രാഷ്ട്രപതിയുടെ കാര്യാലയം
ജനുവരി 21 മുതൽ 29 വരെ രാഷ്ട്രപതി ഭവൻ സന്ദർശനം അടച്ചിടും
ജനുവരി 11, 18, 25 തീയതികളിൽ ഗാർഡ് മാറ്റം ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല
Posted On:
09 JAN 2025 4:08PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 09 ജനുവരി 2025
റിപ്പബ്ലിക് ഡേ പരേഡ്, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് എന്നിവ കണക്കിലെടുത്ത് 2025 ജനുവരി 21 മുതൽ 29 വരെ പൊതുജനങ്ങൾക്ക് രാഷ്ട്രപതി ഭവൻ (സർക്ക്യൂട്ട്-1) സന്ദർശനം അടച്ചിടും.
2025 ജനുവരി 11, 18, 25 തീയതികളിൽ റിപ്പബ്ലിക് ഡേ പരേഡിന്റെ പ്രാക്ടീസ് നടക്കുന്നതിനാൽ രാഷ്ട്രപതി ഭവനിൽ ഗാർഡ് മാറ്റം ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല.
********************
(Release ID: 2091464)
Visitor Counter : 27