യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

 2024 ദേശീയ കായിക  പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Posted On: 02 JAN 2025 2:26PM by PIB Thiruvananthpuram
ഇന്ന് യുവജനകാര്യ, കായിക മന്ത്രാലയം 2024 ലെ ദേശീയ കായിക പുരസ്‌കാരങ്ങൾ  പ്രഖ്യാപിച്ചു. 2025 ജനുവരി 17-ന് (വെള്ളി) രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാര ജേതാക്കൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.

കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, കൃത്യമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, താഴെപ്പറയുന്ന കായികതാരങ്ങൾ, പരിശീലകർ, സർവകലാശാല, സ്ഥാപനം എന്നിവയ്ക്ക് പുരസ്‌കാരങ്ങൾ നൽകാൻ സർക്കാർ തീരുമാനിച്ചു:

മേജർ ധ്യാന് ചന്ദ് ഖേൽ രത്ന അവാർഡ് 2024
ശ്രീ ഗുകേഷ് ഡി - ചെസ്സ്
ശ്രീ ഹർമൻപ്രീത് സിംഗ്-  ഹോക്കി
ശ്രീ പ്രവീൺ കുമാർ - പാരാ അത്ലറ്റിക്സ്
Ms മനു ഭാക്കർ-  ഷൂട്ടിംഗ്

സ്‌പോർട്‌സ് ആൻഡ് ഗെയിംസ് 2024 ലെ മികച്ച പ്രകടനത്തിനുള്ള അർജുന അവാർഡുകൾ
മിസ്  ജ്യോതി യർരാജി- അത്ലറ്റിക്സ്
മിസ്  അന്നു റാണി - അത്ലറ്റിക്സ്
മിസ്  നിതു- ബോക്സിംഗ്
മിസ്. സാവീതി - ബോക്സിംഗ്
മിസ്  വന്തിക അഗർവാൾ- ചെസ്സ്
മിസ്  സലിമ ടെറ്റെ- ഹോക്കി
ശ്രീ അഭിഷേക്- ഹോക്കി
ശ്രീ സഞ്ജയ്-  ഹോക്കി
ശ്രീ ജർമൻപ്രീത് സിംഗ്- ഹോക്കി
ശ്രീ സുഖ്ജീത് സിംഗ്- ഹോക്കി
ശ്രീ രാകേഷ് കുമാർ - പാരാ ആർച്ചെറി
മിസ്  പ്രീതി പാൽ- പാരാ അത്ലറ്റിക്സ്
മിസ്  ജീവൻജി ദീപ്തി - പാരാ അത്ലറ്റിക്സ്
ശ്രീ അജീത് സിംഗ്- പാരാ അത്ലറ്റിക്സ്
ശ്രീ സച്ചിൻ സർജെറാവു ഖിലാരി- പാരാ അത്ലറ്റിക്സ്
ശ്രീ ധരംബീർ- പാരാ അത്ലറ്റിക്സ്
ശ്രീ പ്രണവ് ശൂർമ-പാരാ അത്ലറ്റിക്സ്
ശ്രീ എച്ച് ഹോകാതോ സെമ- പാരാ അത്ലറ്റിക്സ്
മിസ്  സിമ്രൻ - പാരാ അത്ലറ്റിക്സ്
ശ്രീ നവദീപ്- പാരാ അത്ലറ്റിക്സ്
ശ്രീ നിതേഷ് കുമാർ- പാരാ-ബാഡ്മിൻ്റൺ
മിസ്  തുളസിമതി മുരുകേശൻ-പാരാ-ബാഡ്മിൻ്റൺ
മിസ്   നിത്യ ശ്രീ സുമതി ശിവൻ- പാരാ-ബാഡ്മിൻ്റൺ
മിസ്   മനീഷ രാമദാസ് -പാരാ-ബാഡ്മിൻ്റൺ
ശ്രീ കപിൽ പാർമർ- പാരാ-ജൂഡോ
മിസ്   മോന അഗർവാൾ- പാരാ-ഷൂട്ടിംഗ്
മിസ്   റുബീന ഫ്രാൻസിസ് -പാരാ-ഷൂട്ടിംഗ്
ശ്രീ സ്വപ്നിൽ സുരേഷ് കുസാലെ -ഷൂട്ടിംഗ്
ശ്രീ സരബ്ജോത് സിംഗ്- ഷൂട്ടിംഗ്
ശ്രീ അഭയ് സിംഗ്- സ്ക്വാഷ്
ശ്രീ സാജൻ പ്രകാശ്-  നീന്തൽ
ശ്രീ അമൻ - ഗുസ്തി

സ്‌പോർട്‌സ് ആൻഡ് ഗെയിംസ് 2024 ലെ മികച്ച പ്രകടനത്തിനുള്ള അർജുന അവാർഡുകൾ (ആജീവനാന്തം).
ശ്രീ സുച സിംഗ്-അത്ലറ്റിക്സ്
ശ്രീ മുരളികാന്ത് രാജാറാം പേട്കർ -പാരാ-നീന്തൽ

സ്‌പോർട്‌സ്, ഗെയിംസ് 2024 ലെ മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ്
റെഗുലർ വിഭാഗം:
ശ്രീ സുഭാഷ് റാണ -പാരാ-ഷൂട്ടിംഗ്
മിസ്. ദീപാലി ദേശ്പാണ്ഡെ- ഷൂട്ടിംഗ്
ശ്രീ സന്ദീപ് സാംഗ്വാൻ -ഹോക്കി

ലൈഫ് ടൈം വിഭാഗം:
ശ്രീ എസ് മുരളീധരൻ- ബാഡ്മിൻ്റൺ
ശ്രീ അർമാൻഡോ ആഗ്നെലോ കൊളാക്കോ -ഫുട്ബോൾ

രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം
ഫിസിക്കൽ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ

മൗലാന അബുൽ കലാം ആസാദ് (MAKA) ട്രോഫി 2024:
ചണ്ഡീഗഡ് യൂണിവേഴ്സിറ്റി സർവ്വകലാശാലയുടെ മൊത്തത്തിലുള്ള വിജയി
ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, (PB) ഒന്നാം റണ്ണർ അപ്പ് യൂണിവേഴ്സിറ്റി
ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റി, അമൃത്സർ യൂണിവേഴ്സിറ്റി രണ്ടാം റണ്ണർ അപ്പ്

കായികരംഗത്തെ മികവിനെ അംഗീകരിക്കുന്നതിനും പാരിതോഷികം നൽകുന്നതിനുമായി എല്ലാ വർഷവും ദേശീയ കായിക  പുരസ്‌കാരങ്ങൾ  നൽകിവരുന്നു.
കഴിഞ്ഞ നാല് വർഷങ്ങളിൽ കായികരംഗത്ത് ഒരു കായികതാരം നടത്തിയ അതിശയകരവും മികച്ചതുമായ പ്രകടനത്തിനാണ് ‘മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ്’ നൽകുന്നത്.

കഴിഞ്ഞ നാലുവർഷത്തെ മികച്ച പ്രകടനത്തിനും നേതൃപാടവം, കായികക്ഷമത, അച്ചടക്കം എന്ന  ഗുണങ്ങൾ പ്രകടമാക്കിയതിനുമാണ് ‘സ്പോർട്സിലും ഗെയിംസിലും മികച്ച പ്രകടനത്തിനുള്ള അർജുന അവാർഡ്’ നൽകുന്നത്.

അർജുന അവാർഡ് (ലൈഫെടൈം അച്ചീവ്മെൻറ് ) സജീവ കായിക ജീവിതത്തിലും അതിനു ശേഷവും കായികരംഗത്തിന് തുടർച്ചയായി പ്രോത്സാഹനം നൽകിവരുന്ന കായികതാരങ്ങൾക്കാണ് സമ്മാനിക്കുന്നത്. 

കായിക രംഗത്ത്  നിരന്തരമായ പ്രകടനത്തിനും കായികതാരങ്ങൾക്ക് അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ  പ്രാപ്തരാക്കുകയും ചെയ്യുന്ന പരിശീലകർക് നൽകുന്ന പുരസ്‍കാരമാണ് ദ്രോണാചാര്യ അവാർഡ് 

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ സമഗ്രമായി  മികച്ച പ്രകടനം കാഴ്ചവെച്ച സർവ്വകലാശാലയ്ക്ക് മൗലാന അബുൽ കലാം ആസാദ്  അവാർഡ് (MAKA) നൽകി

(Release ID: 2089650) Visitor Counter : 52