പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ പശുംപൊൻ മുത്തുരാമലിംഗ തേവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 30 OCT 2024 3:38PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുരുപൂജയോടനുബന്ധിച്ച് ശ്രീ പശുംപൊൻ മുത്തുരാമലിംഗ തേവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
അദ്ദേഹത്തിന്റെ ചിന്തകളെയും അധ്യയനങ്ങളെയും  അനുസ്മരിച്ച ശ്രീ മോദി, സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻ  പശുംപൊൻ മുത്തുരാമലിംഗ തേവർ എപ്പോഴും പ്രവർത്തിച്ചിരുന്നതായും കൂട്ടിച്ചേർത്തു.

“ആദരണീയനായ പശുംപൊൻ മുത്തുരാമലിംഗ തേവർജിക്ക്, ഗുരു പൂജാവേളയിൽ ശ്രദ്ധാഞ്ജലി  അർപ്പിക്കുന്നു.   അദ്ദേഹത്തിന്റെ ചിന്തകളിൽനിന്നും അധ്യയനങ്ങളിൽനിന്നും അനേകം പേർ  കരുത്ത് ആർജിക്കുന്നു. ദാരിദ്ര്യനിർമാർജനം, ആത്മീയത, കർഷകരുടെ ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നമ്മുടെ സമൂഹത്തെ മികവുറ്റതാക്കാൻ അദ്ദേഹം സ്വയം സമർപ്പിച്ചു. അദ്ദേഹത്തിന്റെ  ദർശനം സാക്ഷാത്കരിക്കാൻ ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.”- എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

***

NK


(Release ID: 2069583) Visitor Counter : 42