പഞ്ചായത്തീരാജ് മന്ത്രാലയം
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ദേശീയ പഞ്ചായത്ത് അവാർഡ് ജേതാക്കളെ ഡിസംബർ 11 ന് ന്യൂഡൽഹിയിൽ ആദരിക്കും
കേരളത്തിന് രണ്ട് പുരസ്‌കാരങ്ങൾ
സ്ത്രീകൾ നയിക്കുന്ന പഞ്ചായത്തുകൾക്ക് നേട്ടം : ദേശീയ അവാർഡ് നേടിയ പഞ്ചായത്തുകളിൽ 42% സ്ത്രീകൾ നയിക്കുന്ന പഞ്ചായത്തുകൾ
Posted On:
07 DEC 2024 6:26PM by PIB Thiruvananthpuram
2022–2023 മൂല്യനിർണയവർഷത്തിലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരം, കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പ്രഖ്യാപിച്ചു. താഴേത്തട്ടിൽ നിന്നും സമഗ്രവും സുസ്ഥിരവുമായ വികസനം നയിക്കുന്നതിൽ രാജ്യത്തുടനീളമുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ മാതൃകാപരമായ ശ്രമങ്ങളെ അംഗീകരിക്കുന്ന ഈ അവാർഡുകൾ, പഞ്ചായത്തുകളുടെ മികവിൻ്റെ മാനദണ്ഡമായി വർത്തിക്കുന്നു. 2024-ലെ ദേശീയ പഞ്ചായത്ത് പുരസ്കാര ദാന ചടങ്ങ് 2024 ഡിസംബർ 11-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കും. രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അവാർഡ് ജേതാക്കൾ/ സ്വീകർത്താക്കൾക്ക് പുരസ്കാരം സമ്മാനിക്കും.
ഈ വർഷം, 45 അവാർഡ് ജേതാക്കളെ വിവിധ വിഭാഗങ്ങളിലായി തിരഞ്ഞെടുത്തു. ഇത് താഴേത്തട്ടിലുള്ള ഭരണത്തിലും സാമൂഹ്യ വികസനത്തിലും നേടിയ വിശാലമായ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു. ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം, നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്‌കാരം, ഗ്രാമ ഊർജ സ്വരാജ് വിശേഷ് പഞ്ചായത്ത് പുരസ്‌കാരം, കാർബൺ ന്യൂട്രൽ വിശേഷ് പഞ്ചായത്ത് പുരസ്‌കാരം, പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാന പുരസ്‌കാരം എന്നിവയാണ് പുരസ്കാരങ്ങൾ . ദാരിദ്ര്യ നിർമാർജനം , ആരോഗ്യം, ശിശുക്ഷേമം, ജലസമൃദ്ധി, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക നീതി, സ്ത്രീ ശാക്തീകരണം, കാലാവസ്ഥാ സുസ്ഥിരത തുടങ്ങിയ സുപ്രധാന മേഖലകളിലെ നേട്ടങ്ങൾക്കാണ് ഈ പുരസ്കാരങ്ങൾ നൽകുക.
ഈ വർഷം 1.94 ലക്ഷം ഗ്രാമപഞ്ചായത്തുകൾ മത്സരത്തിൽ പങ്കെടുത്തു. അവാർഡ് ലഭിച്ച 42 പഞ്ചായത്തുകളിൽ 42 ശതമാനവും സ്ത്രീകൾ നേതൃത്വം നൽകുന്ന പഞ്ചായത്തുകളാണ്. ബ്ലോക്ക് തലം മുതൽ ദേശീയ തലം വരെ 5 വിവിധ കമ്മിറ്റികൾ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എൽഎസ്ഡിജി) പ്രാദേശികവൽക്കരണവുമായി യോജിപ്പിച്ച് വിവിധ മേഖലകളിലുടനീളമുള്ള പഞ്ചായത്തുകളുടെ പ്രകടനം ആഴത്തിൽ വിലയിരുത്തി. പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ (പിആർഐകൾ)/ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾ (ആർഎൽബി) എന്നിവയ്ക്കിടയിൽ സുതാര്യത വളർത്തുന്നതിനും മത്സര മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത ഈ പ്രക്രിയ ഉയർത്തിക്കാട്ടുന്നു.
ഈ അവാർഡുകൾ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ പ്രശംസനീയമായ നേട്ടങ്ങൾ ആഘോഷിക്കുന്നതിന് കളമൊരുക്കുന്നു. പുനരുജീവനശേഷിയുള്ളതും ഊർജ്ജസ്വലവുമായ ഗ്രാമീണ സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ പഞ്ചായത്തുകളുടെ പരിവർത്തനപരമായ പങ്ക് ഈ പ്രഖ്യാപനം ഊന്നിപ്പറയുന്നു. ഈ പുരസ്കാരങ്ങൾ ഈ സ്ഥാപനങ്ങൾ ഏറ്റെടുത്തിട്ടുള്ള അസാധാരണമായ പ്രവർത്തനങ്ങളുടെ അംഗീകാരമായി മാത്രമല്ല, മറ്റ് പഞ്ചായത്തുകളെ അവരുടെ പ്രദേശങ്ങളിൽ ഈ മികച്ച സമ്പ്രദായങ്ങൾ ആവർത്തിക്കാൻ പ്രചോദിപ്പിക്കാനും ലക്ഷ്യമിടുന്നു.
സംസ്ഥാനം തിരിച്ചുള്ള/ വിഭാഗം തിരിച്ചുള്ള അവാർഡ് ജേതാക്കളുടെ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക https://static.pib.gov.in/WriteReadData/specificdocs/documents/2024/dec/doc2024127466901.pdf
(Release ID: 2082113)
Visitor Counter : 20
Read this release in:
Odia
,
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali-TR
,
Gujarati
,
Tamil
,
Telugu
,
Kannada