രാഷ്ട്രപതിയുടെ കാര്യാലയം
അഞ്ച് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അധികാരപത്രം /ക്രെഡൻഷ്യലുകൾ സമർപ്പിച്ചു
Posted On:
25 NOV 2024 5:37PM by PIB Thiruvananthpuram
ഇന്ന് (നവംബർ 25, 2024) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ എത്യോപ്യ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, റൊമാനിയ എന്നിവിടങ്ങളിലെ അംബാസഡർമാരിൽ നിന്നും ഗ്രെനഡ ഹൈക്കമ്മീഷണറിൽ നിന്നും രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു അധികാര പത്രങ്ങൾ സ്വീകരിച്ചു.
അധികാരപത്രങ്ങൾ സമർപ്പിച്ചവർ:
1. ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യയുടെ അംബാസഡർ ശ്രി ഫെസെഹ ഷോവൽ ഗെബ്രെ
2. ജപ്പാൻ അംബാസിഡർ ശ്രി ഓനോ കേയിച്ചി
3. റിപ്പബ്ലിക് ഓഫ് കൊറിയ അംബാസിഡർ ശ്രി ലി സ്യോങ് ഹോ
4.റൊമാനിയ അംബാസഡർ മിസ്സ് സെന ലത്തീഫ്
5.ഗ്രെനഡ ഹൈ കമ്മീഷണർ ശ്രി പസുപുലതി ഗിത കിഷോർ
(Release ID: 2077784)