ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

സിഐഎസ്എഫ് പ്രഥമ സമ്പൂര്‍ണ വനിതാ ബറ്റാലിയന് ഗവൺമെന്റ്  അംഗീകാരം നൽകിയതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി  ശ്രീ അമിത് ഷാ  

Posted On: 13 NOV 2024 3:27PM by PIB Thiruvananthpuram
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൻ്റെ (സിഐഎസ്എഫ്) പ്രഥമ സമ്പൂര്‍ണ  വനിതാ ബറ്റാലിയന് ഗവൺമെന്റ്  അംഗീകാരം നൽകിയതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.

രാഷ്ട്രനിർമ്മാണത്തിൻ്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള പാതയിലെ  ഉറച്ച ചുവടുവെയ്പ്പിൽ, സിഐഎസ്എഫ് പ്രഥമ വനിതാ ബറ്റാലിയൻ രൂപീകരണത്തിന്  മോദി ഗവൺമെന്റ്  അംഗീകാരം നൽകിയതായി എക്‌സ്  പോസ്റ്റിൽ ശ്രീ അമിത് ഷാ പറഞ്ഞു. സിഐഎസ്എഫിൻ്റെ ബറ്റാലിയനെ  ഒരു ഉന്നത  ട്രൂപ്പായി ഉയർത്തുന്നതിന്, വിമാനത്താവളങ്ങളും മെട്രോ റെയിലുകളും പോലെ രാജ്യത്തിൻ്റെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിന്റെയും  കമാൻഡോകൾ  ആയി വിഐപി സുരക്ഷ നൽകുന്നതിന്റെയും   ഉത്തരവാദിത്വം മഹിളാ ബറ്റാലിയൻ ഏറ്റെടുക്കും. രാഷ്ട്രത്തെ സംരക്ഷിക്കുക എന്ന നിർണായക ദൗത്യത്തിൽ പങ്കാളികളാകാനുള്ള കൂടുതൽ സ്ത്രീകളുടെ ആഗ്രഹം ഈ തീരുമാനത്തിലൂടെ  തീർച്ചയായും നിറവേറ്റപ്പെടും" .

കേന്ദ്ര സായുധ പോലീസ് സേനയിൽ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് തിരഞ്ഞെടുക്കാവുന്ന അവസരമാണ്  സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്.  സിഐഎസ്എഫിലെ സ്ത്രീകളുടെ എണ്ണം നിലവിൽ 7 ശതമാനത്തിലധികമാണ്. ഒരു മഹിളാ ബറ്റാലിയൻ കൂട്ടിച്ചേർക്കുന്നത് രാജ്യത്തുടനീളമുള്ള കൂടുതൽ യുവതികളെ   CISF-ൽ ചേരാനും രാജ്യത്തെ സേവിക്കാനും പ്രോത്സാഹിപ്പിക്കും. ഇത് സിഐഎസ്എഫിലെ സ്ത്രീകൾക്ക് പുതിയൊരു സ്വത്വം നൽകും.

പുതിയ ബറ്റാലിയൻ്റെ ആസ്ഥാനത്തിനായി  സ്ഥലം തിരഞ്ഞെടുക്കുന്നതിനും   റിക്രൂട്ട്‌മെൻ്റിനും പരിശീലനത്തിനുമുള്ള  തയ്യാറെടുപ്പുകൾ സിഐഎസ്എഫ് ആസ്ഥാനത്ത്  ആരംഭിച്ചിട്ടുണ്ട്. വിഐപി സുരക്ഷയിലും വിമാനത്താവളങ്ങളുടെ സുരക്ഷയിലും ഡൽഹി മെട്രോ റെയിൽ ഡ്യൂട്ടിയിലും കമാൻഡോകൾ എന്ന നിലയിൽ ബഹുമുഖമായ പങ്ക് വഹിക്കാൻ കഴിവുള്ള ഒരു മികച്ച  ബറ്റാലിയനെ സൃഷ്ടിക്കുന്നതിനാണ് പ്രത്യേക പരിശീലനപരിപാടി ആസൂത്രണം  ചെയ്തിരിക്കുന്നത്.

53-ാം സിഐഎസ്എഫ് ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് സിഐഎസ്എഫിൽ  പ്രഥമ വനിതാ ബറ്റാലിയൻ  രൂപീകരിക്കാനുള്ള നടപടി ആരംഭിച്ചത്.

 
 
SKY

(Release ID: 2073048) Visitor Counter : 24