പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ ബാലികാ ദിനമായ ഇന്ന്, പെണ്‍കുഞ്ഞുങ്ങളെ ശാക്തീകരിക്കുന്നതിനും അവര്‍ക്ക് വിശാലമായ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു: പ്രധാനമന്ത്രി
Posted On:
24 JAN 2025 8:56AM by PIB Thiruvananthpuram
ദേശീയ ബാലികാ ദിനമായ ഇന്ന്, പെണ്‍കുഞ്ഞുങ്ങളെ ശാക്തീകരിക്കാനും അവര്‍ക്ക് വിശാലമായ അവസരങ്ങള്‍ ഉറപ്പാക്കാനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവര്‍ത്തിച്ചു.
എക്‌സിലെ ത്രെഡ് പോസ്റ്റില്‍ ശ്രീ മോദി എഴുതിയതിങ്ങനെ:
"ദേശീയ ബാലികാ ദിനമായ ഇന്ന്, പെണ്‍കുഞ്ഞുങ്ങളെ ശാക്തീകരിക്കാനും അവര്‍ക്ക് വിശാലമായ അവസരങ്ങള്‍ ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ കൈവരിച്ച നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നു. അവരുടെ നേട്ടങ്ങള്‍ ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു."
"പെണ്‍കുട്ടികളുടെ ശാക്തീകരണത്തിന് സംഭാവന നല്‍കുന്ന വിദ്യാഭ്യാസം, സാങ്കേതികവിദ്യ, വൈദഗ്ധ്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഞങ്ങളുടെ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പെണ്‍കുട്ടികളോട് ഒരു വിവേചനവും കാണിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ഞങ്ങൾ ദൃഢനിശ്ചയമുള്ളവരാണ്."
***
SK
(Release ID: 2095682)
Visitor Counter : 37
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada