പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ്ണ കൃതികളുടെ സമാഹാരം 2024 ഡിസംബർ 11ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും

Posted On: 10 DEC 2024 5:12PM by PIB Thiruvananthpuram

വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 11 ന് ഉച്ചയ്ക്ക് 1 മണിക്ക് ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിൽ പ്രകാശനം ചെയ്യും.

സുബ്രഹ്മണ്യ ഭാരതിയുടെ രചനകൾ ജനങ്ങളിൽ ദേശസ്‌നേഹം വളർത്തി, ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും രാജ്യത്തിൻ്റെ ആത്മീയ പൈതൃകത്തിൻ്റെയും സാരാംശം ജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഒരു ഭാഷയിൽ ജനങ്ങളിലെത്തിച്ചു. അദ്ദേഹത്തിൻ്റെ സമ്പൂർണ കൃതികളുടെ 23 വാല്യങ്ങളുള്ള സമാഹാരം സീനി വിശ്വനാഥൻ സമാഹരിച്ച് എഡിറ്റ് ചെയ്‌ത് അലയൻസ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചു. സുബ്രഹ്മണ്യ ഭാരതിയുടെ രചനകളുടെ പതിപ്പുകൾ, വിശദീകരണങ്ങൾ, രേഖകൾ, പശ്ചാത്തല വിവരങ്ങൾ, ദാർശനിക അവതരണം തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

****

NK


(Release ID: 2082869) Visitor Counter : 34