പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ മഞ്ഞൾ ബോർഡ് സ്ഥാപിക്കുന്നത് അത്യധികം സന്തോഷം നൽകുന്ന കാര്യമാണ്, പ്രത്യേകിച്ച് ഇന്ത്യയിലുടനീളമുള്ള നമ്മുടെ കഠിനാധ്വാനികളായ മഞ്ഞൾ കർഷകർക്ക്: പ്രധാനമന്ത്രി

Posted On: 14 JAN 2025 4:51PM by PIB Thiruvananthpuram

ദേശീയ മഞ്ഞൾ ബോർഡിൻ്റെ സ്ഥാപനത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രസ്തുത സ്ഥാപനം മഞ്ഞൾ ഉൽപാദനത്തിൽ നവീകരണത്തിനും ആഗോള പ്രോത്സാഹനത്തിനും മൂല്യവർദ്ധനയ്ക്കും മികച്ച അവസരങ്ങൾ ഉറപ്പാക്കുമെന്ന് പറഞ്ഞു.

കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ,'എക്‌സ്' ഇൽ കുറിച്ച ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:

"ദേശീയ മഞ്ഞൾ ബോർഡിൻ്റെ സ്ഥാപനം, പ്രത്യേകിച്ച് ഇന്ത്യയിലുടനീളമുള്ള നമ്മുടെ കഠിനാധ്വാനികളായ മഞ്ഞൾ കർഷകർക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്!

മഞ്ഞൾ ഉൽപാദനത്തിൽ നവീകരണത്തിനും ആഗോള പ്രോത്സാഹനത്തിനും മൂല്യവർദ്ധനയ്ക്കും മികച്ച അവസരങ്ങൾ ഇത് ഉറപ്പാക്കും. ഇത് കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യുക വഴി  വിതരണ ശൃംഖലയെ ശക്തിപ്പെടുത്തും".

 

 

***

NK

(Release ID: 2092860) Visitor Counter : 17