പ്രധാനമന്ത്രിയുടെ ഓഫീസ്
കേന്ദ്രമന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡിയുടെ വസതിയിലെ സംക്രാന്തി, പൊങ്കല്‍ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു
ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ അത്യധികം ആവേശത്തോടെ സംക്രാന്തിയും പൊങ്കലും ആഘോഷിക്കുന്നു: പ്രധാനമന്ത്രി
നമ്മുടെ സംസ്‌കാരത്തിന്റെ കാര്‍ഷിക പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ കൃതജ്ഞതയുടെയും സമൃദ്ധിയുടെയും നവീകരണത്തിന്റെയും ആഘോഷമാണിത്: പ്രധാനമന്ത്രി
Posted On:
13 JAN 2025 9:57PM by PIB Thiruvananthpuram
മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകനായ മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡിയുടെ വസതിയില്‍ നടന്ന സംക്രാന്തി, പൊങ്കല്‍ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് സംക്രാന്തിയും പൊങ്കലും ആഘോഷിക്കുന്നതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ''നമ്മുടെ സംസ്‌കാരത്തിന്റെ കാര്‍ഷിക പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ കൃതജ്ഞതയുടെയും സമൃദ്ധിയുടെയും നവീകരണത്തിന്റെയും ആഘോഷമാണിത്'', പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു.
'മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ജി. കിഷന്‍ റെഡ്ഡി ഗാരുവിന്റെ വസതിയില്‍ നടന്ന സംക്രാന്തി, പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. മികച്ച ഒരു സാംസ്‌കാരിക പരിപാടിയ്ക്കും സാക്ഷ്യം വഹിച്ചു.
ഇന്ത്യയിലുടനീളമുള്ള ജനങ്ങള്‍ അത്യധികം ആവേശത്തോടെയാണ് സംക്രാന്തിയും പൊങ്കലും ആഘോഷിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ കാര്‍ഷിക പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ കൃതജ്ഞതയുടെയും സമൃദ്ധിയുടെയും നവീകരണത്തിന്റെയും ആഘോഷമാണിത്.
എന്റെ സംക്രാന്തി, പൊങ്കൽ ആശംസകള്‍. എല്ലാവര്‍ക്കും സന്തോഷവും, നല്ല ആരോഗ്യവും, വരാനിരിക്കുന്ന സമൃദ്ധമായ ഒരു വിളവെടുപ്പ് കാലവും ആശംസിക്കുന്നു. ''
Attended Sankranti and Pongal celebrations at the residence of my ministerial colleague, Shri G. Kishan Reddy Garu. Also witnessed an excellent cultural programme.
People across India celebrate Sankranti and Pongal with great fervour. It is a celebration of gratitude, abundance… pic.twitter.com/avPKmFP1oU
— Narendra Modi (@narendramodi) January 13, 2025
"സംക്രാന്തി പരിപാടിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഇതാ. ഭോഗി അഗ്നിയും കൊളുത്തി'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു
Here are some more pictures from the Sankranti programme. Also lit the Bhogi fire. pic.twitter.com/lmD2m7vqE9
— Narendra Modi (@narendramodi) January 13, 2025
***
SK
(Release ID: 2092679)
Visitor Counter : 11
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada