പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സുബ്രഹ്മണ്യ ഭാരതിക്കു ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ സമാഹാരം ശ്രീ മോദി പ്രകാശനം ചെയ്യും

Posted On: 11 DEC 2024 10:27AM by PIB Thiruvananthpuram

കവിയും എഴുത്തുകാരനുമായ സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു.

ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന പരിപാടിയിൽ സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ സമാഹാരം പ്രകാശനം ചെയ്യുമെന്നും ശ്രീ മോദി അറിയിച്ചു.

“മഹാനായ സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ ഞാൻ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. ദീർഘവീക്ഷണമുള്ള കവി, എഴുത്തുകാരൻ, ചിന്തകൻ, സ്വാതന്ത്ര്യസമരസേനാനി, സാമൂഹ്യ പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ വാക്കുകൾ അസംഖ്യം ജനങ്ങളിൽ രാജ്യസ്നേഹത്തിന്റെയും വിപ്ലവത്തിന്റെയും ജ്വാല തെളിച്ചു. സമത്വത്തിലും സ്ത്രീശാക്തീകരണത്തിലുമുള്ള അദ്ദേഹത്തിന്റെ പുരോഗമന ആശയങ്ങളും അതുപോലെ പ്രചോദനകരമാണ്.

ഇന്നുച്ചയ്ക്ക് ഒന്നിനു ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ ഞാൻ അദ്ദേഹത്തിന്റെ കൃതികളുടെ സമാഹാരം പ്രകാശനം ചെയ്യും. ഈ ശ്രമം ഏറ്റെടുത്തതിനു ശ്രീ സീനി വിശ്വനാഥൻജിയെ ഞാൻ അഭിനന്ദിക്കുന്നു.” - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

***

SK


(Release ID: 2083054) Visitor Counter : 19