ഉരുക്ക് മന്ത്രാലയം
azadi ka amrit mahotsav

45,000 ടൺ സ്റ്റീൽ വിതരണം ചെയ്ത് SAIL മഹാകുംഭ മേള 2025-നെ ശക്തിപ്പെടുത്തുന്നു

Posted On: 09 JAN 2025 2:50PM by PIB Thiruvananthpuram

മഹാരത്നയും ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ പബ്ലിക് സെക്ടർ കമ്പനിയുമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL), പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭ മേള 2025-നായി ഏകദേശം 45,000 ടൺ സ്റ്റീൽ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ ചെക്കർഡ് പ്ലേറ്റുകൾ, ഹോട്ട് സ്ട്രിപ്പ് മിൽ പ്ലേറ്റുകൾ, മൈൽഡ് സ്റ്റീൽ പ്ലേറ്റുകൾ, ആംഗിളുകളും ജോയിസ്റ്റുകളും ഉൾപ്പെടുന്നു. 2013-ലെ മഹാകുംഭ മേളയ്ക്കും സെയിൽ സ്റ്റീൽ വിതരണം ചെയ്തിരുന്നു എന്നത് ഈ പ്രസിദ്ധ സംഗമത്തിന് കമ്പനിയുടെ നൽകിവരുന്ന സ്ഥിരമായ പിന്തുണ കാണിക്കുന്നത്.

2025-ലെ മഹാകുംഭ മേളയുടെ സുഗമവും വിജയകരവുമായ നടത്തിപ്പിനാവശ്യമായ വിവിധ താൽക്കാലിക ഘടനകളുടെ നിർമ്മാണത്തിന് സെയിൽ വിതരണം ചെയ്ത സ്റ്റീൽ നിർണായക പങ്കുവഹിക്കും. ഇതിൽ പോൺടൂൺ പാലങ്ങൾ, കടന്നുപോകൽ മാർഗങ്ങൾ, താൽക്കാലിക സ്റ്റീൽ പാലങ്ങൾ, സബ്സ്റ്റേഷനുകൾ, ഫ്ലൈഓവറുകൾ എന്നിവ ഉൾപ്പെടുന്നു. സ്റ്റീൽ വിതരണത്തിനുള്ള പ്രധാന ഉപഭോക്താക്കൾ പൊതുമരാമത്ത് വകുപ്പ് (PWD), ഉത്തർപ്രദേശ് സ്റ്റേറ്റ് ബ്രിഡ്ജസ് കോർപ്പറേഷൻ, വൈദ്യുതി ബോർഡ്, അവരുടെ വിതരണക്കാർ എന്നിവരാണ് .

ദേശത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ ഇത്തരം ബൃഹത് സംഗമത്തിന് സ്റ്റീൽ സംഭാവന ചെയ്യുന്നതിൽ സെയിൽ അഭിമാനിക്കുന്നു. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സാംസ്കാരികവും സാമൂഹികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദേശീയ പദ്ധതികൾക്ക് സംഭാവന ചെയ്യുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണ്.
***

(Release ID: 2091698) Visitor Counter : 9