ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യക്ക്  സ്വീകരിക്കാവുന്ന പ്രായോഗികവും വിശ്വസനീയവും വിപുലീകരിക്കാൻ സാധിക്കുന്നതും കാര്യക്ഷമവുമായ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യാ മാതൃകയെ 2024-25 സാമ്പത്തിക സർവേ വിഭാവനം ചെയ്യുന്നു   

തൊഴിൽ മേഖലയുടെ ഭാവി 'ഓഗ്‌മെൻ്റഡ് ഇൻ്റലിജൻസ്' അഥവാ യന്ത്രവത്കൃത ബുദ്ധിയെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്. അവിടെ തൊഴിൽ സേന, മനുഷ്യ ശേഷിയും യന്ത്രങ്ങളുടെ മികവും, സമന്വയിപ്പിക്കുന്നു - സാമ്പത്തിക സർവേ 2024-25 

Posted On: 31 JAN 2025 2:09PM by PIB Thiruvananthpuram

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) പുതിയ ഒരു യുഗത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി മൂല്യവത്തായ നിരവധി തൊഴിലുകളുടെ വിവിധ മേഖലകൾ യന്ത്രവത്കരണം ചെയ്യപ്പെടും. എന്നാൽ അത് വലിയ തോതിലുള്ള തൊഴിൽ നഷ്ടത്തിന് കാരണമാകും, പ്രത്യേകിച്ച് ഇടത്തരവും- താഴ്ന്നതുമായ തൊഴിൽ വിഭാഗത്തെ അത് ബാധിക്കും എന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2024-2025 സാമ്പത്തിക സർവേയിൽ സൂചിപ്പിക്കുന്നത്.       

AI സ്വീകരിക്കുന്നതിലൂടെ ഇന്ത്യക്ക് വരാൻ സാധ്യതയുള്ള അപകടങ്ങളും അവസരങ്ങളും 

മുൻ വ്യാവസായിക, സാങ്കേതിക വിപ്ലവങ്ങൾ സമൂഹത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു എന്നും. വ്യാപകമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ നഷ്ടപ്പെട്ടവരുടെ നീണ്ട നിര,  തൊഴിലില്ലായ്മ, വരുമാന അസമത്വങ്ങൾ എന്നിവ വർധിപ്പിച്ചുവെന്നും ഉള്ള  ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ മുൻ ചീഫ് ഇക്കണോമിസ്റ്റ് ആൻഡ്രൂ ഹാൽഡേന്റെ  വിശദീകരണം  2024-25 ലെ സാമ്പത്തിക സർവേയിൽ പ്രസ്‌താവിക്കുന്നു..                               

  

യന്ത്രവൽക്കരണത്തിന്റെ  ഭാഗമായി ഇന്ത്യയെ പോലുള്ള രാജ്യത്തിൽ  ഇത്തരമൊരു സാഹചര്യം ഉണ്ടാകുവാനുള്ള സാധ്യത,  നയരൂപകർത്താക്കൾ എന്നനിലയിൽ വളരെ ഗൗരവമായി കാണേണ്ടതാണ് എന്ന് സാമ്പത്തിക സർവ്വേ വിലയിരുത്തുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും സേവനാധിഷ്ഠിതമാണ്, അതിൽ  ഐടി തൊഴിലാളികളുടെ വലിയൊരു ഭാഗം കുറഞ്ഞ മൂല്യവർദ്ധിത സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഈ വിഭാഗങ്ങളുടെ നിലനിൽപ്പ് യന്ത്രവൽക്കരണം നടപ്പിലാക്കുമ്പോൾ ദോഷകരമാകും. കാരണം ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനികൾ തൊഴിലാളികളുടെ സ്ഥാനത്ത് സാങ്കേതികവിദ്യ ഉപയോഗിക്കും.......           

ഇന്ത്യയിൽ AI തരംഗത്തെ സ്വാധീനിക്കാൻ ആവശ്യമായ നടപടികൾ                                           

പുതിയ സാഹചര്യത്തിലെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് കൂട്ടായ ഒരു സാമൂഹിക ശ്രമം അനിവാര്യമാണ്. ഗവൺമെൻ്റ്, സ്വകാര്യ മേഖല, അക്കാദമിക് മേഖല എന്നിവയ്‌ക്കിടയിലുള്ള ത്രികക്ഷി ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ശക്തമായ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നത് വേഗത്തിൽ ആക്കണമെന്നും കൂട്ടിച്ചേർക്കുന്നു..         

നമ്മുടെ തൊഴിൽ സേനയെ ഇടത്തരവും - ഉയർന്നതുമായ  നൈപുണ്യം ആവശ്യമായ തോഴിലുകൾക്ക് പ്രാപ്തരാക്കാൻ, സ്ഥാപനങ്ങളെ സഹായിക്കുകയും,  സംരക്ഷിക്കുകയും, മികവിന്റെ കേന്ദ്രങ്ങൾ ആക്കുകയും ചെയ്യുന്ന സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, AI-യെ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഉണ്ടാകണം.  തൊഴിലാളികളെ മാറ്റുന്നതിന് പകരം, അവരുടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ എ ഐ യെ പ്രയോജനപ്പെടുത്തണം. എന്നാൽ ഈ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുക എന്നത് സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്. ബൗദ്ധികവും സാമ്പത്തികവുമായ സ്രോതസ്സുകളെ വൻതോതിൽ ഒരേ ലക്ഷ്യത്തിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്.                                                                  

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമായ നടപ്പിലാക്കുന്നതിന് മുൻപ് AI ഡെവലപ്പർമാർ മറികടക്കേണ്ട ചില വെല്ലുവിളികളുണ്ടെന്ന് സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു. പ്രായോഗികതയും വിശ്വാസ്യതയും ആണ്   അവയിൽ, ഒന്നാമതായി,  ഡെവലപ്പർമാർ പരിഹരിക്കേണ്ടത്. AI സാങ്കേതികത മികവുറ്റതാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് രണ്ടാമതായി ശ്രദ്ധിക്കേണ്ടത്. ഇത് സൃഷ്ടിക്കാൻ സമയമെടുക്കും. അവസാനമായി കാര്യക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ള നേട്ടങ്ങളാകണം AI മോഡലുകൾ ലക്ഷ്യമിടേണ്ടത്... ഇന്ത്യയുടെ തൊഴിൽ മേഖലയുടെ  വെല്ലുവിളി എന്നത് അതിന്റെ എണ്ണം മാത്രമല്ല, മറിച്ച് തൊഴിൽ ശക്തിയുടെ ഗുണനിലവാരം ഉയർത്തുക എന്നതുമാണ് എന്ന് 2023-24 ലെ  സാമ്പത്തിക സർവേ വിലയിരുത്തുന്നു. മനുഷ്യ അധ്വാനവും സാങ്കേതികവിദ്യയും ശരിയായ രീതിയിൽ സന്തുലിതമാക്കുമ്പോൾ പരസ്പരം പൂരകമാകുമെന്ന് ഇത് നിരീക്ഷിക്കുന്നു. ശ്രദ്ധാപൂർവമായ സംയോജനത്തിലൂടെയും പിന്തുണയിലൂടെയും, യന്ത്രവൽക്കരണം,  തൊഴിൽ-ജനസംഖ്യാ അനുപാതത്തിൽ വർദ്ധനവ് വരുത്തി എന്നത് ചരിത്രം നമുക്ക് കാണിച്ചുതരുന്നുണ്ട്. ഈ സന്ദർഭത്തിൽ, തൊഴിൽ മേഖലയുടെ  ഭാവി 'ഓഗ്‌മെൻ്റഡ് ഇൻ്റലിജൻസ്' എന്നതിനെ ചുറ്റിപ്പറ്റിയാണ് നിലനിൽക്കുന്നത്. അവിടെ തൊഴിൽ ശക്തി മാനുഷികവും സാങ്കേതികവുമായ മികവുകളെ സമന്വയിപ്പിക്കുന്നു. ഈ സമീപനം മനുഷ്യൻ്റെ നൈപുണ്യം വർദ്ധിപ്പിക്കാനും തൊഴിൽ പ്രകടനത്തിലെ കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. ആത്യന്തികമായി സമൂഹത്തിനാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.                                                                           

മുകളിൽ പ്രതിപാദിച്ച കാര്യങ്ങൾ  പരിഗണിക്കുമ്പോൾ, തൊഴിൽ വിപണിയിൽ AI യുടെ നടപ്പിലാക്കൽ കൊണ്ടുള്ള  പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നത് യാഥാർഥ്യമാണ്. അതിനാൽ, നയരൂപകർത്താക്കൾ നവീകരണത്തെ സാമൂഹിക സാഹചര്യങ്ങളുമായി കൂട്ടിയോജിപ്പിക്കണമെന്ന് സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു. അതുപോലെ, കോർപ്പറേറ്റ് മേഖലയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം, AI യുടെ നടപ്പിലാക്കൽ  ഇന്ത്യയുടെ സാഹചര്യങ്ങളെ യുക്തിപൂർവം പരിഗണിച്ചിട്ടാകണം എന്ന്  സാമ്പത്തിക സർവേ കൂട്ടിച്ചേർക്കുന്നു.  AI നിലവിൽ അതിൻ്റെ ശൈശവാവസ്ഥയിലായതിനാൽ, ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അതിൻ്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും രാജ്യവ്യാപകമായി ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ  സമാഹരിക്കുന്നതിനും ആവശ്യമായ സമയം നമുക്ക് ലഭിക്കുന്നുണ്ടെന്ന് സിർവേയിൽ പറയുന്നു. അതിനായി സർക്കാർ, സ്വകാര്യ മേഖല, അക്കാദമിക് മേഖലകൾ എന്നിവ  സഹകരച്ചുകൊണ്ടുള്ള ശ്രമം അനിവാര്യമാണ്.

***

AT


(Release ID: 2098227) Visitor Counter : 13