പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പത്മപുരസ്‌ക്കാര ജേതാവും പ്രമുഖ സസ്യശാസ്ത്രജ്ഞനുമായ ഡോ. കെ. എസ്. മണിലാലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 01 JAN 2025 10:29PM by PIB Thiruvananthpuram

പത്മപുരസ്‌ക്കാര ജേതാവും പ്രശസ്ത സസ്യശാസ്ത്രജ്ഞനുമായ ഡോ. കെ. എസ്. മണിലാലിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.
''പത്മ പുരസ്‌ക്കാര ജേതാവും പ്രശസ്ത സസ്യശാസ്ത്രജ്ഞനുമായ ഡോ. കെ. എസ്. മണിലാല്‍ ജിയുടെ വിയോഗത്തില്‍ ദുഃഖിക്കുന്നു. സസ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ സമ്പന്നമായ പ്രവര്‍ത്തനങ്ങള്‍ വരാനിരിക്കുന്ന സസ്യശാസ്ത്രജ്ഞ ഗവേഷക തലമുറകള്‍ക്ക് വഴികാട്ടിയായി തുടരും. അതോടൊപ്പം കേരളത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും വളരെയധികം തല്‍പ്പരനുമായിരുന്നു അദ്ദേഹം. ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് എന്റെ ചിന്തകളും. ഓം ശാന്തി'' എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

***

SK


(Release ID: 2089526) Visitor Counter : 15