പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി ബാർബഡോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
22 NOV 2024 3:18AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലിയുമായി കൂടിക്കാഴ്ച നടത്തി. നവംബർ 20-ന് ഗയാനയിലെ ജോർജ്ജ്ടൗണിൽ നടന്ന ഇന്ത്യ-ക്യാരികോം ഉച്ചകോടിക്ക് ഇടയിലായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയും ബാർബഡോസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാനും കൂടുതൽ ശക്തിപ്പെടുത്താനും ഈ യോഗം ഇരു നേതാക്കൾക്കും അവസരമൊരുക്കി.
ആരോഗ്യം, ഔഷധ നിർമ്മാണം, കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധം തുടങ്ങി നിരവധി സുപ്രധാന മേഖലകളിൽ നടക്കുന്ന സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്തു.
ഗ്ലോബൽ സൗത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ ബാർബഡോസ് പ്രധാനമന്ത്രി മോട്ടിലി അഭിനന്ദനം അറിയിച്ചു. ആഗോള സ്ഥാപനങ്ങളുടെ നവീകരണത്തെക്കുറിച്ചും ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി.
***
SK
(रिलीज़ आईडी: 2075752)
आगंतुक पटल : 67
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada