വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഡിജിറ്റൽ വാർത്താ പോർട്ടലുകൾക്ക്,ഇന്ത്യയുടെ വിദൂര കോണുകളിൽ എത്തിച്ചേരുന്ന ദൂരദർശന്റെയും ആകാശവാണിയുടെയും വിശ്വസ്ത ശേഖരം- PB-SHABD ൽ നിന്നും ഇനിമുതൽ വാർത്തകൾ പ്രയോജനപ്പെടുത്താം.
Posted On:
24 OCT 2024 7:04PM by PIB Thiruvananthpuram
ഡിജിറ്റൽ വാർത്താ പോർട്ടലുകൾക്ക് ഇപ്പോൾ, https://shabd.prasarbharati.org/register എന്നതിൽ ഒരു ലളിതമായ സൈൻ അപ്പ് ഫോം പൂരിപ്പിച്ച് PB-SHABD പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. PB-SHABD- ൽ നിന്നും എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലുമുള്ള വാർത്തകൾ , വീഡിയോ, ചിത്രങ്ങൾ , ഓഡിയോ എന്നിവ ലോഗോ ഇല്ലാതെ, പ്രയോജനപ്പെടുത്താൻ ഡിജിറ്റൽ വാർത്ത പോർട്ടലുകളെ ഇത് സഹായിക്കും . 2025 മാർച്ച് വരെ മാധ്യമ സ്ഥാപനങ്ങൾക്ക് സൈൻ അപ്പ് ചെയ്ത് ഈ സേവനം സൗജന്യമായി ഉപയോഗിക്കാനാവും.
യൂട്യൂബ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ വാർത്താ പോർട്ടലുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ മാനദണ്ഡം:
1. ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലുള്ള പോർട്ടലുകൾക്ക് കുറഞ്ഞത് 1,00,000 വരിക്കാരെങ്കിലും ഉണ്ടായിരിക്കണം.
2. പ്രാദേശിക വാർത്താ പോർട്ടലുകൾക്ക് കുറഞ്ഞത് 50000 വരിക്കാരെങ്കിലും ഉണ്ടായിരിക്കണം.
3 .യൂട്യൂബ് അക്കൗണ്ട് പരിശോധിച്ചു ഉറപ്പിച്ചതായിരിക്കണം .
4 . ഒരു വർഷമായി എങ്കിലും പോർട്ടൽ നിലവിലുണ്ടായിരിക്കണം .
5 . പോർട്ടൽ, ഓരോ മാസവും കുറഞ്ഞത് ഒരു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്തിരിക്കണം. അപേക്ഷിക്കുന്ന സമയത്ത് കഴിഞ്ഞ ഒരു മാസത്തിൽ കുറഞ്ഞത് 5 വീഡിയോകളെങ്കിലും അപ്‌ലോഡ് ചെയ്തിരിക്കണം.
ഡിജിറ്റൽ വാർത്താ പോർട്ടലുകൾ,ഒരു ഡിജിറ്റൽ പ്രൊഫോർമ പൂരിപ്പിച്ചു നൽകണം. അത് പിന്നീട് പ്രസാർ ഭാരതി ,ആന്തരിക സംവിധാനത്തിലൂടെ പരിശോധിച്ചുറപ്പിക്കും. ഈ പ്രക്രിയ പൂർത്തിയായതിന് ശേഷം മാത്രമേ ഡിജിറ്റൽ ന്യൂസ് പോർട്ടലുകൾക്ക് PB-SHABD-നായി രജിസ്റ്റർ ചെയ്യാൻ കഴിയൂ.
PB-SHABD-നെ കുറിച്ച്:
വീഡിയോ, ഓഡിയോ, ടെക്‌സ്‌റ്റ്, ഫോട്ടോകൾ എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകളിലായി, മാധ്യമ സ്ഥാപനങ്ങൾക്ക് വാർത്താ ഫീഡുകൾ നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന വാർത്ത പങ്കിടൽ സേവനമായി, പ്രസാർ ഭാരതി-ഷെയർഡ് ഓഡിയോ വിഷ്വൽസ് ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസ്‌സെമിനേഷൻ (PB-SHABD) 2024 മാർച്ച് 13-ന് ആരംഭിച്ചു.
സമഗ്രമായ കവറേജിനുള്ള വിപുലമായ ശൃംഖല
പൂർണ സമയവും പ്രവർത്തിക്കുന്ന 60 പ്രത്യേക എഡിറ്റ് ഡെസ്‌ക്കുകളുടെ പിന്തുണയോടെ 1500 റിപ്പോർട്ടർമാർ, ലേഖകർ, സ്‌ട്രിംഗർമാർ എന്നിവരുടെ ശക്തമായ ശൃംഖല പ്രയോജനപ്പെടുത്തി, PB-SHABD ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ വാഗ്ദാനം ചെയ്യുന്നു. കൃഷി, സാങ്കേതികവിദ്യ, വിദേശകാര്യം , രാഷ്ട്രീയ സംഭവവികാസങ്ങൾ തുടങ്ങി 50-ലധികം വാർത്താ വിഭാഗങ്ങളിലായി 1000-ലധികം വാർത്തകൾ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും, പ്രാദേശിക വാർത്ത യൂണിറ്റുകളിൽ നിന്നും (RNUs) ആസ്ഥാനത്തുനിന്നും ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നു.
PB-SHABD-യുടെ പ്രധാന സവിശേഷതകൾ
PB-SHABD വഴി നൽകുന്ന ഉള്ളടക്കം ലോഗോ രഹിതമാണ്. കൂടാതെ ഈ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് കടപ്പാട് നൽകേണ്ട ആവശ്യമില്ല. കൂടാതെ, ഈ സേവനത്തിൽ ഒരു തത്സമയ ഫീഡ് ഫീച്ചർ ഉൾപ്പെടുന്നു, രാഷ്ട്രപതി ഭവനിൽ നിന്നുള്ള ദേശീയ അവാർഡ് ദാന ചടങ്ങുകൾ, തിരഞ്ഞെടുപ്പ് റാലികൾ, പ്രധാന രാഷ്ട്രീയ പരിപാടികൾ , വിവിധ വാർത്താ സമ്മേളനങ്ങൾ എന്നിവ പോലുള്ള തത്സമയ പരിപാടികളുടെ പ്രത്യേക കവറേജ്,ലോഗോ ഇല്ലാതെ ഇത് വാഗ്ദാനം ചെയ്യുന്നു.
പ്രവേശനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ഒരു ആർക്കൈവൽ ലൈബ്രറിയുടെ രൂപത്തിൽ , ഒരു മീഡിയ റിപ്പോസിറ്ററി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് പ്രത്യേക ക്യൂറേറ്റഡ് പാക്കേജുകൾക്കൊപ്പം ദൂരദർശൻ, ആകാശവാണി ലൈബ്രറികളിൽ നിന്നുള്ള അപൂർവമായ ആർക്കൈവൽ ഫൂട്ടേജുകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ വരിക്കാരെ അനുവദിക്കുന്നു.
ഏറ്റവും പുതിയ വിവരങ്ങൾക്കായി എക്സ് , ഇൻസ്റ്റഗ്രാം എന്നിവയിൽ PB-SHABD പിന്തുടരുക.
(Release ID: 2068009)
Visitor Counter : 27