വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പ്രയാഗ്‌രാജിൽ ഓൾ ഇന്ത്യ റേഡിയോയുടെ പ്രത്യേക എഫ്എം ചാനലായ 'കുംഭ് വാണി 'യും 'കുംഭ്മംഗൾ ധ്വനി'യും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ഉദ്ഘാടനം ചെയ്തു

പ്രയാഗ്‌രാജ് മഹാകുംഭ്കാലയളവിലുടനീളം, കുംഭ് വാണി ചാനൽ പരിപാടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തി തത്സമയ പ്രക്ഷേപണം നടത്തും. മേളയുടെ പാരമ്പര്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും ഭക്തർക്ക് പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേണ്ടിയാണിത്

Posted On: 10 JAN 2025 7:54PM by PIB Thiruvananthpuram
2025 ലെ മഹാകുംഭത്തിനായി ഓൾ ഇന്ത്യ റേഡിയോയുടെ പ്രത്യേക എഫ്എം ചാനൽ കുംഭ് വാണി (103.5 MHz), ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പ്രയാഗ്‌രാജിലെ സർക്യൂട്ട് ഹൗസിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകനും ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. മുഖ്യമന്ത്രി ആദിത്യനാഥ് പ്രത്യേക പരിപാടിയായ കുംഭ്മംഗൾ ധ്വനി ഉദ്ഘാടനം ചെയ്തു.
 
കുംഭ് വാണി ചാനൽ ആരംഭിച്ചതിന് ശ്രീ യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയ്ക്കും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും നന്ദി രേഖപ്പെടുത്തി. ഈ എഫ്എം ചാനൽ ജനപ്രീതിയുടെ പുതിയ ഉയരങ്ങൾ കൈവരിക്കുക മാത്രമല്ല, പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും കുംഭ്മേളയിൽ എത്താൻ കഴിയാത്ത വിദൂര ഗ്രാമങ്ങളിലേക്ക് മഹാകുംഭ മേളയെ എത്തിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
 
 
പരിപാടിയെ വെർച്വലായി അഭിസംബോധന ചെയ്ത കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സന്തോഷവും നന്ദിയും രേഖപ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ പ്രത്യേക എഫ്എം ചാനൽ ആരംഭിക്കാൻ സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു 
 
കുംഭ് വാണിയിലൂടെയുള്ള തത്സമയ വിവരണം,പ്രത്യേകിച്ചും കുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്ക് വരാൻ കഴിയാത്തവർക്ക് ഗുണം ചെയ്യും. ചരിത്രപരമായ മഹാകുംഭത്തിന്റെ അന്തരീക്ഷം രാജ്യമെമ്പാടും മാത്രമല്ല ലോകം മുഴുവൻ എത്തിക്കുന്നതിനും ഇത് സഹായകമാകും. രാജ്യത്തെ പൊതു സേവന പ്രക്ഷേപകനരായ പ്രസാർ ഭാരതിയുടെ ഈ സംരംഭം ഇന്ത്യയിലെ വിശ്വാസത്തിന്റെ ചരിത്രപരമായ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഭക്തർക്ക് പ്രധാനപ്പെട്ട വിവരങ്ങൾ നൽകുകയും അവരുടെ വീടുകളിലിരുന്ന്സാംസ്കാരിക അനുരണനം അനുഭവിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
 
 കുംഭ് വാണി ഒറ്റനോട്ടത്തിൽ
 
കുംഭ് വാണി ചാനൽ: ആരംഭവും പ്രക്ഷേപണ ദൈർഘ്യവും
  • പ്രക്ഷേപണ കാലയളവ്: 2025 ജനുവരി 10 മുതൽ 2025 ഫെബ്രുവരി 26 വരെ
  • പ്രക്ഷേപണ സമയം: രാവിലെ 5:55 മുതൽ രാത്രി 10:05 വരെ
  • തരംഗ ദൈർഘ്യം  : എഫ്എം 103.5 മെഗാഹെട്സ്
 
കുംഭ് വാണിയുടെ പ്രത്യേക പരിപാടികൾ:
 
തത്സമയ പ്രക്ഷേപണം :
 
  • പ്രധാന സ്നാന ചടങ്ങുകളുടെ തത്സമയ പ്രക്ഷേപണം (ജനുവരി 14, 29, ഫെബ്രുവരി 3).
  • കുംഭ് പ്രദേശത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ദൈനംദിന തത്സമയ റിപ്പോർട്ടിംഗ്.\
  • സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള പ്രത്യേക അവതരണം:
  • 'ശിവ മഹിമ' എന്ന സീരിയലിന്റെ പ്രക്ഷേപണം.
  • ഇന്ത്യൻ സാംസ്കാരിക പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിപാടികൾ.
 
ടോക്ക് ഷോകൾ:
  • 'നമസ്‌കാർ പ്രയാഗ്‌രാജ്' (രാവിലെ 9:00-10:00).
  • 'സംഗമ തീരത്ത് നിന്ന്' (വൈകുന്നേരം 4:00-5:30).
 
പ്രത്യേക ആരോഗ്യ കൗൺസിലിംഗ്:
 
'ഹലോ ഡോക്ടർ' പ്രോഗ്രാമിൽ സ്റ്റുഡിയോയിലെത്തുന്ന ഡോക്ടർമാരുടെ തത്സമയ ആരോഗ്യ കൺസൾട്ടേഷൻ.
 
 കുംഭ് വാർത്തകൾ :
 
പ്രധാന വാർത്താ ബുള്ളറ്റിനുകൾ (രാവിലെ 8:40, ഉച്ചയ്ക്ക് 2:30, രാത്രി 8:30).
 
പ്രത്യേക കവറേജ്
 
  • സംസ്ഥാന ഗവൺമെന്റും വിവിധ വകുപ്പുകളും സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളുടെ കവറേജ്.
  • യുവാക്കൾ, സ്ത്രീകൾ, വിദേശ സന്ദർശകർ എന്നിവരെക്കുറിച്ചുള്ള പ്രത്യേക പരിപാടി.
 
പ്രധാന അറിയിപ്പുകൾ:
 
യാത്ര, ആരോഗ്യം, ശുചിത്വം, നഷ്ടപ്പെട്ടതും കണ്ടെത്തിയതും , ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രക്ഷേപണം ചെയ്യും.
 
എല്ലായ്പ്പോഴും ഒരു പൊതു പ്രക്ഷേപകന്റെ പ്രത്യേക ചുമതല വഹിക്കുന്ന ഓൾ ഇന്ത്യ റേഡിയോ, ഇന്ത്യൻ സാംസ്കാരിക പൈതൃകവും പാരമ്പര്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2013 ലെ കുംഭമേളയിലും 2019 ലെ അർദ്ധ കുംഭമേളയിലും കുംഭ് വാണി ചാനൽ ശ്രോതാക്കൾക്കിടയിൽ ഉയർന്ന ജനപ്രീതി നേടി. അതേ പാരമ്പര്യം പിന്തുടർന്നുകൊണ്ട് , ഈ പ്രത്യേക ചാനൽ 2025-ലെ മഹാ കുംഭത്തിനായി പുനഃസ്ഥാപിച്ചു.
 
 ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ക്യാബിനറ്റ് മന്ത്രി സ്വതന്ത്ര ദേവ് സിംഗ്, കാബിനറ്റ് മന്ത്രി നന്ദ് ഗോപാൽ ഗുപ്ത (നന്ദി), കാബിനറ്റ് മന്ത്രി ഓം പ്രകാശ് രാജ്ഭർ, പ്രസാർ ഭാരതി ബോർഡ് ചെയർമാൻ നവനീത് സെഹ്ഗാൾ, പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗൗരവ് ദ്വിവേദി, ഓൾ ഇന്ത്യ റേഡിയോ ഡയറക്ടർ ജനറൽ ഡോ.പ്രഗ്യ പലിവൽ ഗൗർ, ദൂരദർശൻ ഡയറക്ടർ ജനറൽ കാഞ്ചൻ പ്രസാദ്, ദൂരദർശൻ ന്യൂസ് ഡയറക്ടർ ജനറൽ പ്രിയ കുമാരി,മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
 ************

(Release ID: 2091985) Visitor Counter : 31