ധനകാര്യ മന്ത്രാലയം
സാമ്പത്തികവർഷം 2015 നും 2020 നും ഇടയിൽ ആരോഗ്യമേഖലയിലെ ഗവൺമെന്റ് ചെലവ് വിഹിതം മൊത്തം ചെലവിന്റെ 29.0% ൽ നിന്ന് 48.0% ആയി വർദ്ധിച്ചു: സാമ്പത്തിക സർവേ 2024-25
ആയുഷ്മാൻ യോജന വ്യക്തികളുടെ കൈയിൽ നിന്നും നേരിട്ടുള്ള ചെലവിൽ ഗണ്യമായ കുറവുണ്ടാക്കി, 1.25 ലക്ഷം കോടിയിലധികം രൂപയുടെ നീക്കിയിരുപ്പ് രേഖപ്പെടുത്തി
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യത്തിന് കീഴിൽ 72.81 കോടി ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ടുകൾ സൃഷ്ടിച്ചു
34% ആരോഗ്യപരിരക്ഷാ സംഘടനകൾ നിർമ്മിത ബുദ്ധി പദ്ധതികൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നു
സാമ്പത്തികവർഷം 2016 നും 2022നും ഇടയിൽ മൂലധന ചെലവ് വിഹിതത്തിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവ് ഗണ്യമായി വർദ്ധിച്ചു
പ്രാഥമിക ആരോഗ്യപരിരക്ഷയിൽ ലോകത്തിലെ ഏറ്റവും വലിയ ടെലിമെഡിസിൻ മുൻകൈയായി ഇ-സഞ്ജീവനി ഉയർന്നുവന്നു
Posted On:
31 JAN 2025 1:36PM by PIB Thiruvananthpuram
പൗരന്മാരെയെല്ലാം ഉൾച്ചേർക്കുന്നതും ക്ഷേമത്തിൽ ഊന്നിയതുമാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ തന്ത്രം. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, നൈപുണ്യ വികസനം, സാമൂഹിക അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിലാണ് ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2047 ലെ വികസിത് ഭാരത് വീക്ഷണത്തിന്റെ കേന്ദ്രബിന്ദു സമഗ്ര സാമ്പത്തിക വളർച്ചയാണ്.
പ്രതിരോധ നടപടികൾ, ഉയർന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷയുടെ സാർവത്രിക പ്രാപ്യത, പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ ശക്തിപ്പെടുത്തൽ, മെഡിക്കൽ വിദ്യാഭ്യാസത്തിലെ മുന്നേറ്റം എന്നിവയുൾപ്പെടെയുള്ള ഗവൺമെന്റ് മുൻകൈകൾ ഇന്ത്യയിലെ ആരോഗ്യ പരിരക്ഷ എല്ലാവർക്കും കൂടുതൽ പ്രാപ്യവും താങ്ങാനാവുന്നതുമാക്കി മാറ്റുന്നതിന് കൂട്ടായി സംഭാവന നൽകിയിട്ടുണ്ടെന്ന് ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2024-25 ലെ സാമ്പത്തിക സർവേ പറയുന്നു.
ആരോഗ്യ ചെലവ്:
സാമ്പത്തിക സർവേ പ്രകാരം, 2022 സാമ്പത്തിക വർഷത്തിലെ മൊത്തം ആരോഗ്യ ചെലവ് (ടി.എച്ച്.ഇ) 9,04,461 കോടി രൂപ (മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.ഡി.പി) 3.8 ശതമാനവും സ്ഥിര വിലയിൽ പ്രതിശീർഷം 6,602 രൂപയും) ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. 2019 സാമ്പത്തിക വർഷം മുതൽ മൊത്തം ആരോഗ്യ ചെലവ് (സ്ഥിര വിലയിൽ) വർദ്ധിച്ചുവരുന്ന പ്രവണത കാണിക്കുന്നുമുണ്ട്.
സാമ്പത്തികവർഷം 2015 നും 2022 നും ഇടയിൽ രാജ്യത്തിന്റെ മൊത്തം ആരോഗ്യ ചെലവിൽ, ഗവൺമെന്റിന്റെ ആരോഗ്യ ചെലവ് വിഹിതം 29.0 ശതമാനത്തിൽ നിന്ന് 48.0 ശതമാനമായി വർദ്ധിച്ചു.
ടി.എച്ച്.ഇയിൽ, നിലവിലെ ആരോഗ്യ ചെലവ് (സി.എച്ച്.ഇ) 7,89,760 കോടി (ടി.എച്ച്.ഇയുടെ 87.3 ശതമാനം) രൂപയും മൂലധന ചെലവ് 1,14,701 കോടി (ടി.എച്ച്.ഇയുടെ 12.7 ശതമാനം) രൂപയും ആണ്. മൊത്തം ആരോഗ്യ ചെലവി (ടി.എച്ച്.ഇ)ൽ മൂലധന ചെലവിന്റെ വിഹിതം 2016 സാമ്പത്തിക വർഷത്തിലെ 6.3 ശതമാനത്തിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 12.7 ശതമാനമായി വർദ്ധിച്ചത് ഗുണപരമായ ഒരു സൂചനയാണ്. ഇത് വിശാലവും മികവുറ്റതുമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലേക്ക് നയിക്കും.
ആയുഷ്മാൻ ഭാരത്- പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ)
താഴേത്തട്ടിലുള്ള ഇന്ത്യയിലെ ഏറ്റവും ദുർബലരായ ജനസംഖ്യയുടെ 40 ശതമാനത്തിനും ആരോഗ്യ പരിരക്ഷ നൽകിക്കൊണ്ട് എ.ബി-പി.എം.ജെ.എ.വൈ ആരോഗ്യ സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിച്ചു.
ആരോഗ്യമേഖലയിലെ ഗവൺമെന്റ് ചെലവിലുള്ള വർദ്ധനവ് കുടുംബങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിൽ സുപ്രധാനമായ ഒരു സ്വാധീനം ചെലുത്തുന്നുണ്ട്.
2025 ജനുവരി 15 വരെ, 40 ലക്ഷത്തിലധികം മുതിർന്ന പൗരന്മാർ പദ്ധതിയിൽ ചേർന്നിട്ടുണ്ട്.
സാമൂഹിക സുരക്ഷയിലും പ്രാഥമിക ആരോഗ്യ ചെലവിലും വർദ്ധനവ് വരുത്തിയതിലൂടെ വ്യക്തികളുടെ കൈയിൽ നിന്നും നേരിട്ടുള്ള നിന്നുള്ള ചെലവിൽ (ഒ.ഒ.പി.ഇ) ഗണ്യമായ കുറവുവരുത്തുന്നതിൽ എ.ബി-പി.എം.ജെ.എ.വൈ ഒരു നിർണ്ണായക പങ്കുവഹിക്കുകയും 1.25 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സൗജന്യ ഡയാലിസിസ് പദ്ധതി പോലുള്ള മറ്റ് മുൻകൈകൾ ഏകദേശം 25 ലക്ഷം ജനങ്ങൾക്ക് പ്രയോജനം ചെയ്തു. ആരോഗ്യ സംരക്ഷണത്തിലെ പൊതുചെലവിന്റെ വർദ്ധനയും ഒ.ഒ.പി.ഇയിലെ കുറവും പരസ്പരം യോജിച്ചുപോകുന്നവയാണ്. ഇത് സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്കുള്ള പുരോഗതി പ്രകടമാക്കുന്നു.
ഗ്രാമ-നഗരപ്രദേശങ്ങളിൽ ഉപ-ആരോഗ്യ കേന്ദ്രങ്ങളെയും (എസ്.എച്ച്.സി) പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും (പി.എച്ച്.സി) പദ്ധതി പ്രകാരം പരിവർത്തനം ചെയ്ത്, ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (എ.എ.എം) (മുൻപ് ആരോഗ്യ സൗഖ്യകേന്ദ്രങ്ങൾ) എന്ന നിലയിൽ പ്രവർത്തനക്ഷമമാക്കി. ഇവ സമൂഹങ്ങളുമായി കൂടുതൽ ചേർന്നുനിന്നുകൊണ്ട് പ്രതിരോധ, പ്രോത്സാഹന, രോഗശാന്തി, പാലിയേറ്റീവ്, പുനരധിവാസ സേവനങ്ങളുടെ സാർവത്രികവും സൗജന്യവും വിപുലീകൃതവുമായ പാക്കേജ് വാഗ്ദാനം ചെയ്യുന്നു.
----
ഘടകം യൂണിറ്റ്
പ്രവർത്തനക്ഷമമായ എ.എ.എമ്മുകളുടെ എണ്ണം 1,75,560 ലധികം
എണ്ണം കോടിയിൽ
സന്ദർശകരുടെ എണ്ണം 371.97
ഹൈപ്പർടെൻഷൻ സ്ക്രീനിംഗ് 100.57
ഡയബറ്റിസ് സ്ക്രീനിംഗ് 88.65
ഓറൽ കാൻസർ സ്ക്രീനിംഗ് 59
സ്തനാർബുധ സ്ക്രീനിംഗ് 26.95
സെർവിക്കൽ കാൻസർ സ്ക്രീനിംഗ് 17.69
യോഗ ഉൾപ്പെടെയുള്ള സൗഖ്യ സെസഷനുകൾ 4.74
ടെലി കൺസൾട്ടേഷൻ 31.86
സോഴ്സ്: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, 2024 ഡിസംബർ 31 വരെയുള്ള കണക്കുകൾ
ചിത്രം 1: ആയുഷ്മാൻ ആരോഗ്യ മന്ത്രികളുടെ വസ്തുതാരേഖ
-----------------------------------
ആരോഗ്യ മേഖലയിലെ സാങ്കേതികവിദ്യ
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (എ.ബി.ഡി.എം.) ന് കീഴിൽ 72.81 കോടി ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് സാമ്പത്തിക സർവേ ഉയർത്തിക്കാട്ടുന്നു.
പ്രാഥമിക ആരോഗ്യ സംരക്ഷണത്തിൽ ലോകത്ത് നടപ്പാക്കിയിട്ടുള്ള ടെലിമെഡിസിൻ സംവിധാനങ്ങളിൽ ഏറ്റവും വലിയതായി ദേശീയ ടെലിമെഡിസിൻ സേവനമായ ഇ-സഞ്ജീവനി ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് കൂട്ടിച്ചേർക്കുന്നു. 16,447 ഹബുകളും 676 ഓൺലൈൻ ഒ.പി.ഡി.കളും ചേർന്ന് പ്രവർത്തനക്ഷമമാക്കുന്ന 1.29 ലക്ഷം എ.എ.എമ്മുകളിലൂടെ 31.19 കോടിയിലധികം രോഗികൾക്ക് പദ്ധതിയുടെ സേവനം ലഭിച്ചിട്ടുണ്ട്.
യു-വിൻ പോർട്ടലിൽ 1.7 കോടിയിലധികം ഗർഭിണികളും 5.4 കോടി കുട്ടികളും ഡിജിറ്റലായി രജിസ്റ്റർ ചെയ്യുകയും 26.4 കോടിയിലധികം വാക്സിൻ ഡോസുകൾ തത്സമയം ട്രാക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും സാമ്പത്തിക സർവേ പ്രസ്താവിക്കുന്നു.
വിദൂരവും എത്തിപ്പെടാൻ പറ്റാത്തതുമായ മേഖലകളിൽ ജീവൻ രക്ഷാ മരുന്നുകളുടെ ദ്രുതഗതിയിലുള്ള വിതരണവും സാമ്പിളുകളുടെ ശേഖരണവും ഉറപ്പാക്കികൊണ്ട് ഡ്രോണുകൾ ഇന്ത്യയിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തെ പരിവർത്തനം ചെയ്യുന്നുവെന്നും, അടിയന്തര ഘട്ടങ്ങളിൽ ഇത് അനിവാര്യമാണെന്ന് തെളിയിക്കുന്നുവെന്നും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.
വാക്സിനുകളും മെഡിക്കൽ സപ്ലൈകളും എത്തിക്കുന്നതിന് ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യത വിലയിരുത്തുന്നതിനായി 2021 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഐ-ഡ്രോൺ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ആരോഗ്യ സംരക്ഷണത്തിന് നിർമ്മിത ബുദ്ധി (എ.ഐ) ഉപയോഗപ്പെടുത്തുന്നതിനുള്ള വലിയ സാദ്ധ്യത ഇന്ത്യയ്ക്കുണ്ടെന്ന് സാമ്പത്തിക സർവേ പറയുന്നു. 2023 ൽ ഇന്ത്യയിലെ 34 ശതമാനം ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ നിർമ്മിത ബുദ്ധി പദ്ധതികൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും 16 ശതമാനം പേർ അവരുടെ ജനറേറ്റീവ് എ.ഐ സംരംഭങ്ങളെ ഉൽപ്പാദനത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും സർവേ പറയുന്നു.
ദേശീയതലത്തിൽ 93.5 ശതമാനം സമ്പൂർണ്ണ രോഗപ്രതിരോധ പരിരക്ഷയോടെ
2024 സാമ്പത്തിക വർഷത്തിൽ സാർവത്രിക രോഗപ്രതിരോധ പരിപാടി പൊതുജനാരോഗ്യം സംരക്ഷിക്കുകയും അവശ്യ വാക്സിനുകളുടെ സന്തുലിതമായ പ്രാപ്യത ഉറപ്പുവരുത്തുകയും ചെയ്തുവെന്ന് 2024-25 ലെ സാമ്പത്തിക സർവേ പ്രസ്താവിക്കുന്നു. ബാസിൽ കാൽമെറ്റ് ഗുറിൻ (ബി.സി.ജി.), മൂന്ന് ഡോസ് ഓറൽ പോളിയോ വാക്സിൻ (ഒ.പി.വി.), മൂന്ന് ഡോസ് പെന്റാവാലന്റ്, ഒരു ഡോസ് മീസിൽസ് റുബെല്ല (എം.ആർ.) എന്നിവ ഒരു വയസ്സിനുള്ളിൽ ലഭിച്ചിട്ടുള്ള ഒരു കുഞ്ഞിനെ പൂർണ്ണമായും രോഗപ്രതിരോധശേഷിയുള്ള കുഞ്ഞ് എന്ന് വിളിക്കുന്നു.
താങ്ങാനാവുന്ന വിലയ്ക്ക് മരുന്നുകൾ നൽകുന്നതിനായി ആരംഭിച്ച ജൻ ഔഷധി പദ്ധതി, 2024 ൽ റെക്കോർഡ് വിൽപ്പന കൈവരിക്കുകയും രാജ്യവ്യാപകമായി 14,000 ത്തിലധികം കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും സർവേ പ്രസ്താവിക്കുന്നു. ഇതുവഴി വില കുറഞ്ഞ മരുന്നുകളുടെ പ്രാപ്യതയും മെച്ചപ്പെട്ടിട്ടുണ്ട്.
***
SK
(Release ID: 2097998)
Visitor Counter : 14