വനിതാ, ശിശു വികസന മന്ത്രാലയം
ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ പത്താം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി വനിതാ ശിശു വികസന മന്ത്രാലയം
ഉദ്ഘാടന പരിപാടി നാളെ
Posted On:
21 JAN 2025 12:33PM by PIB Thiruvananthpuram
ന്യൂ ഡൽഹി: 21 ജനുവരി 2025
ഈ വർഷം, വനിതാ ശിശുവികസന മന്ത്രാലയം ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബിബിബിപി) പദ്ധതിയുടെ പത്താം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു, ഇന്ത്യയിലെ പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ഒരു ദശാബ്ദത്തെ അശ്രാന്ത പരിശ്രമം ഇത് അടയാളപ്പെടുത്തുന്നു.
ഉദ്ഘാടന പരിപാടി നാളെ (2025 ജനുവരി 22) ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജെ പി നദ്ദ, കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി, സഹമന്ത്രി ശ്രീമതി സാവിത്രി താക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സായുധ സേന, അർദ്ധ സൈനിക വിഭാഗം , ഡൽഹി പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ ഓഫീസർമാരുടെ പങ്കാളിത്തം പരിപാടിയിൽ ഉണ്ടാകും. കൂടാതെ, കേന്ദ്ര മന്ത്രാലയങ്ങളിലെ ഡെപ്യൂട്ടി സെക്രട്ടറിയും അതിനുമുകളിലുള്ളതുമായ വനിതാ ഉദ്യോഗസ്ഥരും വിജ്ഞാന് ഭവനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. കൂടാതെ, പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികൾ (മൈ ഭാരത് വോളൻ്റിയർമാർ), അംഗൻവാടി സൂപ്പർവൈസർമാർ/വർക്കർമാർ, സംസ്ഥാന, ജില്ല പ്രതിനിധികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
യൂണിസെഫ് , യുഎൻ വിമൻ, യുഎൻഡിപി , യുഎൻഎഫ്പിഎ , ലോകബാങ്ക്, ജർമ്മൻ ഏജൻസി ഫോർ ഇൻ്റർനാഷണൽ കോപ്പറേഷൻ (GIZ) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
പത്താം വാർഷിക ആഘോഷങ്ങൾ 2025 ജനുവരി 22 മുതൽ 2025 മാർച്ച് 8 വരെ നീണ്ടുനിൽക്കും, ഇത് അന്താരാഷ്ട്ര വനിതാ ദിനത്തിൽ അവസാനിക്കും. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സത്യപ്രതിജ്ഞാ ചടങ്ങും മികച്ച പ്രവർത്തനങ്ങളുടെ സമാഹാരവും ഉൾപ്പെടും. മിഷൻ വാത്സല്യ, മിഷൻ ശക്തി പോർട്ടലുകളുടെ സമാരംഭവും ചടങ്ങിൽ നടക്കും .
ജനുവരി 22, ജനുവരി 26, മാർച്ച് 8 തീയതികളിൽ പ്രത്യേക പരിപാടികളോടെ സംസ്ഥാന-ജില്ലാ തലങ്ങളിൽ സമാന പരിപാടികൾ സംഘടിപ്പിക്കും. പരിപാടികളിൽ റാലികൾ, സാംസ്‌കാരിക പരിപാടികൾ, അനുമോദന ചടങ്ങുകൾ, വിവിധ പങ്കാളികൾ , സ്കൂൾ വിദ്യാർത്ഥിനികൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവരെ ഉൾപ്പെടുത്തി, സങ്കൽപ്പ്: ഹബ് ഫോർ വുമൺ എംപവർമെൻ്റ്നു കീഴിൽ പ്രചാരണങ്ങൾ എന്നിവ നടക്കും.
ഇന്ത്യയിലെ ലിംഗ അസന്തുലിതാവസ്ഥയും കുറഞ്ഞുവരുന്ന ശിശു ലിംഗാനുപാതവും (CSR) എന്ന നിർണായക പ്രശ്നത്തോടുള്ള പ്രതികരണമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2015 ജനുവരി 22-ന് ഹരിയാനയിലെ പാനിപ്പത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോക്ക് തുടക്കം കുറിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ലിംഗപരമായ അസന്തുലിതാവസ്ഥയുടെയും കുട്ടികളുടെ ലിംഗാനുപാതം കുറയുന്നതിൻ്റെയും ഭയാനകമായ പ്രവണതകൾക്കെതിരെയുള്ള പ്രതികരണമായി ഉയർന്നുവന്ന്, ഒരു നയപരമായ സംരംഭത്തിൽ നിന്ന് ഒരു ദേശീയ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടു .
SKY
(Release ID: 2094745)
Visitor Counter : 25