പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യൻ കരസേനയുടെ അചഞ്ചലമായ ധൈര്യത്തെ കരസേനാ ദിനത്തിൽ പ്രധാനമന്ത്രി അഭിവാദനം ചെയ്തു
നിശ്ചയദാർഢ്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും അർപ്പണബോധത്തിന്റെയും ദൃഷ്ടാന്തമാണ് ഇന്ത്യൻ കരസേന: പ്രധാനമന്ത്രി
സായുധ സേനകളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന് ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
Posted On:
15 JAN 2025 9:18AM by PIB Thiruvananthpuram
കരസേനാ ദിനമായ ഇന്ന് ഇന്ത്യൻ കരസേനയുടെ അചഞ്ചലമായ ധീരതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദനം ചെയ്തു. നിശ്ചയദാർഢ്യം, പ്രൊഫഷണലിസം, അർപ്പണബോധം എന്നിവയുടെ ദൃഷ്ടാന്തമാണ് ഇന്ത്യൻ കരസേനയെന്ന് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. ''സായുധ സേനകളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന് ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ വർഷങ്ങളിൽ ഞങ്ങൾ നിരവധി പരിഷ്‌കാരങ്ങൾ അവതരിപ്പിക്കുകയും ആധുനികവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു'', ശ്രീ മോദി പറഞ്ഞു.
''കരസേനാ ദിനമായ ഇന്ന്, നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കാവൽഭടന്മാരായി നിലകൊള്ളുന്ന ഇന്ത്യൻ കരസേനയുടെ അചഞ്ചലമായ ധൈര്യത്തെ ഞങ്ങൾ അഭിവാദനം ചെയ്യുന്നു. എല്ലാ ദിവസവും കോടിക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ധീരഹൃദയരുടെ ത്യാഗത്തെയും ഞങ്ങൾ സ്മരിക്കുന്നു.''
''നിശ്ചയദാർഢ്യത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും അർപ്പണബോധത്തിന്റെയും ദൃഷ്ടാന്തമാണ് ഇന്ത്യൻ കരസേന. നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനു പുറമേ, പ്രകൃതി ദുരന്തങ്ങളിൽ മാനുഷിക സഹായം നൽകുന്നതിലും നമ്മുടെ സൈന്യം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.''
''സായുധ സേനകളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന് ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ വർഷങ്ങളിൽ ഞങ്ങൾ നിരവധി പരിഷ്‌കാരങ്ങൾ അവതരിപ്പിക്കുകയും ആധുനികവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. വരും കാലങ്ങളിലും ഇത് തുടരും'' പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.
***
SK
(Release ID: 2092963)
Visitor Counter : 17
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada