സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും പൈതൃകവും പ്രദർശിപ്പിക്കുന്നതിനായി മഹാകുംഭത്തിൽ കലാഗ്രാമം

Posted On: 12 JAN 2025 4:12PM by PIB Thiruvananthpuram
മഹാകുംഭത്തിൽ, കേന്ദ്ര ഗവണ്മെന്റിന്റെ സാംസ്കാരിക മന്ത്രാലയം ഒരുക്കിയ കലാഗ്രാമം , ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തെ ഉൾക്കൊള്ളുകയും കല, ആത്മീയത, സംസ്കാരം എന്നിവയെ അവിസ്മരണീയമായ ഒരു അനുഭവമാക്കി മാറ്റുകയും ചെയ്യുന്നു. ഭക്തർക്കും സന്ദർശകർക്കും ഒരുപോലെ പരിവർത്തനാത്മകമായ ഒരു യാത്ര വാഗ്ദാനം ചെയ്യുന്നതിനൊപ്പം, പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഉത്തർപ്രദേശ് ഗവൺമെന്റിന്റെ പിന്തുണയോടെയുള്ള ഈ സംരംഭം എടുത്തു കാണിക്കുന്നു.

 

കരകൗശല വസ്തുക്കൾ, പാചകരീതികൾ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയിലൂടെ രാജ്യത്തിന്റെ കാലാതീതമായ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും, ആത്മീയതയെ കലയുമായി സംയോജിപ്പിക്കുന്നതിനുമുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ് കലാഗ്രാമം 
 
12ജ്യോതിർലിംഗങ്ങളുടെയും ഭഗവാൻ ശിവൻ കാളകൂട വിഷം കഴിച്ച പുരാണ കഥയുടെയും ചിത്രീകരണങ്ങളാൽ അലങ്കരിച്ച 35 അടി വീതിയും 54 അടി ഉയരവുമുള്ള ഗംഭീരമായ പ്രവേശന കവാടം സന്ദർശകരെ സ്വാഗതം ചെയ്യും. ഇത് കലാഗ്രാമത്തിന്റെ ഉള്ളിലേയ്ക്കുള്ള യാത്രയ്ക്ക് ഗാoഭീര്യം നൽകും 
 
10,000 പേർക്ക് ഇരിക്കാവുന്ന മനോഹരമായ ഗംഗാ പന്തലും അരേൽ, ജൻസി, ത്രിവേണി മേഖലകളിലായി 2,000 മുതൽ 4,000 വരെ കാണികളെ ഉൾക്കൊള്ളുന്ന മൂന്ന് അധിക വേദികളും കലാഗ്രാമത്തിൽ ഉണ്ടായിരിക്കും.
 
സാംസ്‌കാരിക മേഖല 
അനുഭൂതി മണ്ഡപം: ഗംഗയുടെ സ്വർഗ്ഗീയ അവരോഹണം 360° ദൃശ്യ-ശബ്ദ അനുഭവത്തോടെ ജീവസുറ്റതാക്കുന്നു.ഇത് ആത്മീയവും ഇന്ദ്രിയപരവുമായ അത്ഭുതം സൃഷ്ടിക്കുന്നു.
 
അവിരാൽ ശാശ്വത് കുംഭ പ്രദർശന മേഖല: എഎസ്‌ഐ, ഐജിഎൻസിഎ, അലഹബാദ് മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങൾ ക്യൂറേറ്റ് ചെയ്തിരിക്കുന്ന ഈ മേഖല, കലാരൂപങ്ങൾ, ഡിജിറ്റൽ പ്രദർശനങ്ങൾ, പോസ്റ്റർ പ്രദർശനങ്ങൾ എന്നിവയിലൂടെ കുംഭമേളയുടെ സമ്പന്നമായ ചരിത്രവും പ്രാധാന്യവും വിവരിക്കുന്നു.
 
പ്രശസ്ത കലാകാരന്മാരുടെ അതുല്യ പ്രകടനങ്ങൾ
 
 ചരിത്ര നഗരമായ പ്രയാഗ്‌രാജിൽ ഒന്നിലധികം വേദികളിലായി പത്മ അവാർഡ് ജേതാക്കളും സംഗീത നാടക അക്കാദമി ബഹുമതി നേടിയവരും ഉൾപ്പെടെ പ്രശസ്തരായ ഏകദേശം 15,000 കലാകാരന്മാർ കലാപ്രകടനങ്ങൾക്കായി ഒത്തുചേരും.
 
 പ്രധാന വേദി
 
ചാർ ധാമിന്റെ അതിശയകരമായ പശ്ചാത്തലത്തിൽ അലങ്കരിച്ച 104 അടി വീതിയും 72 അടി വ്യാപ്തിയുമുള്ള അതിമനോഹരമായ വേദി ഈ ആഘോഷത്തിന്റെ കേന്ദ്രബിന്ദുവായിരിക്കും.
 
കലാ താരങ്ങൾ 
സമകാലത്തെ പ്രശസ്തരായ ചില കലാകാരന്മാരുടെ പ്രകടനങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുന്നു,
 അവയിൽ :
  • ശങ്കർ മഹാദേവൻ
  • മോഹിത് ചൗഹാൻ
  • കൈലാഷ് ഖേർ
  • ഹൻസ് രാജ് ഹൻസ്
  • ഹരിഹരൻ
  • കവിത കൃഷ്ണമൂർത്തി
  • മൈഥിലി താക്കൂർ
മറ്റു പ്രശസ്ത വ്യക്തികൾ എന്നിവർ ഉൾപ്പെടുന്നു
 
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയും ശ്രീറാം ഭാരതീയ കലാ കേന്ദ്രയും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക പരിപാടിയും മഹത്തായ കലാഗ്രാമ വേദിയിൽ അവതരിപ്പിക്കും.
 
അവിരാൽ ശാശ്വത് കുംഭ പ്രദർശന മേഖല:
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, അലഹബാദ് മ്യൂസിയം എന്നിവയുൾപ്പെടെയുള്ള പ്രശസ്ത സ്ഥാപനങ്ങൾ പരിപാലിക്കുന്ന സാംസ്കാരികവും ചരിത്രപരവുമായ സമ്പന്നത പര്യവക്ഷണം ചെയ്യുന്നതിന് അവസരം 
 
 സംസ്കാരത്തിന്റെ സിംഫണി
 
ക്ലാസിക്കൽ നൃത്തങ്ങൾ മുതൽ ഊർജ്ജസ്വലമായ നാടോടി പരമ്പരാഗത കലാരൂപങ്ങൾ  വരെ, ഈ പ്രകടനങ്ങൾ കലയുടെയും ആത്മീയതയുടെയും ഒരു ഇഴ നെയ്തെടുക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. സംസ്കാരത്തിന്റെ സാർവത്രിക ഭാഷയിലൂടെ ഇത് ഭക്തരെയും സന്ദർശകരെയും ഒന്നിപ്പിക്കുന്നു.
 
കരകൗശല വസ്തുക്കൾ, പാചകരീതി, സാംസ്കാരിക വൈവിധ്യം
 
ഏഴ് സംസ്കൃതി അംഗനുകൾ
 
 ഇന്ത്യയുടെ വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. പ്രശസ്ത ക്ഷേത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദൃശ്യപരവും സംവേദനാതമകവുമായ ഒരു അനുഭവം നൽകുന്നു:
 
NZCC (ഹരിദ്വാർ): മര വിഗ്രഹങ്ങൾ, പിച്ചള ശിവലിംഗങ്ങൾ, കമ്പിളി ഷാളുകൾ.
WZCC (പുഷ്കർ): മൺപാത്രങ്ങൾ, പാവകൾ, പെയിന്റിംഗുകൾ.
EZCC (കൊൽക്കത്ത): ടെറാക്കോട്ട പ്രതിമകൾ, പട്ടചിത്ര, കാന്ത എംബ്രോയിഡറി.
SZCC (കുംഭകോണം): തഞ്ചാവൂർ പെയിന്റിംഗുകൾ, സിൽക്ക് തുണിത്തരങ്ങൾ, ക്ഷേത്ര ആഭരണങ്ങൾ.
NCZCC (ഉജ്ജൈൻ): ഗോത്ര കല, ചന്ദേരി സാരികൾ, കല്ലിലെ കൊത്തുപണികൾ.
NEZCC (ഗുവാഹത്തി): മുള കരകൗശല വസ്തുക്കൾ, അസാമീസ് സിൽക്ക്, ഗോത്ര ആഭരണങ്ങൾ.
SCZCC (നാസിക്): പൈത്താണി സാരികൾ, വർലി കല, തടികൊണ്ടുള്ള കലാരൂപങ്ങൾ.
 
ആകാശ അത്ഭുതങ്ങളും ബൗദ്ധിക ഇടപെടലുകളും
 
ജ്യോതിർശാസ്‌ത്രപരമായ ആകാശം : തിരഞ്ഞെടുത്ത രാത്രികളിൽ ആകാശ നക്ഷത്ര നിരീക്ഷണ സെഷനുകൾ  മായികമായ പ്രപഞ്ച ബന്ധം നൽകും.
 
പുസ്തക പ്രദർശനങ്ങൾ: സാഹിത്യ അക്കാദമിയും സാംസ്കാരിക മേഖലാ കേന്ദ്രങ്ങളും ക്യൂറേറ്റ് ചെയ്യുന്ന ഈ പ്രദർശനങ്ങളിൽ കാലാതീതമായ സാഹിത്യ സൃഷ്ടികൾ പ്രദർശിപ്പിക്കും.
 
 സാംസ്കാരിക ഡോക്യുമെന്ററികൾ: IGNCA, SNA, ZCC എന്നിവ നിർമ്മിച്ച ഈ ചിത്രങ്ങൾ ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ കലാ വൈവിധ്യത്തെ കുറിച്ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകും.

 

സാങ്കേതികവിദ്യയിലൂടെയും  സമൂഹ മാധ്യമങ്ങളിൽ സ്വാധീനം ചെലുത്തുന്നവരിലൂടെയും ആഗോള വ്യാപ്തി:
#മഹാകുംഭം2025 ന്റെ ആഗോള വ്യാപ്തി വർദ്ധിപ്പിക്കുന്നതിന്, സാംസ്കാരിക മന്ത്രാലയം സമൂഹ മാധ്യമത്തിൽ സ്വാധീനം ചെലുത്തുന്നവരുമായി സഹകരിക്കുകയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
 ആകർഷകമായ ഉള്ളടക്കം, കൗണ്ട്ഡൗൺ പോസ്റ്റുകൾ, കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തും ടെക്നിക്കൽ ഗുരുജിയും തമ്മിലുള്ള പ്രത്യേക ആശയവിനിമയം എന്നിവ പാരമ്പര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും സമന്വയത്തെ എടുത്തുകാണിക്കുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ ആവേശം സൃഷ്ടിക്കുകയും ചെയ്യുന്നു .
*******************
 
 

(Release ID: 2092380) Visitor Counter : 17