പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റാണി വേലു നാച്ചിയാറിനെ ജന്മവാർഷികദിനത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി

Posted On: 03 JAN 2025 10:59AM by PIB Thiruvananthpuram

ധീരയായ റാണി വേലു നാച്ചിയാറിനെ അവരുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. കൊളോണിയൽ വാഴ്ചയ്‌ക്കെതിരെ  വീരോചിതമായ പോരാട്ടം നടത്തിയ റാണി വേലു നാച്ചിയാർ, സമാനതകളില്ലാത്ത വീര്യവും തന്ത്രപരമായ മിടുക്കും പ്രകടിപ്പിച്ചതായി ശ്രീ മോദി അഭിപ്രായപ്പെട്ടു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

"ധീരയായ റാണി വേലു നാച്ചിയാറിനെ അവരുടെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു! കൊളോണിയൽ ഭരണത്തിനെതിരെ  വീരോചിതമായ പോരാട്ടം നടത്തിയ അവർ, സമാനതകളില്ലാത്ത വീര്യവും തന്ത്രപരമായ മിടുക്കും പ്രകടിപ്പിച്ചു. അടിച്ചമർത്തലിനെതിരെ നിലകൊള്ളാനും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനും അവർ തലമുറകളെ പ്രചോദിപ്പിച്ചു. സ്ത്രീ ശാക്തീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും അവർ വഹിച്ച പങ്ക് പരക്കെ പ്രശംസനീയമാണ്."

***

SK


(Release ID: 2089762) Visitor Counter : 25