പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ കോസ്റ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലഫോൺ സംഭാഷണം നടത്തി.


യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റായി ചുമതലയേറ്റ പ്രസിഡൻ്റ് കോസ്റ്റയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു നേതാക്കളും സമ്മതമറിയിച്ചു.

പരസ്പരം പ്രയോജനകരമായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം അന്തിമമാക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ അടിവരയിട്ടു.

Posted On: 07 JAN 2025 8:31PM by PIB Thiruvananthpuram

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റായി സ്ഥാനമേറ്റ അൻ്റോണിയോ കോസ്റ്റ  ഇന്ന് പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ട് സംഭാഷണം നടത്തി.  

യൂറോപ്യൻ കൗൺസിലിൻ്റെ പ്രസിഡൻ്റായി ചുമതലയേറ്റ അൻ്റോണിയോ കോസ്റ്റയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ചൂണ്ടിക്കാട്ടിയ ഇരു നേതാക്കളും, വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, ശുദ്ധ ഊർജ്ജം, ഡിജിറ്റൽ സ്പേസ് തുടങ്ങിയവ ഉൾപ്പെടെയുള്ള  മേഖലകളിലെ പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ചു. 

പരസ്പര പ്രയോജനകരമായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ  എത്രയും വേഗം അന്തിമമാക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ അടിവരയിട്ടു.

പരസ്പരം സൗകര്യപ്രദമായ സമയത്ത്  ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ  ഉച്ചകോടിയ്ക്കായി കാത്തിരിക്കുകയാണെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. 

പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങൾ നേതാക്കൾ കൈമാറി. പരസ്പര സമ്പർക്കം തുടരാനും നേതാക്കൾ സമ്മതമറിയിച്ചു.

-NK-


(Release ID: 2091038) Visitor Counter : 21