ആഭ്യന്തരകാര്യ മന്ത്രാലയം
ജമ്മുവിലെ രജൗരി ജില്ലയിലുണ്ടായ, സംഭവങ്ങളിലെ മരണകാരണങ്ങൾ കണ്ടെത്തുന്നതിനായി ഒരു അന്തർ-മന്ത്രാലയ സംഘത്തെ രൂപീകരിക്കാൻ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉത്തരവിട്ടു
Posted On:
18 JAN 2025 7:04PM by PIB Thiruvananthpuram
ജമ്മുവിലെ രജൗരി ജില്ലയിൽ കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളിൽ നടന്ന മൂന്ന് സംഭവങ്ങളിലെ മരണകാരണങ്ങൾ കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരു അന്തർ-മന്ത്രാലയ സംഘത്തെ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉത്തരവിട്ടു. ഈ സമിതി, സംഭവം നടന്ന ഗ്രാമം സന്ദർശിക്കാനും നിർദ്ദേശം നൽകി.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കൃഷി മന്ത്രാലയം, രാസവസ്തുക്കൾ- വളങ്ങൾ മന്ത്രാലയം, ജലവിഭവ മന്ത്രാലയം എന്നിവയിൽ നിന്നുള്ള വിദഗ്ധർ സംഘത്തിലുണ്ടാകും. മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഫോറൻസിക് സയൻസ് ലാബുകൾ എന്നിവയിൽ നിന്നുള്ള വിദഗ്ധരും സംഘത്തെ സഹായിക്കും.
ജനുവരി 19 ന് സംഘം പ്രവർത്തനമാരംഭിക്കും. കൂടാതെ തദ്ദേശ ഭരണകൂടവുമായി സഹകരിച്ച് അടിയന്തര ആശ്വാസം നൽകുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും പ്രവർത്തനം നടത്തും.
സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനും മരണകാരണങ്ങൾ കണ്ടെത്തുന്നതിനും ആയി രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചില സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്.
SKY
****
(Release ID: 2094163)
Visitor Counter : 29