വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മഹാകുംഭ് 2025: പ്രയാഗ്രാജിൽ നടക്കുന്ന ഡിജിറ്റൽ പ്രദർശനം, 'നാനാത്വത്തിൽ ഏകത്വം' എന്ന സന്ദേശം യാഥാർത്ഥ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ സംരംഭങ്ങൾ എടുത്തു കാണിക്കുന്നു
സംരംഭകത്വത്തെക്കുറിച്ചുള്ള കേന്ദ്രസർക്കാറിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും പ്രദർശനത്തിൽ ലഭ്യമാണ്
Posted On:
28 JAN 2025 3:37PM by PIB Thiruvananthpuram
ന്യൂഡൽഹി, 28 ജനുവരി 2025
പ്രയാഗ്രാജിൽ നടക്കുന്ന 2025 ലെ മഹാകുംഭമേളയിൽ 'നാനാത്വത്തിൽ ഏകത്വം' എന്ന സന്ദേശം യാഥാർത്ഥ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ സംരംഭങ്ങൾ ഡിജിറ്റൽ പ്രദർശനത്തിലൂടെ എടുത്തു കാണിക്കുന്നു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയം സംഘടിപ്പിച്ചിരിക്കുന്ന
ഡിജിറ്റൽ പ്രദർശനം വൻ ജനാവലിയെ ആകർഷിക്കുന്നു.
"ऐक्यं बलं सामंजस्य" (നാനാത്വത്തിൽ ഏകത്വം) എന്ന വാക്യം കേന്ദ്രസർക്കാരിന്റെ 'ഒരു രാഷ്ട്രം, ഒരു നികുതി', 'ഒരു രാഷ്ട്രം, ഒരു പവർ ഗ്രിഡ്', 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' തുടങ്ങിയ സംരംഭങ്ങളിലൂടെ യാഥാർത്ഥ്യമാകുന്നു . പ്രയാഗ്രാജിലെ മഹാകുംഭമേളയിലെ ത്രിവേണി മാർഗിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരുക്കിയ ഡിജിറ്റൽ പ്രദർശനം, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്ന ഈ സംരംഭങ്ങളെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുന്നു. ഐക്യത്തിന്റെ സന്ദേശം പകർന്നുനൽകുന്ന ഒരു ചിത്രത്തിൽ ദേശീയ ഐക്യത്തിന്റെ പ്രതീകമായ സർദാർ പട്ടേലിന്റെ പ്രതിമ കാണാം.
ജമ്മു കശ്മീരിൽ നിന്ന് അനുഛേദം 370 റദ്ദാക്കിയതോടെ, 'ഒരു രാഷ്ട്രം, ഒരു ഭരണഘടന' എന്ന പ്രതിജ്ഞ പൂർത്തീകരിക്കപ്പെട്ടു. 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്', 'ഒരു രാഷ്ട്രം, ഒരു വ്യക്തിനിയമം ' എന്നിവയിലേക്കുള്ള ശ്രമങ്ങൾ വികസിത ഇന്ത്യ എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്ര വേഗത്തിലാക്കുന്നു. ഇവ പ്രദർശനത്തിൽ ആകർഷകമായി അവതരിപ്പിച്ചിട്ടുണ്ട്.
പൊതുജനക്ഷേമ പരിപാടികൾ, നയങ്ങൾ, കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ള ഈ പ്രദർശനം സംരംഭകത്വവും സ്വയംതൊഴിലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നു. അതിന് സഹായകരമായ മുദ്ര പദ്ധതി, പിഎം വിശ്വകർമ യോജന, പിഎംഇജിപി, ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് പദ്ധതി തുടങ്ങിയ വിവിധ പദ്ധതികൾ പ്രദർശനത്തിൽ വിശദീകരിക്കുന്നു.
ജനുവരി 13 ന് പ്രദർശനം ആരംഭിച്ചതുമുതൽ, നിരവധി ഭക്തർ ഡിജിറ്റൽ പ്രദർശനം കാണാനെത്തി. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ വികസനത്തെയും പൈതൃകത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. സന്ദർശകരെ ആകർഷിക്കുന്ന വിധത്തിൽ വിവിധ സർക്കാർ പദ്ധതികളെ കുറിച്ചുള്ള ഡോക്യുമെന്ററികൾ എൽഇഡി സംവിധാനത്തിലൂടെ പ്രദർശിപ്പിക്കുന്നു. സന്ദർശകർ പ്രദര്‍ശനം കാണുക മാത്രമല്ല അവയോടൊപ്പം സെൽഫി എടുക്കാനും താല്പര്യo പ്രകടിപ്പിക്കുന്നു.
(Release ID: 2097059)
Visitor Counter : 23