രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി ജനുവരി 9, 10 തീയതികളിൽ മേഘാലയയും ഒഡീഷയും സന്ദർശിക്കും
प्रविष्टि तिथि:
08 JAN 2025 4:56PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 08 ജനുവരി 2025
രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു ജനുവരി 9, 10 തീയതികളിൽ മേഘാലയയും ഒഡീഷയും സന്ദർശിക്കും.
ജനുവരി 9ന്, രാഷ്‌ട്രപതി മേഘാലയയിലെ ഉമ്യം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ICAR റിസർച്ച് കോംപ്ലക്സ് ഫോർ ദി നോർത്തേൺ ഹിൽ റീജിയൺ-ന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കു ചേരും.
ജനുവരി 10ന് , ഭുവനേശ്വറിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് പ്രവാസി ഭാരതീയ കോൺവെൻഷന്റെ സമാപനച്ചടങ്ങിൽ രാഷ്‌ട്രപതി പങ്കുകൊള്ളുകയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.
****
(रिलीज़ आईडी: 2091218)
आगंतुक पटल : 57