃതികളുടെ ഒരു തിരിഞ്ഞു നോട്ടം ഞങ്ങൾ സംഘടിപ്പിക്കുന്നു. ഇന്ത്യാ ഗവൺമെന്റ്, എൻഎഫ്‌ഡിസി, എൻഎഫ്‌എഐ എന്നിവ അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 10 സിനിമകൾ, ഓഡിയോ, വിഷ്വൽ എന്നിവ ഞങ്ങൾ പുനഃസ്ഥാപിച്ചു, അവ ഇന്ത്യയിലെ 40 നഗരങ്ങളിലായി 160 തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. 13 ന് മുംബൈയിൽ ഞങ്ങൾ പ്രീമിയർ നടത്തുന്നു, ഞങ്ങളോടൊപ്പം ചേരാൻ മുഴുവൻ സിനിമാ വ്യവസായത്തെയും ഞങ്ങൾ ക്ഷണിച്ചു.
ഡിസ്ക്ലയ്മർ: കപൂർ കുടുംബവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ ഏകദേശ പരിഭാഷയാണിത്. ആശയവിനിമയം ഹിന്ദിയിലായിരുന്നു.
***
SK
(Release ID: 2100289)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada