വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 3

ഓ ടി ടി മേഖലയിൽ തരംഗം സൃഷ്ടിക്കാൻ പ്രസാർ ഭാരതിയുടെ സംരംഭം -വേവ്സ്

പുതിയ ഓ ടി ടി പ്ലാറ്റ്ഫോം വേവ്സിന് (WAVES) ഇന്ത്യ അന്തർദേശീയ ചലച്ചിത്ര മേളയുടെ വേദിയിൽ തുടക്കമായി

ദേശീയ പൊതുപ്രക്ഷേപകരായ പ്രസാർ ഭാരതിയുടെ ഓ ടി ടി പ്ലാറ്റ്‌ഫോമായ 'വേവ്സ് '  ഇന്ന് ഗോവയിൽ 55-ാമത്  ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI) ഉദ്ഘാടന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം  സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും , മറ്റ് പ്രമുഖരും    ചടങ്ങിൽ പങ്കെടുത്തു.

 ഡിജിറ്റൽ സ്ട്രീമിംഗ് സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയുടെ പൊതുപ്രക്ഷേപകരായ ദൂരദർശൻഓ ടി ടി  (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോം മേഖലയിലേക്ക് പ്രവേശിച്ചു. ആധുനിക ഡിജിറ്റൽ പ്രവണതകൾ പിന്തുടരുകയും ഒപ്പം ഗൃഹാതുരത്വം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്ലാറ്റ്ഫോമിന്റെ  ലക്‌ഷ്യം.. രാമായണം, മഹാഭാരതം, ശക്തിമാൻ, ഹം ലോഗ് തുടങ്ങിയ പ്രദർശനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറിയുള്ള ഈ പ്ലാറ്റ്ഫോം, ഇന്ത്യയുടെ ഭൂതകാലവുമായി സാംസ്കാരികവും വൈകാരികവുമായ ബന്ധങ്ങൾ തേടുന്ന പ്രേക്ഷകരെ ആകർഷിക്കുവാൻ പര്യാപ്തമാണ് . കൂടാതെ, ഇത് വാർത്തകളും ഡോക്യുമെൻ്ററികളും പ്രാദേശിക ഉള്ളടക്കങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, മറാഠി, കന്നഡ, തെലുങ്ക്, തമിഴ്, ഗുജറാത്തി, പഞ്ചാബി, അസമീസ്,മലയാളം എന്നിവ ഉൾപ്പടെ  12ലധികം   ഭാഷകളിൽ , വിജ്ഞാന വിനോദ മേഖലയുടെ 10 ൽ അധികം വിഭാഗങ്ങളിലായി ഏറ്റവും അധികം ശേഖരവുമായി വേവ്സ് (WAVES ) വ്യാപിച്ചുകിടക്കുന്നു. ഇത് വീഡിയോ ഓൺ ഡിമാൻഡ്, ഫ്രീ-ടു-പ്ലേ ഗെയിമിംഗ്, റേഡിയോ സ്ട്രീമിംഗ്, ലൈവ് ടിവി സ്ട്രീമിംഗ്, 65 ലൈവ് ചാനലുകൾ, വീഡിയോയ്ക്കും ഗെയിമിംഗ് ഉള്ളടക്കത്തിനുമായി നിരവധി ആപ്പ് ഇൻ ആപ്പ് ഇൻ്റഗ്രേഷനുകൾ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) പിന്തുണയ്ക്കുന്ന ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോം എന്നിവയുടെ സേവനങ്ങൾ നൽകും.

 ദേശീയ ക്രിയേറ്റർ അവാർഡ് ജേതാക്കളായ കാമിയ ജാനി, ആർജെ റൗനക്, ശ്രദ്ധ ശർമ്മ എന്നിവരുൾപ്പെടെയുള്ള ഉള്ളടക്ക സ്രഷ്‌ടാക്കൾക്കും വേവ്സ് അതിൻ്റെ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. ഫിലിം ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , അന്നപൂർണ, AAFT തുടങ്ങിയ ചലച്ചിത്ര, മാധ്യമ മേഖലയിലെ കോളേജുകളിലെ വിദ്യാർത്ഥികളുടെ ബിരുദ ചിത്രങ്ങൾക്കായി വേവ്സ്   അതിൻ്റെ പോർട്ടൽ തുറന്നു നൽകും 

വേവ്സിലെ  പുതിയ സിനിമകളും പരിപാടികളും ഇന്ത്യ അന്തർദേശീയ ചലച്ചിത്ര മേളയിൽ  പ്രദർശിപ്പിക്കും..

യുവസംവിധായകരെ കേന്ദ്രീകരിച്ചുള്ള 55-ാമത് ഐഎഫ്എഫ്ഐയുടെ ഭാഗമായി,അന്നപൂർണ ഫിലിം ആൻഡ് മീഡിയ സ്റ്റുഡിയോയിൽ നിന്നുള്ള നാഗാർജുനയുടെയും അമല അക്കിനേനിയുടെയും സ്റ്റുഡന്റ് ഗ്രാജ്യുവെറ്റ് ചിത്രമായ ‘റോൾ നമ്പർ 52’ വേവ്സ്  പ്രദർശിപ്പിക്കും.

  പ്രഭു ശ്രീറാം ലല്ല ആരതിയുടെ അയോധ്യയിൽ നിന്നുള്ള തത്സമയ സംപ്രേഷണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ മൻ കി ബാത്ത് തുടങ്ങിയ തത്സമയ പരിപാടികൾ വേവ്സ്  ജനങ്ങൾക്ക് മുന്നിലെത്തിക്കും  . വരാനിരിക്കുന്ന യുഎസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ്, 2024 നവംബർ 22 മുതൽ വേവ്സിൽ    തത്സമയം സംപ്രേഷണം ചെയ്യും. CDAC, MeitY എന്നിവയുടെ പങ്കാളിത്തത്തോടെ സൈബർ സുരക്ഷാ ബോധവൽക്കരണത്തിനായി വേവ്സ്പ്ര തിദിന വീഡിയോ സന്ദേശ പരമ്പര ആരംഭിക്കും. 

 ദൂരദർശൻ, ആകാശവാണി എന്നിവയുൾപ്പെടെയുള്ള തത്സമയ ചാനലുകളും വാർത്തകൾ, പൊതു വിനോദം, സംഗീതം, ഭക്തി, കായികം എന്നിങ്ങനെ ബഹു ഭാഷ വിഭാഗങ്ങളിലുള്ള സ്വകാര്യ ചാനലുകളും വേവ്സിന്റെ    ഉള്ളടക്കം ആകർഷകമാക്കും     

 ഡോക്യുഡ്രാമകൾ, നാടകവത്കരിച്ചതോ സാങ്കൽപ്പികമോ ആയ പ്രദർശനങ്ങൾ , വിനോദമൂല്യമുള്ള റിയാലിറ്റി ഷോകൾ എന്നിങ്ങനെ വ്യത്യസ്തമായ ഉള്ളടക്കങ്ങൾ വികസിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും പ്രസാർ ഭാരതിയുമായി കൈകോർക്കുന്നു. വിദേശകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, IGNCA, സാംസ്കാരിക മന്ത്രാലയം, ഇന്ത്യൻ പോസ്റ്റ് എന്നിവയും വേവ്‌സിന്  വിജ്ഞാനപ്രദവും വിനോദപ്രദവുമായ പരിപാടികൾ സംഭാവന ചെയ്തിട്ടുണ്ട്.

*********************

iffi reel

(Release ID: 2075786) Visitor Counter : 5