പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. പിയറി-സിൽവെയ്ൻ ഫിലിയോസാറ്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
31 DEC 2024 1:45PM by PIB Thiruvananthpuram
ഡോ. പിയറി-സിൽവെയ്ൻ ഫിലിയോസാറ്റിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. സംസ്കൃതപഠനത്തെ, പ്രത്യേകിച്ച് സാഹിത്യ-വ്യാകരണ മേഖലകളിൽ, ജനകീയമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ ശ്രമങ്ങളുടെ പേരിൽ അദ്ദേഹം സ്മരിക്കപ്പെടുമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.
“സംസ്കൃതപഠനത്തെ, പ്രത്യേകിച്ച് സാഹിത്യ-വ്യാകരണ മേഖലകളിൽ, ജനകീയമാക്കാനുള്ള മാതൃകാപരമായ ശ്രമങ്ങളുടെ പേരിൽ ഡോ. പിയറി-സിൽവെയ്ൻ ഫിലിയോസാറ്റ് സ്മരിക്കപ്പെടും. ഇന്ത്യയുമായും ഇന്ത്യൻ സംസ്കാരവുമായും അദ്ദേഹം ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ്.” -എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.
***
SK
(Release ID: 2089006)
Visitor Counter : 22