യുവജനകാര്യ, കായിക മന്ത്രാലയം
വികസിത് ഭാരത് പ്രശ്നോത്തരി മത്സരം ദീർഘിപ്പിക്കുന്നതായി ഡോ. മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു; പ്രശ്നോത്തരിയിൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 10 വരെ നീട്ടി
Posted On:
05 DEC 2024 2:30PM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള യുവാക്കളുടെ ആവേശപൂർണമായ പ്രതികരണത്തിന് മറുപടിയായി, നടന്നുകൊണ്ടിരിക്കുന്ന വികസിത് ഭാരത് പ്രശ്നോത്തരി മത്സരത്തിന്റെ സമയപരിധി 2024 ഡിസംബർ 10 വരെ നീട്ടിയതായി ഡോ. മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. യുവാക്കൾക്ക് മൈ ഭാരത് പ്ലാറ്റ്‌ഫോം ( www.mybharat.gov.in) സന്ദർശിച്ചു മത്സരത്തിൽ പങ്കെടുക്കാം .
2024 നവംബർ 18-ന് നടത്തിയ വാർത്താ സമ്മേളനത്തിൽ, കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ദേശീയ യുവജനോത്സവം-2025 "വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്" ആയി രൂപാന്തരപ്പെടുത്തുന്നതായി പ്രഖ്യാപിക്കുകയും വികസിത് ഭാരത് പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ യുവാക്കളെ ക്ഷണിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവജന പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വികസിത ഭാരതത്തിനായി തങ്ങളുടെ ആശയങ്ങൾ പങ്കിടാൻ താൽപ്പര്യമുള്ള എല്ലാ യുവജനങ്ങൾക്കും (15-29 വയസ്സ് വരെ) വികസിത് ഭാരത് പ്രശ്നോത്തരിയിൽ പങ്കെടുക്കാം. അതിലൂടെ തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ യുവജനകാര്യ കായിക മന്ത്രാലയം, രാജ്യത്തെ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നു. പങ്കെടുത്തു വിജയികളാകുന്ന യുവാക്കൾക്ക് 2025 ജനുവരി 11, 12 ദിവസങ്ങളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് മുന്നിൽ വികസിത ഭാരതത്തിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും അവതരിപ്പിക്കാൻ അവസരം ലഭിക്കും
*****************************
(Release ID: 2081305)
Visitor Counter : 29