പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഫെബ്രുവരി 5നു പ്രയാഗ്‌രാജിൽ മഹാകുംഭമേളയിൽ പങ്കെടുക്കും
പ്രധാനമന്ത്രി സംഗമത്തിൽ പുണ്യസ്‌നാനംചെയ്ത് ഗംഗാമാതാവിനെ പ്രാർഥിക്കും
Posted On:
04 FEB 2025 7:14PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 5നു പ്രയാഗ്‌രാജിൽ 2025ലെ മഹാകുംഭമേളയിൽ പങ്കെടുക്കും. പകൽ 11ന് അദ്ദേഹം സംഗമത്തിൽ പുണ്യസ്നാനം നടത്തി ഗംഗാമാതാവിനെ പ്രാർഥിക്കും.
2025 ജനുവരി 13നു പൗഷപൗർണിമയിൽ ആരംഭിച്ച 2025ലെ മഹാകുംഭമേള ലോകത്തിലെ ഏറ്റവും വലിയ ആത്മീയ-സാംസ്കാരിക സമ്മേളനമാണ്. ഇതു ലോകമെമ്പാടുമുള്ള ഭക്തരെ ആകർഷിക്കുന്നു. ഫെബ്രുവരി 26നു മഹാശിവരാത്രിവരെ മഹാകുംഭമേള തുടരും.
ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, തീർഥാടനകേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളും മറ്റു സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനു പ്രധാനമന്ത്രി നിരന്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ, 2024 ഡിസംബർ 13നു പ്രയാഗ്‌രാജ് സന്ദർശിച്ച പ്രധാനമന്ത്രി, പൊതുജനങ്ങൾക്കുള്ള സമ്പർക്കസൗകര്യങ്ങളും മറ്റും സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി 5500 കോടി രൂപയുടെ 167 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
****
SK
(Release ID: 2099810)
Visitor Counter : 27
Read this release in:
Bengali
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada