ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

'കേന്ദ്രീയ ഗൃഹ മന്ത്രി ദക്ഷത പദക് 2024' പുരസ്കാരം  വിവിധ സംസ്ഥാനങ്ങളിലെ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ / സിഎ പി എഫ് / സിപിഒ കളിൽ നിന്നുള്ള 463 ഉദ്യോഗസ്ഥർക്ക്.



 ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ മികച്ച പ്രവർത്തനത്തെ അംഗീകരിക്കുകയും, ഉയർന്ന പ്രൊഫഷണൽ നിലവാരം പുലർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയും, പ്രത്യേക ദൗത്യങ്ങൾ, അന്വേഷണം, ഇൻ്റലിജൻസ്, ഫോറൻസിക് സയൻസ് മേഖലകളിലെ ഓഫീസർമാരുടെ / ഉദ്യോഗസ്ഥരുടെ മനോവീര്യം വർധിപ്പിക്കുകയും ചെയ്യുന്നു.

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും ആരംഭിച്ച ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും മനോവീര്യം വർധിപ്പിക്കും.

 'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്' 2024 ഫെബ്രുവരിയിൽ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു.

എല്ലാ വർഷവും ഒക്ടോബർ 31-ന്, അതായത് സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പുരസ്കാരം പ്രഖ്യാപിക്കും.

Posted On: 31 OCT 2024 10:17AM by PIB Thiruvananthpuram

‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ 2024, വിവിധ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ (യുടികൾ)/കേന്ദ്ര സായുധ പൊലീസ് സേനകൾ (സിഎപിഎഫ്)/കേന്ദ്ര പൊലീസ് സംഘടനകൾ (സിപിഒകൾ) എന്നിവയിലെ 463 ഉദ്യോഗസ്ഥർക്ക് .

 
 പ്രവർത്തന മികവിനെ അംഗീകരിക്കുന്നതിനും ഉയർന്ന പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇനിപ്പറയുന്ന നാല് മേഖലകളിൽ ബന്ധപ്പെട്ട ഓഫീസറുടെ /ഉദ്യോഗസ്ഥൻ്റെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനുമാണ് പുരസ്കാരം നൽകുന്നത്:
 
(I)പ്രത്യേക  ദൗത്യങ്ങൾ ,
 (ii) അന്വേഷണം,
(iii) ഇൻ്റലിജൻസ്
(iv) ഫോറൻസിക് സയൻസ്.
 
 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും ആരംഭിച്ച ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും മനോവീര്യം വർധിപ്പിക്കും.
 
2024 ഫെബ്രുവരി 1 ലെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിജ്ഞാപനം പ്രകാരമാണ് 'കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്' പുരസ്കാരം ആരംഭിച്ചത് . പോലീസ് സേനയിലെ അംഗങ്ങൾ, സുരക്ഷാ സംഘടന, ഇൻ്റലിജൻസ് വിഭാഗം /ബ്രാഞ്ച്/സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സ്പെഷ്യൽ ബ്രാഞ്ച്/ സിപിഓ / സിഎ പി എഫ് / ദേശീയ സുരക്ഷാ ഗാർഡ് (NSG)/ അസം റൈഫിൾസ്, ഫോറൻസിക് സയൻസ് (കേന്ദ്ര/സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങൾ) വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രവർത്തന മികവ്, മികച്ച അന്വേഷണ സേവനം, അസാധാരണമായ പ്രകടനം, അജയ്യവും ധീരവുമായ ഇൻ്റലിജൻസ് സേവനം,  ഫോറൻസിക് സയൻസ് മേഖലയിലെ ഗവൺമെന്റ് ശാസ്ത്രജ്ഞരുടെ സ്തുത്യർഹ സേവന പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
 
എല്ലാ വർഷവും ഒക്ടോബർ 31-ന്, അതായത് സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പുരസ്കാരം പ്രഖ്യാപിക്കും.
 
 പുരസ്കാര ജേതാക്കളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് - https://www.mha.gov.in
 
 പുരസ്കാര ജേതാക്കളുടെ പട്ടിക കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:

(Release ID: 2069908) Visitor Counter : 30