യുവജനകാര്യ, കായിക മന്ത്രാലയം
ഡോ. മൻസുഖ് മാണ്ഡവ്യ ‘ഫിറ്റ് ഇന്ത്യ സൈക്ലിംഗ് ഡ്രൈവ്’ ഫ്ലാഗ് ഓഫ് ചെയ്തു ; രാജ്യത്തെ 1000 സ്ഥലങ്ങളിൽ പരിപാടികൾ നടന്നു
Posted On:
17 DEC 2024 3:33PM by PIB Thiruvananthpuram
ന്യൂഡൽഹി : 17 ഡിസംബർ 2024
ആരോഗ്യകരവും ഹരിതവുമായ ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിന് ആക്കം നൽകിക്കൊണ്ട് ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ‘ഫിറ്റ് ഇന്ത്യ സൈക്ലിംഗ് ഡ്രൈവ്’ സമാരംഭിച്ചു .കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖഡ്‌സെ, പാർലമെന്റ് അംഗം ശ്രീ തേജസ്വി സൂര്യ, പാരീസ് പാരാലിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് സിമ്രാൻ ശർമ്മ, കോമൺവെൽത്ത് ഗെയിംസ് 2022 സ്വർണ്ണ മെഡൽ ജേതാവ് നിതു ഗംഗാസ്, ഏഷ്യൻ ഗെയിംസ് 2022 വെങ്കല മെഡൽ ജേതാവ് പ്രീതി പവാർ എന്നിവരുൾപ്പെടെ വിശിഷ്ട വ്യക്തികളും കായിക താരങ്ങളും പങ്കെടുത്തു.
സുസ്ഥിരവും ആരോഗ്യകരവുമായ ഗതാഗത മാർഗ്ഗമായി സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണൽ സ്റ്റേഡിയത്തിൽ നിന്ന് റെയ്‌സിന ഹിൽസിലേക്കും തിരിച്ചുമുള്ള 3 കിലോമീറ്റർ സവാരിയിൽ 500-ഓളം സൈക്ലിംഗ് പ്രേമികൾ ഭാഗമായി.
“2047-ൽ നാം സ്വാതന്ത്ര്യത്തിൻ്റെ 100 വർഷം ആഘോഷിക്കുമ്പോൾ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വികസിത ഭാരതം എന്ന ദർശനം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. അത് പൂർണ്ണമായും ആരോഗ്യകരമായ രാഷ്ട്രം ആയിരിക്കുക എന്നത് പ്രസക്തമാണ്. "പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനം ആവർത്തിച്ചുകൊണ്ട് ഡോ. മാണ്ഡവ്യ പറഞ്ഞു.
സൈക്ലിങ്ങിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം “ഞങ്ങൾ ഈ പരിപാടി ‘ഫിറ്റ് ഇന്ത്യ സൈക്ലിംഗ് ട്യൂസ്ഡേയ്സ് ’ എന്ന പേരിൽ ആരംഭിച്ചു. എന്നാൽ സൈക്ലിംഗ് പ്രേമികളുടെ സൗകര്യാർത്ഥം, ഇത് ഇപ്പോൾ ഞായറാഴ്ചകളിൽ നടത്തപ്പെടും, ഇനി ഇത് ‘സണ്ടേസ് ഓൺ സൈക്കിൾ’ എന്ന് അറിയപ്പെടും . ഡോക്ടർമാർ, പത്രപ്രവർത്തകർ, അധ്യാപകർ, കോർപ്പറേറ്റ് പ്രൊഫഷണലുകൾ, യുവാക്കൾ എന്നിവർ ഞായറാഴ്ചകളിൽ ന്യൂഡൽഹിയിൽ മാത്രമല്ല രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒരു മണിക്കൂർ സൈക്കിൾ സവാരിയിൽ പങ്കെടുക്കും. സൈക്ലിംഗ് പരിസ്ഥിതിക്ക് വലിയ ഉത്തേജനം നൽകുന്നു. ഇത് മലിനീകരണത്തിനുള്ള പരിഹാരമാണ്, കൂടാതെ സുസ്ഥിരതയ്ക്കും സംഭാവന നൽകുന്നു."
സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഎഫ്ഐ), മൈ ഭാരത്, വിവിധ സ്‌പോർട്‌സ് അതോറിറ്റികൾ എന്നിവരുമായി സഹകരിച്ച് യുവജന കാര്യ മന്ത്രാലയത്തിൻ്റെ ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തുടനീളമുള്ള 1000-ലധികം സ്ഥലങ്ങളിൽ ഒരേസമയം ഇന്നത്തെ പരിപാടി സംഘടിപ്പിച്ചു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രാദേശിക കേന്ദ്രങ്ങൾ , നാഷണൽ സെൻ്റർ ഓഫ് എക്‌സലൻസ് (എൻസിഒഇ), രാജ്യത്തുടനീളമുള്ള ഖേലോ ഇന്ത്യ സെൻ്ററുകൾ (കെഐസി) എന്നിവിടങ്ങളിൽ ഒരേസമയം സംഘടിപ്പിച്ച സൈക്ലിംഗ് പരിപാടികളിൽ 50,000-ത്തിലധികം പേർ പങ്കെടുത്തു.
SKY
(Release ID: 2085304)
Visitor Counter : 33