ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൻ്റെ വർഷാന്ത്യ അവലോകനം

Posted On: 28 DEC 2024 8:43AM by PIB Thiruvananthpuram
ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൻ്റെ 2024-ലെ പ്രധാന നേട്ടങ്ങൾ ഇനിപ്പറയുന്നവയാണ്:

 പ്രധാനമന്ത്രി വികാസ് പദ്ധതി ലോക് സംവർദ്ധൻ പർവ്

100 ദിവസത്തെ പ്രവർത്തന പദ്ധതിയുടെ ഭാഗമായി, ന്യൂനപക്ഷ കാര്യ മന്ത്രാലയം, 2024 ജൂലൈ 16 മുതൽ 31 വരെ ന്യൂഡൽഹിയിലെ INA, ദില്ലി ഹാട്ടിൽ, ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷ കരകൗശല തൊഴിലാളികളെ ഒരുമിപ്പിച്ച് 'ലോക് സംവർദ്ധൻ പർവ്' സംഘടിപ്പിച്ചു. കരകൗശലത്തൊഴിലാളികൾക്ക് അവരുടെ തദ്ദേശീയ കലകളും കരകൗശലവസ്തുക്കളും സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കാനുള്ള സവിശേഷമായ അവസരം ഈ പരിപാടി നൽകി. ന്യൂനപക്ഷ സമുദായങ്ങളുടെ പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമല്ല, കരകൗശല വിദഗ്ധർക്ക് നൂതനവും സംരംഭകത്വ സാധ്യതയുള്ളതുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന് കൂടിയാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിപണനം, കയറ്റുമതി, ഓൺലൈൻ ബിസിനസ്സ്, ഡിസൈൻ, ജിഎസ്ടി, വിൽപ്പന തുടങ്ങിയ മേഖലകളിൽ കഴിവുകൾ വർധിപ്പിക്കുന്നതിന്, കരകൗശല വസ്തുക്കളുടെ കയറ്റുമതി പ്രോത്സാഹന കൗൺസിലിൻ്റെ (ഇപിസിഎച്ച്) പിന്തുണയോടെ മന്ത്രാലയം പ്രതിദിന ശിൽപശാലകൾ നടത്തി . ഇത് അവരുടെ കഴിവുകളെ ശാക്തീകരിക്കുന്നതിനുള്ള സമഗ്രമായ സമീപനം ഉറപ്പാക്കുന്നു. മന്ത്രാലയത്തിലെ പ്രമുഖ വിജ്ഞാന പങ്കാളികളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) എന്നിവയും പങ്കെടുത്തു.

 വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള,വ്യത്യസ്ത ന്യൂനപക്ഷ സമുദായങ്ങളിൽ പെട്ട 162 കരകൗശല വിദഗ്ധർ നിർമ്മിച്ച 70 ഓളം കരകൗശല ഉത്പന്നങ്ങളും കൈത്തറി ഉൽപ്പന്നങ്ങളും പർവിൽ പ്രദർശിപ്പിച്ചു.

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (NMDFC)

 2023-24, സാമ്പത്തിക വർഷക്കാലത്ത് എൻഎംഡിഎഫ്സി 1.84 ലക്ഷം ഗുണഭോക്താക്കൾക്കായി 765.45 കോടി രൂപയുടെ ഇളവുള്ള വായ്പ അനുവദിച്ചു .കൂടാതെ,എൻഎംഡിഎഫ്സി തുടക്കം മുതൽ,24.84 ലക്ഷം ഗുണഭോക്താക്കൾക്ക് (അതിൽ 85 ശതമാനത്തിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്.)9,228.19 കോടി രൂപയിലധികം വിതരണം ചെയ്തിട്ടുണ്ട്.  

 അപേക്ഷകർ, എസ്‌സിഎകൾ, എൻഎംഡിഎഫ്‌സി എന്നിവയ്‌ക്കിടയിലുള്ള വായ്‌പ്പാ അക്കൗണ്ടിംഗ് പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി എൻഎംഡിഎഫ്‌സി മിലൻ (മൈനോറിറ്റി ലോൺ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ) ആപ്പ് പുറത്തിറക്കി. 14.57 ലക്ഷം ഗുണഭോക്താക്കളുടെ വിവരങ്ങൾ അടങ്ങിയ എൻഎംഡിഎഫ്‌സിയുടെ എംഐഎസ് പോർട്ടലിൻ്റെ സംയോജനവും ഇതിൽ ഉൾപ്പെടുന്നു.
 മിലൻ മൊബൈൽ ആപ്ലിക്കേഷൻ്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പും പുറത്തിറക്കിയിട്ടുണ്ട്.

 ഹജ് തീർത്ഥാടനം 2024

 ഇന്ത്യാ ഗവൺമെൻ്റ്, സൗദി അറേബ്യയുടെ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും സജീവമായ പിന്തുണയോടെയും സഹകരണത്തോടെയും, വർഷങ്ങളായി തീർത്ഥാടന പരിപാലനത്തിനായി ശക്തവും ഫലപ്രദവും കാര്യക്ഷമവുമായ ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2024-ലെ ഹജ്ജ് സമയത്ത്, ന്യൂനപക്ഷകാര്യ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വിദേശ മന്ത്രാലയം,സിവിൽ വ്യോമയാന മന്ത്രാലയം, ഹജ്ജ് കമ്മിറ്റി  , മറ്റ് പങ്കാളികൾ എന്നിവയുടെ ഏകോപന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തീർത്ഥാടന വിജയം ഉറപ്പാക്കാൻ സഹായിച്ചു .

ഹജ്ജ് 2024 ൻ്റെ സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:

 തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനാണ് 'ഹജ് സുവിധ ആപ്പ്' ആരംഭിച്ചത്. ആപ്പ്, പ്രതിനിധി സംഘത്തിനും  ഖാദിം-ഉൽ-ഹജ്ജാജിനും ഇടയിൽ ഭരണപരമായ ഒരു വേദി നൽകുന്നു.ഇത് തത്സമയ നിരീക്ഷണത്തിലും അടിയന്തര പ്രതികരണത്തിലും സഹായിക്കുന്നു. കൂടാതെ മികച്ച ഏകോപനവും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു. ഈ വർഷം 9,000 പരാതികളും 2,000-ലധികം എസ്ഒഎസ് കേസുകളും പരിഹരിച്ചു.


• 4,557-ലധികം സ്ത്രീ തീർഥാടകർ, മെഹ്‌റമില്ലാതെ (മെഹ്‌റമില്ലാത്ത സ്ത്രീകൾ ) തീർത്ഥാടനം നടത്തി, ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ്.

 •264 ഭരണ പ്രതിനിധികൾ , 356 മെഡിക്കൽ ഉദ്യോഗസ്ഥർ , 1500 സീസണൽ സ്റ്റാഫ്, 641 ഖാദിം-ഉൽ-ഹജ്ജാജ് (KuH)എന്നിവരെ തീർഥാടകരെ സേവിക്കാൻ നിയോഗിച്ചു. ഇന്ത്യൻ തീർഥാടകരുടെ മൊത്തത്തിലുള്ള ഹജ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി KuH-ൻ്റെയും പ്രതിനിധി സംഘത്തിന്റെയും എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു.

• 564 ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസർമാർ തീർഥാടകർക്ക് ആവശ്യമായ സേവനം നൽകി.

 •3,74,613 പേരെ ചികിത്സിക്കുകയും 3,51,473 ഒപിഡി കേസുകൾ കൈകാര്യം ചെയ്യുകയും 19,962 മൊബൈൽ സന്ദർശനങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് മെഡിക്കൽ ദൗത്യം പ്രത്യേകിച്ചും ഫലപ്രദമാണ്. കൂടാതെ, 3,178 തീർഥാടകർക്ക് ഇൻ-ട്രീറ്റ്മെൻ്റ് ചികിത്സ നൽകി.

 •സൗദി അറേബ്യയിലെ മെഡിക്കൽ ദൗത്യ അടിസ്ഥാന സൗകര്യങ്ങളിൽ മക്കയിലെ 14 ബ്രാഞ്ച് ഡിസ്പെൻസറികളും 3 ആശുപത്രികളും മദീനയിലെ 2 ബ്രാഞ്ച് ഡിസ്പെൻസറികളും 1 ആശുപത്രിയും ഉൾപ്പെടുന്നു. തീർഥാടകരെ കൊണ്ടുപോകാൻ 24 ആംബുലൻസുകളും സ്ത്രീ തീർഥാടകർക്കും മെഹ്‌റം ഇല്ലാത്തവർക്കും പ്രത്യേക സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു. അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്കും ഒറ്റയ്ക്കുള്ള തീർഥാടകർക്കുമായി പ്രത്യേക ദൗത്യസേനയെ വിന്യസിച്ചു.

ജിയോ പാഴ്‌സി പദ്ധതി

 പാഴ്‌സി സമൂഹത്തിൻ്റെ അംഗ സംഖ്യ കുറയുന്നത് തടയുന്നതിനുള്ള ഒരു സവിശേഷ, കേന്ദ്രമേഖലാ പദ്ധതിയാണ് ജിയോ പാഴ്‌സി. 2013-14 ലാണ് പദ്ധതി ആരംഭിച്ചത്. ശാസ്ത്രീയമായ പ്രോട്ടോക്കോളും ഘടനാപരമായ ഇടപെടലുകളും സ്വീകരിച്ച് പാഴ്സി ജനാവിഭാഗത്തിന്റെ എണ്ണം കുറയുന്ന പ്രവണത മാറ്റുക, അവരുടെ ജനസംഖ്യ സ്ഥിരപ്പെടുത്തുക, ഇന്ത്യയിലെ പാഴ്സികളുടെ ജനസംഖ്യ വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

 പദ്ധതിയ്ക്ക് ഇനിപ്പറയുന്ന മൂന്ന് ഘടകങ്ങൾ ഉണ്ട്:

 മെഡിക്കൽ സഹായം: വന്ധ്യതാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന്.

 സമൂഹത്തിൻ്റെ ആരോഗ്യം: പാഴ്സി ദമ്പതികൾക്ക് അവരുടെ ആശ്രിതരായ പ്രായമായ കുടുംബാംഗങ്ങളെയും കുട്ടികളെയും പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം നൽകുക.

 ബോധവത്കരണം : പാഴ്‌സി സമുദായങ്ങൾക്കിടയിൽ കൗൺസിലിംഗും അവബോധ പ്രവർത്തനങ്ങളും നടത്തുന്നതിന്.

 2024 ഫെബ്രുവരിയിൽ പദ്ധതി പരിഷ്‌കരിച്ചു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

 പാഴ്‌സി ദമ്പതികൾക്ക് മെഡിക്കൽ പദ്ധതി ഘടകത്തിന് കീഴിൽ സാമ്പത്തിക സഹായം തേടുന്നതിനായി മന്ത്രാലയം ഒരു പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാനും അവരുടെ അപേക്ഷകൾ ട്രാക്ക് ചെയ്യാനും പോർട്ടൽ സൗകര്യം നൽകുന്നു. വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ പോർട്ടൽ സഹായിക്കുന്നു. മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി പോർട്ടലിൽ പ്രവേശിക്കാം.

വഖഫ്

    ന്യൂനപക്ഷകാര്യ മന്ത്രാലയം വഖഫ് (ഭേദഗതി) ബിൽ, 2024 08.08.2024-ന് ലോക്‌സഭയിൽ അവതരിപ്പിച്ചു. തുടർന്ന്, ബിൽ പാർലമെൻ്റിൻ്റെ സംയുക്ത സമിതിക്ക് (ജെപിസി) റഫർ ചെയ്തു.   ബജറ്റ് സമ്മേളനത്തിൻ്റെ അവസാന ദിവസത്തിനകം ബില്ല് പരിശോധിച്ച് ഒരു റിപ്പോർട്ട് പാർലമെൻ്റിൽ സമർപ്പിക്കുക എന്നതാണ് ജെപിസിയുടെ ചുമതല.
 
SKY
 
*****

(Release ID: 2089286) Visitor Counter : 17