പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ സി. രാജഗോപാലാചാരിയെ അദ്ദേഹത്തിൻ്റെ ജന്മവാർഷികദിനത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
10 DEC 2024 4:18PM by PIB Thiruvananthpuram
ശ്രീ രാജഗോപാലാചാരിയെ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു . ഭരണത്തിലും, സാഹിത്യത്തിലും, സാമൂഹിക ശാക്തീകരണത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പറഞ്ഞു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:
“ശ്രീ.സി.രാജഗോപാലാചാരിയെ അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനും ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്കും അദ്ദേഹം നൽകിയ സമ്പന്നമായ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുന്നു. ഭരണത്തിലും സാഹിത്യത്തിലും സാമൂഹിക ശാക്തീകരണത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ അദ്ദേഹം ബഹുമുഖ വ്യക്തിത്വമായിരുന്നു. രാജാജിയുടെ തത്ത്വങ്ങൾ, ഓരോ ഇന്ത്യക്കാരനും അന്തസ്സോടെയും സമൃദ്ധിയോടെയും ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.”
***
NK
(रिलीज़ आईडी: 2082843)
आगंतुक पटल : 63
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada