പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
വർഷാന്ത്യ അവലോകനം 2024- പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം
Posted On:
07 JAN 2025 1:24PM by PIB Thiruvananthpuram
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മന്ത്രാലയം ഏറ്റെടുത്ത വിവിധ പദ്ധതികളുടെ പുരോഗതി:
പ്രധാൻ മന്ത്രി ഉജ്ജ്വല യോജന (PMUY) ഇന്ന് 10.33 കോടി അംഗങ്ങളുള്ള ബൃഹത്തായ ഒരു കുടുംബമാണ്. പദ്ധതി ആരംഭിച്ച മുതൽ ഇതുവരെ PMUY മുഖേന 222 കോടി പാചകവാതക സിലിണ്ടറുകൾ വീടുകളിൽ വിതരണം ചെയ്തിട്ടുണ്ട്. പ്രതിദിനം 13 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നത്.എല്ലാ ഉജ്ജ്വല ഗുണഭോക്താക്കൾക്കും സിലിണ്ടറിന് സബ്സിഡിയായി 300 രൂപ നൽകുന്നു.
പാചകവാതക കവറേജ് - 2014 ഏപ്രിന് ശേഷം, 01.11.2024 ന് ലഭിച്ച കണക്ക് പ്രകാരം പാചകവാതക കണക്ഷനുകളുടെ എണ്ണം 14.52 കോടിയിൽ നിന്ന് 32.83 കോടിയായി ഉയർന്നു.100 % ന് മേൽ വളർച്ച രേഖപ്പെടുത്തി. 30.43 കോടി പാചകവാതക ഉപഭോക്താക്കൾ പഹൽ പദ്ധതിയിൽ അംഗമായിട്ടുണ്ട്. ഇതുവരെ, 1.14 കോടിയിലധികം ഉപഭോക്താക്കൾ 'ഗിവിറ്റ്അപ്പ്' പ്രചാരണത്തിന് കീഴിൽ പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചു.
ചില്ലറവില്പനശാലകളിലെ (ROs) ഡിജിറ്റൽ പേയ്‌മെൻ്റ് അടിസ്ഥാനസൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 01.12.2024 വരെയുള്ള കണക്കനുസരിച്ച്, രാജ്യത്തുടനീളമുള്ള 84,203 ചില്ലറവില്പനശാലകകളിലായി 1,03,224 ഇ-വാലറ്റ് സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 84,203 ചില്ലറവില്പനശാലകളിൽ BHIM UPI ഉപയോഗിക്കാൻ സൗകര്യമുണ്ട്. സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ കീഴിൽ, എല്ലാ ചില്ലറവില്പനശാലകളിലും ശൗചാലയ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. 01.12.2024 ലെ കണക്കനുസരിച്ച്, 83618 ചില്ലറവില്പനശാലകളിൽ ശൗചാലയ സൗകര്യമുണ്ട്, അതിൽ 66026 ശൗചാലയങ്ങളിൽ പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം ശൗചാലയ സൗകര്യമുണ്ട്. ഡീലർമാർ മുഖേനയും സ്റ്റാർട്ടപ്പുകൾ മുഖേനയും മൊത്തം 3,097 ഡോർ ടു ഡോർ ഡെലിവറി (DDD) ബൗസറുകൾ എണ്ണ വിതരണ കമ്പനികൾ (OMCs) ആരംഭിച്ചിട്ടുണ്ട്. ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ (OMCs) എണ്ണ വിതരണ കമ്പനികളുടെ ചില്ലറവില്പനശാലകളിൽ വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ (EVCS) ആരംഭിച്ചു വരുന്നു. 01.12.2024 വരെ, എണ്ണ വിതരണ കമ്പനികൾ (OMC) ഇന്ത്യയിലുടനീളം 17,939 EV ചാർജിംഗ് സ്റ്റേഷനുകളും 206 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്ത് പ്രവർത്തനക്ഷമമായ പ്രകൃതി വാതക പൈപ്പ്ലൈനിൻ്റെ ദൈർഘ്യം 2014-ലെ 5,340 കിലോമീറ്ററിൽ നിന്ന് 30.09.2024-ൽ 24,945 കിലോമീറ്ററായി വർദ്ധിച്ചു. കൂടാതെ, ഏകദേശം 10,805 കി.മീ. പ്രകൃതിവാതക പൈപ്പ്ലൈനിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ("PNGRB") "ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരു താരിഫ്" ദൗത്യത്തിന്റെ ഭാഗമായി പ്രകൃതി വാതക പൈപ്പ്ലൈനുകൾക്കായുള്ള ഏകീകൃത താരിഫുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൊണ്ടുവരാൻ PNGRB (പ്രകൃതി വാതക പൈപ്പ്ലൈൻ താരിഫ് നിർണ്ണയം) ചട്ടങ്ങളിൽ ഭേദഗതി വരുത്തി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ്, ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്, പൈപ്പ്ലൈൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ്, ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്, റിലയൻസ് ഗ്യാസ് പൈപ്പ്‌ലൈൻസ് ലിമിറ്റഡ്, ജിഎസ്പിഎൽ ഇന്ത്യ ഗാസ്‌നെറ്റ് ലിമിറ്റഡ്, ജിഎസ്പിഎൽ ഇന്ത്യ ട്രാൻസ്‌കോ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തനക്ഷമവുമായ എല്ലാ പരസ്പരബന്ധിത പൈപ്പ്ലൈൻ ശൃംഖലകളും ദേശീയ വാതക ഗ്രിഡിൽ ഉൾപ്പെടുന്നു. രാജ്യത്തിൻ്റെ 100% ഭൂവിഭാഗവും 100% ജനസംഖ്യയെയും ഉൾക്കൊള്ളുന്ന CGD അടിസ്ഥാനസൗകര്യ വികസനത്തിനായി 307 ഭൂമിശാസ്ത്ര മേഖലകൾക്ക് PNGRB അംഗീകാരം നൽകി. 30.09.2024 ലെ കണക്കനുസരിച്ച്, രാജ്യത്തെ ആകെ PNG (D) കണക്ഷനുകളുടെയും CNG സ്റ്റേഷനുകളുടെയും എണ്ണം യഥാക്രമം 1.36 കോടിയും 7259 ഉം ആയിരുന്നു.
കംപ്രസ്ഡ് ബയോ ഗ്യാസിൻ്റെ (CBG) ഉത്പാദനത്തിനും ഉപയോഗത്തിനുമുള്ള ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള SATAT സംരംഭം 2018 ഒക്ടോബർ 1-ന് ആരംഭിച്ചു. 30.11.2024 വരെയുള്ള കാലയളവിൽ 80 CBG പ്ലാൻ്റുകൾ കമ്മീഷൻ ചെയ്തു. 72 CBG പ്ലാൻ്റുകൾ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്.പുതിയ CGD സെക്ടർ ഗ്യാസ് അലോക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി, അതിൽ PNG (Domestic) വിഭാഗത്തിൻ്റെ വിഹിതം വർദ്ധിപ്പിച്ചു (മുൻ പാദത്തിലെ PNGD ഉപഭോഗത്തിൻ്റെ 105%) കൂടാതെ ലഭ്യമായ ബാലൻസ് വോളിയം പ്രോറേറ്റ് അടിസ്ഥാനത്തിൽ CNG (T) വിഭാഗത്തിലേക്ക് നൽകണം.
എഥനോൾ മിശ്രിത പെട്രോൾ (EBP ) പദ്ധതിയ്ക്ക് കീഴിൽ, എഥനോൾ വിതരണം 2013-14 ലെ 38 കോടി ലിറ്ററിൽ നിന്ന് 2023-24 ൽ 707.40 കോടി ലിറ്ററായി ഉയർന്നു. പെട്രോളിൽ ശരാശരി 14% എഥനോൾ മിശ്രണം കൈവരിക്കാൻ സാധിച്ചു. നടപ്പ് സാമ്പത്തിക വർഷം(2024-2025) 29.12.2024 വരെയുള്ള കാലയളവിൽ, എഥനോൾ മിശ്രണം 6.23% ആയി മെച്ചപ്പെട്ടു. പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ രാജ്യത്തുടനീളമുള്ള 17,400-ലധികം ചില്ലറവില്പനശാലകളിൽ E20 പെട്രോൾ (പെട്രോളിൽ 20% എഥനോൾ) വിതരണം ചെയ്യാൻ തുടങ്ങി.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ, EBP പ്രോഗ്രാം മുഖേന 1,08,600/- കോടി രൂപയുടെ വിദേശനാണ്യം ലഭിക്കാനും , 557 ലക്ഷം മെട്രിക് ടൺ (LMT) CO2 ബഹിർഗമനം കുറയ്ക്കാനും, 92,400/- കോടി രൂപ കർഷകർക്ക് ലഭ്യമാക്കാനും കഴിഞ്ഞു. യഥാക്രമം 2027, 2028, 2030 മുതൽ അന്താരാഷ്ട്ര വിമാനങ്ങൾക്കായി ഏവിയേഷൻ ടർബൈൻ ഫ്യൂവലിൽ (ATF) SAF 1%, 2%, 5% മിശ്രണം ചെയ്യാൻ സർക്കാർ ലക്ഷ്യമിടുന്നു. മൊത്തം 256.8 ദശലക്ഷം മെട്രിക് ടൺ വാർഷിക ശുദ്ധീകരണ ശേഷിയുള്ള 22 റിഫൈനറികൾ രാജ്യത്ത് പ്രവർത്തിക്കുന്നു. രജ്യത്തെ എണ്ണ, വാതക ഖനനവുമായി ബന്ധപ്പെട്ട വലിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്, 2016 മാർച്ചിൽ ഹൈഡ്രോകാർബൺ എക്സ്പ്ലോറേഷൻ ലൈസൻസിംഗ് പോളിസിയുടെ (HELP) ഭാഗമായി ഓപ്പൺ ഏക്കർ ലൈസൻസിംഗ് പ്രോഗ്രാം (OALP) സർക്കാർ ആരംഭിച്ചു.
3.137 ബില്യൺ യുഎസ് ഡോളറിൻ്റെ പ്രതിബദ്ധ നിക്ഷേപമുള്ള എട്ട് OALP ബിഡ് റൗണ്ടുകളിലായി 2,42,056 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന 144 ബ്ലോക്കുകൾ കമ്പനികൾക്ക് അനുവദിച്ചു.OALP ക്ക് കീഴിൽ നൽകിയ ബ്ലോക്കുകളിൽ ഇതുവരെ 13 ഹൈഡ്രോകാർബൺ ശേഖരങ്ങൾ കണ്ടെത്തി. ഗുജറാത്തിൽ ഒരിടത്ത് ഇതിനോടകം വാതകം (0.44 MMSCMD) ഉത്പാദിപ്പിക്കാനാരംഭിച്ചു. മറ്റ് ശേഖരങ്ങൾ വിലയിരുത്തൽ ഘട്ടത്തിലാണ്.
പതിറ്റാണ്ടുകളായി പര്യവേക്ഷണം തടഞ്ഞിരുന്ന എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) 'നോ-ഗോ' ഏരിയയുടെ 99% പര്യവേക്ഷണത്തിനായി തുറന്നുകൊടുത്തു. 'നോ-ഗോ' ഏരിയകൾ തുറന്നുകൊടുത്ത ശേഷം, ഇതുവരെ 1,52,325 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിനായുള്ള ലേല/താത്പര്യ പത്രങ്ങൾ ലഭിച്ചു.
ഇന്ത്യയുടെ തനത് സാധ്യതാ മേഖലകളിൽ പര്യവേക്ഷണം മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) ഉൾപ്പെടെ ഭൂകമ്പ ഡാറ്റ, സ്ട്രാറ്റിഗ്രാഫിക് വെല്ലുകൾക്ക് ധനസഹായം നൽകുക, അടുത്തിടെ ആരംഭിച്ച മിഷൻ അന്വേഷൺ മുഖേന ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലെ ഏരിയൽ സർവേ ഡാറ്റ, എക്സറ്റൻഡഡ് കോണ്ടിനെൻ്റൽ ഷെൽഫ് സർവേ സ്‌കീം എന്നിവയ്ക്കായി ഏകദേശം 7,500 കോടി രൂപയുടെ നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ട്. 2016 ഒക്ടോബറിൽ സർക്കാർ ദേശീയ ഭൂകമ്പ പരിപാടി (NSP) രൂപീകരിച്ചു.
ഇന്ത്യയിലെ ഡാറ്റ ലഭ്യമല്ലാത്ത / പരിമിതിയുള്ള ഭൂവിഭാഗങ്ങളിലെ വിലയിരുത്തപ്പെടാത്ത പ്രദേശങ്ങളിൽ വിലയിരുത്തലിനായി 2016 ഒക്ടോബറിൽ സർക്കാർ ദേശീയ ഭൂകമ്പ പരിപാടി (NSP) രൂപീകരിച്ചു. പദ്ധതിയ്ക്ക് കീഴിൽ, 48,243 ലൈൻ കിലോ മീറ്ററിൻ്റെ (LKM) ഡാറ്റ അക്വിസിഷൻ, പ്രോസസ്സിംഗ്, ഇൻ്റർപ്രെറ്റേഷൻ (API) എന്നിവയ്ക്കായി 2D സീസ്മിക് സർവേ നടത്തുന്നതിനുള്ള നിർദ്ദേശം സർക്കാർ അംഗീകരിച്ചു. മൊത്തം 46,960 LKM (~97%) 2D ഭൂകമ്പ ഡാറ്റ 48,243 LKM-ൽ നിന്ന് നേടാനാകും. 46,960 LKM ഡാറ്റയുടെ വിശകലനവും വ്യാഖ്യാനവും പൂർത്തിയാക്കി, ഡാറ്റ റിപ്പോർട്ടുകൾക്കൊപ്പം നാഷണൽ ഡാറ്റ റിപ്പോസിറ്ററിയിൽ (NDR) സമർപ്പിച്ചു.
2023-24 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചു. അസംസ്കൃത എണ്ണ ദാതാക്കളുടെ എണ്ണം വിപുലീകരിച്ചു. ഏതെങ്കിലും പ്രത്യേക ഭൂമിശാസ്ത്രമേഖലയെ ആശ്രയിക്കുന്നത് കുറച്ചു.
വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കും വൈവിധ്യവത്ക്കരണത്തിലേക്കും മാറുന്നതിന്, ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളായ IOCL ഉം GAIL ഉം UAE യിലെ ADNOC യുമായി ദീർഘകാല LNG വിതരണ കരാറുകൾ ഒപ്പുവച്ചു. പ്രതിവർഷം ഏകദേശം 2.7 MMT LNG ഉറപ്പാക്കി.
G20 ഉച്ചകോടിക്കിടെ ആദരണീയ പ്രധാനമന്ത്രി 2023 സെപ്റ്റംബറിൽ തുടക്കം കുറിച്ച ആഗോള ജൈവ ഇന്ധന സഖ്യം (GBA) ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. 28 രാജ്യങ്ങളും 12 അന്താരാഷ്ട്ര സംഘടനകളും ഈ സഖ്യത്തിൽ ചേർന്നു.വിപുലീകരണം തുടരുന്നു.
കൂടാതെ, ഇന്ത്യയിൽ GBA സെക്രട്ടേറിയറ്റ് സ്ഥാപിക്കുന്നതിനായി 2024 ഒക്ടോബറിൽ GBA ഭാരത സർക്കാരുമായി ഹെഡ് ക്വാർട്ടേഴ്‌സ് ഉടമ്പടി ഒപ്പുവച്ചു.
അയൽരാജ്യങ്ങളുമായി ഊർജ്ജ മേഖലയിൽ മികച്ച സഹകരണം ഇന്ത്യ വളർത്തിയെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, പെട്രോളിയം അടിസ്ഥാനസൗകര്യ വികസനത്തിനായി നേപ്പാളുമായി 2023 മെയ് മാസത്തിൽ ഭാരതസർക്കാർ G2G ധാരണാപത്രത്തിൽ ഒപ്പുവച്ചു. തുടർന്ന് 2024 ഒക്ടോബറിൽ നേപ്പാളിൻ്റെ NOC ഉം IOCL ഉം തമ്മിലുള്ള വാണിജ്യ B2B കരാറും ഒപ്പുവച്ചു.
2030 ലെ ഇന്ത്യ-യുഎസ് കാലാവസ്ഥാ, ഹരിത ഊർജ്ജ അജണ്ടയിലൂന്നിയുള്ള തന്ത്രപരമായ ഹരിത ഊർജ്ജ പങ്കാളിത്തം (SCEP) മുഖേന ഇന്ത്യയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും പങ്കാളിത്തം വർധിപ്പിച്ചു.
2024 നവംബറിൽ, ആദരണീയ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ, ഇന്ത്യയും ഗയാനയും ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കരാറിൽ ഒപ്പു വച്ചു.
ഹരിത ഊർജ്ജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത 2G/3G ജൈവ ഇന്ധനങ്ങൾ, ഹരിത ഹൈഡ്രജൻ, മറ്റ് നൂതന ഇന്ധനങ്ങൾ എന്നിവയിലേക്ക് വ്യാപിക്കുന്നു. അടുത്തിടെ 2024 ജൂണിൽ, ഹരിത ഹൈഡ്രജനിലും സുസ്ഥിര ജൈവ ഇന്ധനങ്ങളിലും സഹകരിക്കുന്നതിന് ഇറ്റലിയുമായി ഇന്ത്യ താത്പര്യപത്രം (LOI) ഒപ്പുവച്ചു.
SAF പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര വേദികളിൽ യോജിച്ച നിലപാടുകൾ സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട PNG മന്ത്രിയും ബ്രസീലിന്റെ ഖനി-ഊർജ്ജ മന്ത്രിയും സുസ്ഥിര വ്യോമയാന ഇന്ധനത്തെക്കുറിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.
സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (SPR) ഒന്നാം ഘട്ടത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ 5.33 MMT അസംസ്കൃത എണ്ണ സംഭരണ സംവിധാനം ആദരണീയ പ്രധാനമന്ത്രി 2019 ഫെബ്രുവരിയിൽ രാഷ്ട്രത്തിന് സമർപ്പിച്ചു. (മംഗലാപുരത്ത് 1.5 MMT SPR സൗകര്യവും പാദൂരിൽ 2.5 MMT SPR സൗകര്യവും വിശാഖപട്ടണത്ത് 1.3 MMT SPR സൗകര്യവും)
പെട്രോളിയം റിസർവ് രണ്ടാം ഘട്ടത്തിന് കീഴിൽ, പൊതു സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിൽ മൊത്തം സംഭരണശേഷി 6.5 MMT വരുന്ന (ചാന്ദിഖോൾ-4 MMT, പാദൂർ -2.5 MMT) രണ്ട് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് 2021 ജൂലൈയിൽ സർക്കാർ അനുമതി നൽകി.
ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡ് (ISPRL) ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ ചന്ദിഖോലിലുള്ള പദ്ധതിയ്ക്കായി വിശദമായ സാധ്യതാ റിപ്പോർട്ടും (DFR) ഭൗമ സാങ്കേതിക സർവേയും പൂർത്തിയാക്കി. നാഗ്പൂരിലെ നാഷണൽ എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) പദ്ധതിയുടെ പാരിസ്ഥിതികാഘാത പഠനം (EIA) നടത്തി.
2024 ഒക്ടോബറിലെ കണക്കനുസരിച്ച്, 5 കോടി രൂപയ്ക്ക് മേൽ ചെലവ് വരുന്ന 283 പദ്ധതികൾ എണ്ണ, പ്രകൃതിവാതക മേഖലയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. മൊത്തം പ്രതീക്ഷിക്കുന്ന ചെലവ് ₹ 5.70 ലക്ഷം കോടിയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതികളുടെ പ്രതീക്ഷിത ചെലവ് ₹ 79,264 കോടിയാണ്. ഇതിൽ 2024 ഒക്‌ടോബർ വരെ 37,138 കോടി രൂപ ചെലവഴിച്ചു. ഇതിൽ ശുദ്ധീകരണ പദ്ധതികൾ, ജൈവ ശുദ്ധീകരണ പദ്ധതികൾ, E&P പദ്ധതികൾ, വിപണിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ, പൈപ്പ് ലൈനുകൾ, CGD പദ്ധതികൾ, ഡ്രില്ലിംഗ്/സർവേ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
SKY
(Release ID: 2091115)
Visitor Counter : 15