വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
സ്വീഡിഷ് ചലച്ചിത്ര സംവിധായകൻ ലെവൻ അകിൻ്റെ 'ക്രോസിംഗ്' 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അഭിമാനകരമായ ICFT - UNESCO ഗാന്ധി മെഡൽ നേടി.
ഗോവയിലെ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) സ്വീഡിഷ് ചലച്ചിത്ര സംവിധായകൻ ലെവൻ അകിൻ്റെ 'ക്രോസിംഗ്' അഭിമാനകരമായ ICFT - UNESCO ഗാന്ധി മെഡൽ നേടി. സമാധാനം, അഹിംസ, മനുഷ്യാവകാശം എന്നിവയുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സിനിമയെയാണ് ഈ പുരസ്കാരത്തിലൂടെ അംഗീകരിക്കുന്നത്.ഈ ആശയങ്ങളുടെ ശക്തമായ ആവിഷ്കാരം നടത്തിയതിനാണ് 'ക്രോസിംഗ്' തിരഞ്ഞെടുത്തത്. വിജയിക്ക് യുനെസ്കോ ഗാന്ധി മെഡലും സർട്ടിഫിക്കറ്റും ലഭിക്കും.
'ക്രോസിംഗി'ൻ്റെ അതിശയകരമായ ചലച്ചിത്ര മിഴിവിനെയും ലിംഗസമത്വത്തെയും സാമൂഹിക ധാരണയെയും കുറിച്ചുള്ള ചിന്തോദ്ദീപകമായ ആവിഷ്കാരത്തെയും ജൂറി പ്രശംസിച്ചു.
ഇൻ്റർനാഷണൽ കൗൺസിൽ ഫോർ ഫിലിം, ടെലിവിഷൻ, ഓഡിയോവിഷ്വൽ കമ്മ്യൂണിക്കേഷൻ (ഐസിഎഫ്ടി), യുനെസ്കോ എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ച ഈ അവാർഡ്, സഹിഷ്ണുത, സാംസ്കാരിക വിനിമയം , സമാധാനം എന്നിവയുടെ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന സിനിമകളെ ആദരിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് കാണാതായ തൻ്റെ മരുമകളെ കണ്ടെത്താൻ ജോർജിയയിൽ നിന്ന് ഇസ്താംബൂളിലേക്ക് ഒരു യുവാവിനൊപ്പം യാത്ര ആരംഭിക്കുന്ന ഒരു വൃദ്ധയുടെ കഥയാണ് ക്രോസിംഗ് പറയുന്നത്. സിയ അറബുലി അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം , ലിംഗാധിഷ്ഠിത പ്രശ്‌നങ്ങളും സമത്വവും തമ്മിലുള്ള അപ്രതീക്ഷിതമായ ബന്ധങ്ങൾ അനാവരണം ചെയ്യുന്നു.
ഈ വർഷം, പത്ത് ശ്രദ്ധേയമായ സിനിമകൾ ഈ മെഡലിനായി ചുരുക്കപ്പട്ടികയിൽ ഇടം നേടി . അവ ഓരോന്നും വ്യത്യസ്ത പ്രദേശങ്ങളെയും സംസ്കാരങ്ങളെയും വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവ ആയിരുന്നെങ്കിലും ഗാന്ധിയൻ തത്വങ്ങളോടുള്ള പ്രതിബദ്ധത കൊണ്ട് അവയെല്ലാം ഏകീകൃതമാണ്.
(Release ID: 2078779)
Visitor Counter : 14