വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ബഹിരാകാശത്ത് നിന്ന് മഹാകുംഭമേളയുടെ വിസ്മയക്കാഴ്ച പകർത്തി അന്താരാഷ്ട്ര ബഹിരാകാശ നിലയം

प्रविष्टि तिथि: 27 JAN 2025 5:46PM by PIB Thiruvananthpuram

ലോകത്തിലെ മതപരമായ ഏറ്റവും വലിയ മാനവ ഒത്തുചേരലായ മഹാകുംഭം 2025ന്റെ ചിത്രം , ഭൂമിയിൽ നിന്ന് മാത്രമല്ല, ബഹിരാകാശത്തുനിന്നും പകർത്തപ്പെട്ടു . ഞായറാഴ്ച രാത്രിയാണ് , അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) മഹാകുംഭത്തിന്റെ വിസ്മയകരമായ ചിത്രങ്ങൾ പകർത്തിയത് . ഗംഗാ നദിയുടെ തീരത്തെ, ലോകത്തിലെ ഏറ്റവും വലിയ ഈ ഒത്തുചേരലിന്റെ പ്രകാശപൂരിതമായ മനോഹര കാഴ്ച ഈ ചിത്രങ്ങളിൽ കാണാം. ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എടുത്ത ഈ ചിത്രങ്ങൾ സമൂഹമാധ്യമമായ 'X' ൽ പങ്കിട്ടു.
 


മഹാ കുംഭമേളയിലെ ഗംഭീരമായ പ്രകാശ സംവിധാനങ്ങളും ജനസഞ്ചയവും ഗംഗാ നദിയുടെ തീരത്തിനെ വിസ്മയകരമായ കാഴ്ചയാക്കി മാറ്റുന്നു . ബഹിരാകാശത്ത് നിന്നും പകർത്തിയ ഈ ചിത്രങ്ങൾ ഭൂമിയിലെ ഈ മതപരമായ ഒത്തുചേരലിന്റെ വ്യാപ്തിയെ എടുത്തുകാണിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ മതപരമായ ആഘോഷമാണ് മഹാകുംഭം. ദശലക്ഷക്കണക്കിന് ഭക്തർ ഗംഗാ നദിയിൽ മുങ്ങി സ്നാനം ചെയ്ത് ആത്മീയശാന്തി നേടുന്നു. ഇതുവരെ, 13 കോടിയിലധികം ഭക്തർ സംഗമസ്ഥാനത്ത് സ്നാനം നടത്തി ഈ ആത്മീയ ആനന്ദം അനുഭവിച്ചിട്ടുണ്ട്. ഇവിടെ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുന്നു.ബഹിരാകാശത്തു നിന്നുള്ള ഈ ചിത്രങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളുടെശ്രദ്ധ മഹാകുംഭത്തിലേക്ക് ആകർഷിക്കുമെന്ന് ഉറപ്പാണ്. "അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്ന് പകർത്തിയ 2025 ലെ മഹാകുംഭമേളയുടെ അവിശ്വസനീയ കാഴ്ച"  എന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഡോൺ പെറ്റിറ്റ് കുറിച്ചു . ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസഞ്ചയം ഗംഗാ നദിയുടെ തീരത്ത് തിളങ്ങുന്നു.

ഡൊണാൾഡ് റോയ് പെറ്റിറ്റ്

അമേരിക്കൻ ബഹിരാകാശയാത്രികനും കെമിക്കൽ എഞ്ചിനീയറുമായ ഡൊണാൾഡ് റോയ് പെറ്റിറ്റ്, ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫിയിലും ബഹിരാകാശത്തെ നൂതന ആശയങ്ങൾക്കും പ്രശസ്തനാണ്. ബഹിരാകാശത്ത് നിർമ്മിച്ച ആദ്യത്തെ പേറ്റന്റ് ചെയ്ത വസ്തുവായ 'സീറോ-ജി കപ്പ്' കണ്ടുപിടിച്ചതും പെറ്റിറ്റാണ്. 69 വയസ്സുള്ള അദ്ദേഹം നാസയിലെ ഏറ്റവും പ്രായമേറിയ സജീവ ബഹിരാകാശയാത്രികനാണ്.
 
*****

(रिलीज़ आईडी: 2096891) आगंतुक पटल : 87
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Marathi , Assamese , Punjabi , Gujarati , Tamil , Kannada