വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 5

സിനിമയിൽ നിന്ന് തനിക്ക് എന്ത് കിട്ടുന്നു എന്നതിലല്ല, പകരം സിനിമയുടെ വിജയത്തിന് വേണ്ടിയാണ് എപ്പോഴും സംഭാവന ചെയ്യുന്നത് ": നിത്യ മേനോൻ

55-ാമത് ഐഎഫ്എഫ്ഐയിൽ നിത്യ മേനോനുമായുള്ള സംഭാഷണ സെഷൻ

55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ദേശീയ പുരസ്കാര ജേതാവായ നടി നിത്യ മേനോൻ അഭിനയ കലയെക്കുറിച്ചുള്ള തൻ്റെ ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു. ഗോവയിലെ പനജിയിലുള്ള ഐഎഫ്എഫ്ഐയിലെ കലാ അക്കാദമിയിൽ ‘കഥാപാത്രവും അഭിനേതാവും : സൂക്ഷ്മതയുടെ ശക്തി എന്ന വിഷയത്തിൽ നടന്ന സംഭാഷണ സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.

 

തിരുച്ചിത്രമ്പലം, ഒകെ കൺമണി തുടങ്ങിയ സിനിമകളിലെ സൂക്ഷ്മമായ അഭിനയമികവിലൂടെ പ്രശസ്തയായ ദേശീയ പുരസ്കാര ജേതാവ് കൂടിയായ നിത്യ മേനോൻ, സൂക്ഷ്മതയുടെ ശക്തിയെക്കുറിച്ചും വൈകാരിക ആധികാരികതയുടെ പ്രാധാന്യത്തെക്കുറിച്ചും സങ്കീർണ്ണവും യഥാർത്ഥവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിച്ചു.

തൽക്ഷണം സ്വയം തോന്നുന്ന തീരുമാനത്തിനനുസരിച്ച് സിനിമ തിരഞ്ഞെടുക്കുന്ന പ്രവർത്തനത്തിൽ വിശ്വസിക്കുന്നു.

 സിനിമകൾ തിരഞ്ഞെടുക്കുന്നതിലും മുൻകാലങ്ങളിൽ " അനായാസമായ " വേഷങ്ങൾ ചെയ്തതിന് ലഭിച്ച വിമർശനങ്ങൾ നേരിടുന്നതിലുമുള്ള തൻ്റെ ചിന്താരീതി വിശദമാക്കി കൊണ്ടാണ് നിത്യ സംഭാഷണം തുടങ്ങിയത്. നിത്യയെ സംബന്ധിച്ചിടത്തോളം, അഭിനയമെന്നാൽ വ്യക്തിപരമായ അനുഭവമല്ല മറിച്ചു വൈകാരിക ബന്ധമാണ്.

 വഴക്കമില്ലായ്മയും ആത്മവിശ്വാസക്കുറവും ഒരു അഭിനേതാവിന്റെ  പ്രകടനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് അവർ പറഞ്ഞു. ആളുകളോടും അനുഭവങ്ങളോടുമുള്ള വഴക്കവും തുറന്ന മനസ്സും അതുപോലെ തന്നെ സ്വയം ബോധ്യവും നിർണായകമാണ് എന്ന് അവർ കൂട്ടിച്ചേർത്തു. വേഗതയേറിയ ഷെഡ്യൂളിൻ്റെ സമ്മർദ്ദമില്ലാതെ അഭിനേതാക്കളെ അവരുടെ വികാരങ്ങൾ അഭിനയത്തിൽ ശക്തമായി പ്രതിഫലിപ്പിക്കുന്നതിന് സഹായിക്കുന്ന ശാന്തമായ അന്തരീക്ഷത്തിൻ്റെ പ്രാധാന്യവും താരം എടുത്തുപറഞ്ഞു .

 “നേരത്തെ എനിക്ക് സങ്കടം പ്രകടിപ്പിക്കാനോ കരയാനോ എളുപ്പമായിരുന്നു, കാരണം എനിക്ക് സ്വയം വളരെയധികം വേദനയുണ്ടെന്ന് ഞാൻ കരുതിയിരുന്നു. മുൻപ് വളരെ പരസ്യമായി വികാരങ്ങൾ പ്രകടിപ്പിക്കേണ്ട സീനുകളോ ഷോട്ടോ എടുത്തു കഴിഞ്ഞാൽ എനിക്ക് വലിയ ആശ്വാസം തോന്നിയിരുന്നു . ഇന്ന്, തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് കരയാൻ പ്രയാസമാണ്. ഒരുപക്ഷേ പ്രായം കൂടുന്തോറും വ്യക്തിപരമായി ഞാൻ സന്തുഷ്ടയായി മാറിയതാകാം കാരണം" . അവർ പറഞ്ഞു.

സിനിമയിൽ കാലക്രമേണ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളും ബഹുമാനവും നൽകി തുടങ്ങിയതായും ഈ വ്യവസായ മേഖല ഇപ്പോൾ നടിമാരെ കൂടുതൽ അംഗീകരിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ ചിന്തയിൽ ഇളക്കം സൃഷ്ടിക്കുകയാണ് ഒരു സിനിമയുടെ ഉദ്ദേശ്യമെന്ന് പരിപാടിയുടെ സമാപനത്തിൽ നിത്യ പറഞ്ഞു. “ഒരു സിനിമ വൈകാരികമായോ ബൗദ്ധികമായോ പ്രേക്ഷകനുമായി ഇടപഴകുന്നതിൽ പരാജയപ്പെട്ടാൽ അതിൻ്റെ പ്രാധാന്യം നഷ്‌ടപ്പെടും,” അവർ പറഞ്ഞു.

****************

iffi reel

(Release ID: 2075773) Visitor Counter : 9