പ്രധാനമന്ത്രിയുടെ ഓഫീസ്
സാവിത്രിഭായ് ഫുലെ ജിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
Posted On:
03 JAN 2025 10:57AM by PIB Thiruvananthpuram
സാവിത്രിഭായ് ഫുലെ ജിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിൻ്റെ മാർഗദീപമാണെന്നും വിദ്യാഭ്യാസ, സാമൂഹിക പരിഷ്‌കരണ മേഖലകളിലെ മുൻനിരക്കാരിയാണെന്നും ശ്രീ മോദി അവരെ പ്രകീർത്തിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"സാവിത്രിഭായി ഫുലെ ജിയുടെ ജന്മവാർഷികത്തിൽ അവർക്ക് ശ്രദ്ധാഞ്ജലികൾ. അവർ സ്ത്രീശാക്തീകരണത്തിൻ്റെ ഒരു മാർഗദീപവും വിദ്യാഭ്യാസ, സാമൂഹിക പരിഷ്‌കരണ മേഖലകളിലെ മുൻനിരക്കാരിയുമാണ്. ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കാൻ ഞങ്ങൾ പ്രവർത്തിക്കുമ്പോൾ അവരുടെ പ്രയത്നങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നു. "
***
SK
(Release ID: 2089755)
Visitor Counter : 21
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada