വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ സിനിമയുടെ നാല് ഇതിഹാസങ്ങളുടെ ശതാബ്ദി ആഘോഷിക്കും
രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു, മുഹമ്മദ് റഫി എന്നിവരുടെ പുനഃസൃഷ്‌ടിച്ച കലാസൃഷ്ടികൾ ഈ വർഷം പ്രദർശിപ്പിക്കും
55-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFI) ഇന്ത്യൻ സിനിമയുടെ നാനാമുഖങ്ങളെ രൂപപ്പെടുത്തിയ നാല് സിനിമാ ഇതിഹാസങ്ങളെ ആദരിക്കും .രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു (ANR), മുഹമ്മദ് റഫി എന്നിവരുടെ അസാധാരണമായ പൈതൃകത്തിന് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി , പ്രദർശനങ്ങൾ , സംവേദനാത്മക പരിപാടികൾ എന്നിവ സംഘടിപ്പിച്ചു കൊണ്ട് ഈ ഇതിഹാസ ചലച്ചിത്ര പ്രതിഭകൾ സിനിമാ ലോകത്തിന് നൽകിയ സംഭാവനകൾ അറിയാൻ പ്രേക്ഷകർക്ക് അവസരം ഒരുക്കും
എൻഎഫ്ഡിസി - എൻഎഫ് എഐ കാലാതീതമായ ക്ലാസിക്കുകളുടെ പതിപ്പുകൾ പുനഃസൃഷ്ടിച്ചു
IFFIയിൽ ഈ മഹാരഥന്മാർക്കുള്ള പ്രത്യേക ആദരമായി ഇവരുടെ കാലാതീതമായ ക്ലാസിക്കുകളുടെ NFDC-NFAI പുനഃസൃഷ്‌ടിച്ച പതിപ്പുകൾ പ്രദർശിപ്പിക്കും .ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തമായ ചില സിനിമകളുടെ സമ്പന്നമായ അനുഭവം പ്രേക്ഷകർക്ക് പ്രദാനം ചെയ്യും. രാജ് കപൂറിൻ്റെ ആവാര ആണ് ഇതിൽ ശ്രദ്ധേയം .സാധാരണക്കാരൻ്റെ യാത്രയിലെ ഊഷ്മളതയും നർമ്മവും സഹാനുഭൂതിയും രാജ്കപൂർ ആവിഷ്കരിച്ചത് പുനഃനിർമിച്ച ഡിജിറ്റൽ രൂപത്തിൽ പ്രദർശിപ്പിക്കും.
തപൻ സിൻഹ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം ഹാർമോണിയം മേളയിൽ പ്രദർശിപ്പിക്കും. സിൻഹയുടെ സങ്കീർണ്ണമായ കഥപറച്ചിൽ രീതി വീണ്ടും കാണാൻ ഇത് പ്രേക്ഷകർക്ക് അവസരം നൽകും .
IFFI അനുഭവത്തെ കൂടുതൽ സമ്പന്നമാക്കുന്നത്, സിനിമാ ചരിത്രത്തിൽ അക്കിനേനി നാഗേശ്വര റാവുവിൻ്റെ (ANR) സ്ഥാനം ഉറപ്പിച്ച നാഴികക്കല്ലായ ചിത്രം ദേവദാസാണ്. ഇതിന്റെ പുനഃ പതിപ്പ് അദ്ദേഹത്തിന്റെ ദേവദാസിലെ അനുപമമായ അഭിനയത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യൻ സാംസ്കാരിക സ്വത്വവുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു വേഷത്തിലെ അദ്ദേഹത്തിൻ്റെ വൈകാരിക പ്രകടനത്തെ നിരീക്ഷിക്കാൻ സമകാലിക പ്രേക്ഷകരെ ഇത് അനുവദിക്കുന്നു.
ഹം ദോനോ എന്ന ക്ലാസ്സിൿ ചിത്രം മെച്ചപ്പെടുത്തിയ ദൃശ്യ ,ശ്രവ്യ രൂപത്തിൽ പ്രദർശിപ്പിക്കും
ഇതിഹാസങ്ങളെ ആഘോഷിക്കുന്നു
പുനഃ സൃഷ്‌ടിച്ച ക്ലാസിക്കുകളുടെ പ്രദർശനത്തിന് പുറമേ, ഈ നാല് ഇതിഹാസങ്ങളുടെ പൈതൃകം മേളയിലുടനീളം ആഘോഷിക്കും. ഈ ഇതിഹാസങ്ങളുടെ ജീവിതത്തിനും നേട്ടങ്ങൾക്കും ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്ന ഗംഭീര പ്രകടനവും ,അവരുടെ സിനിമാ യാത്രകൾക്ക് ജീവൻ നൽകുന്ന ദൃശ്യ ,ശ്രവ്യ അവതരണവും ഉദ്ഘാടന ചടങ്ങിൽ ഉണ്ടായിരിക്കും.
പാനൽ ചർച്ചകളും സംഭാഷണ സെഷനുകളും: ആദരണീയരായ അതിഥികളുമായും കുടുംബാംഗങ്ങളുമായും സംഘടിപ്പിച്ചിട്ടുള്ള ആഴത്തിലുള്ള ചർച്ചകളും സംഭാഷണ സെഷനുകളും അവരുടെ ജീവിതത്തെക്കുറിച്ച് സവിശേഷമായ ഉൾക്കാഴ്ചകൾ നൽകും.
മൈ സ്റ്റാമ്പ് : ഇന്ത്യൻ സംസ്‌കാരത്തിലും സിനിമയിലും അവർ പതിപ്പിച്ച മായാത്ത മുദ്രയുടെ പ്രതീകമായി ഈ നാല് പ്രതിഭകൾക്കായി സമർപ്പിച്ച ഒരു പ്രത്യേക സ്റ്റാമ്പ് ഐഎഫ്എഫ്ഐ യിൽ അനാച്ഛാദനം ചെയ്യും.
ദ്വിഭാഷാ ബ്രോഷറുകൾ: ഓരോ പ്രതിഭയുടെയും നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രത്യേക ദ്വിഭാഷാ ബ്രോഷറുകൾ, ഈ സിനിമാ ഇതിഹാസങ്ങളുടെ പൈതൃകത്തെ ആഘോഷിക്കാനും അഭിനന്ദിക്കാനും പ്രേക്ഷകരെ അനുവദിക്കും
കാരവൻ ഓഫ് സോങ്ങ് : രാജ് കപൂർ, മുഹമ്മദ് റഫി എന്നിവരുമായി ബന്ധപ്പെട്ട 150 ഗാനങ്ങളും തപൻ സിൻഹ, എഎൻആർ എന്നിവരുമായി ബന്ധപ്പെട്ട 75 ഗാനങ്ങളും ഉൾക്കൊള്ളുന്ന ഒരു സംഗീത പരിപാടി , ഇന്ത്യൻ സിനിമയുടെ ശബ്‌ദമേഖലയിൽ ഇവരുടെ സംഗീത സംഭാവനകൾ ആസ്വദിക്കാനും അവരുടെ സ്വാധീനം എടുത്തുകാണിക്കാനുമായി തയ്യാറാക്കും .
ക്യുറേറ്റഡ് എക്സിബിഷൻ: രാജ് കപൂർ, തപൻ സിൻഹ, എഎൻആർ, മുഹമ്മദ് റഫി എന്നിവരുടെ ജീവിതത്തിലെ അപൂർവ സ്മരണകൾ, ഫോട്ടോഗ്രാഫുകൾ, കരകൗശല വസ്തുക്കൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ക്യൂറേറ്റഡ് എക്സിബിഷൻ, പ്രേക്ഷകർക്ക് അവരുടെ ശ്രദ്ധേയമായ സംഭാവനകളുമായി നേരിട്ടുള്ള ബന്ധം സൃഷ്ടിക്കും .
ആശയ അധിഷ്ഠിത പ്രവർത്തനങ്ങൾ: ഓരോ ഇതിഹാസത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദിവസങ്ങളിൽ, വിനോദ മേഖലയിലുടനീളം ആശയ അധിഷ്ഠിത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. പ്രേക്ഷകരെ ഈ ഇതിഹാസങ്ങളുമായി ഇടപഴകുന്നതിനും അവരുടെ അനശ്വര പൈതൃകത്തെക്കുറിച്ച് പ്രേക്ഷകരെ ബോധവാന്മാരാക്കുന്നതിനുമായി ഡിജിറ്റൽ ഡിസ്‌പ്ലേകൾ, ആകർഷകമായ ചോദ്യോത്തര പരിപാടികൾ മുതലായവ ഇതിൽ ഉൾപ്പെടുന്നു.
മണൽ ശില്പ ചിത്രീകരണം: ഇതിഹാസ കലാകാരന്മാർക്കുള്ള ആദരമായി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, പത്മശ്രീ അവാർഡ് ജേതാവും പ്രശസ്ത മണൽ ശില്പിയുമായ ശ്രീ സുദർശൻ പട്‌നായിക് , കലാ അക്കാദമിയിൽ ഒരു മണൽ ശില്പ ചിത്രീകരണം സൃഷ്ടിക്കും.
കല, ചരിത്രം, സംവേദനാത്മക അനുഭവങ്ങൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ,രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു, മുഹമ്മദ് റഫി എന്നിവരുടെ പൈതൃകവും സിനിമാ ലോകത്ത് എന്നും നിലനിൽക്കുന്ന അവരുടെ സ്വാധീനവും ഭാവി തലമുറകളെ പ്രചോദിപ്പിക്കാൻ അവസരമൊരുക്കുന്നതിന് ഐ എഫ് എഫ്ഐ ശ്രമിക്കും.
(Release ID: 2070980)
Visitor Counter : 46
Read this release in:
Punjabi
,
Urdu
,
English
,
Gujarati
,
Marathi
,
Hindi
,
Manipuri
,
Bengali
,
Tamil
,
Telugu
,
Kannada