വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 55-ാമത് പതിപ്പിൽ ഓസ്‌ട്രേലിയ "കൺട്രി ഓഫ് ഫോക്കസ്" ആകും
ന്യൂഡൽഹി: 23 ഒക്ടോബർ 2024
2024 നവംബർ 20 മുതൽ നവംബർ 28 വരെ ഗോവയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI) 55-ാമത് എഡിഷനിൽ ഓസ്‌ട്രേലിയയെ “കൺട്രി ഓഫ് ഫോക്കസ്” ആയി നാമനിർദ്ദേശം ചെയ്തതായി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണമന്ത്രാലയം അറിയിച്ചു. ആഗോള ചലച്ചിത്ര വ്യവസായത്തിന് ഓസ്‌ട്രേലിയൻ സിനിമ നൽകിയ പരിവർത്തനാത്മകമായ സംഭാവനകളെ ആഘോഷിക്കുക എന്നതാണ് ഈ പ്രത്യേക അംഗീകാരത്തിലൂടെ ലക്ഷ്യമിടുന്നത്. അതിന്റെ സമ്പന്നമായ കഥാവിവരണ സമ്പ്രദായം , ഊർജ്ജസ്വലമായ ചലച്ചിത്ര സംസ്കാരം, നൂതന സിനിമാ സാങ്കേതികതകൾ എന്നിവ എടുത്തു കാണിക്കുന്നതിനും ഇതിലൂടെ ലക്ഷ്യം ഇടുന്നു . ഇന്ത്യയും ഓസ്‌ട്രേലിയയും ഇതിനകം ഓഡിയോ വിഷ്വൽ കോ-പ്രൊഡക്ഷൻ ഉടമ്പടിയിൽ പങ്കാളികളാണ്.
ഐഎഫ്എഫ്ഐയിലെ 'കൺട്രി ഓഫ് ഫോക്കസ്'
രാജ്യത്തെ ഏറ്റവും മികച്ച സമകാലിക സിനിമകളുടെ പ്രദർശനത്തിനായി സമർപ്പിക്കുന്ന "കൺട്രി ഓഫ് ഫോക്കസ്" വിഭാഗം IFFI യുടെ പ്രധാന സവിശേഷതയാണ്. ഓസ്‌ട്രേലിയയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പശ്ചാത്തലവും ആഗോളതലത്തിൽ പ്രശസ്തരായ ചലച്ചിത്ര നിർമ്മാതാക്കളും സിനിമയെ എക്കാലവും സ്വാധീനിച്ചിട്ടുണ്ട് എന്നതിനാൽ ഈ വർഷം എന്തുകൊണ്ടും ഓസ്ട്രേലിയയെ ഈ വിഭാഗത്തിലേക്ക് അനുയോജ്യമാക്കി മാറ്റി . ഇത് ഇന്ത്യ- ഓസ്‌ട്രേലിയ ചലച്ചിത്ര വ്യവസായങ്ങൾ തമ്മിൽ ദൃഢമായിക്കൊണ്ടിരിക്കുന്ന സഹകരണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഓസ്ട്രേലിയൻ സിനിമകളുടെ പ്രദർശനം
ശ്രദ്ധയോടെ ക്യുറേറ്റ് ചെയ്ത 7 ഓസ്ട്രേലിയൻ ചലച്ചിത്രങ്ങളാണ് IFFI യിൽ പ്രദർശിപ്പിക്കുന്നത്. ഇതിൽ നിരൂപക പ്രശംസ നേടിയ നാടകങ്ങൾ മുതൽ ശക്തമായ ഡോക്യുമെൻ്ററികൾ, ദൃശ്യ വിസ്മയമൊരുക്കുന്ന ത്രില്ലറുകൾ, വിനോദം പകരുന്ന ഹാസ്യചിത്രങ്ങൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ഇനങ്ങൾ സംയോജിപ്പിച്ചിരിക്കുന്നു. ഓസ്ട്രേലിയയിലെ തദ്ദേശീയരായ ജന വിഭാഗങ്ങളുടെ ജീവൻ തുടിക്കുന്ന കഥകൾ പ്രതിഫലിക്കുന്ന ഓസ്‌ട്രേലിയയുടെ തനതായ സാംസ്‌കാരിക സ്വത്വം ഉൾക്കൊള്ളുന്ന ചലച്ചിത്രങ്ങൾ ഇതിൽ ഉൾപ്പെടും.
ഫിലിം ബസാറിലെ പങ്കാളിത്തം
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് (IFFI) ഒപ്പം നടക്കുന്ന ഏറ്റവും വലിയ ദക്ഷിണേഷ്യൻ ചലച്ചിത്ര മേളയായ ഫിലിം ബസാറിലും , സ്‌ക്രീൻ ഓസ്‌ട്രേലിയ, സ്‌റ്റേറ്റ് സ്‌ക്രീൻ കമ്മീഷനുകൾ, ഓസ്‌ട്രേലിയയെ ചിത്രീകരണ കേന്ദ്രമാകാൻ പ്രോത്സാഹനം നൽകുന്ന ഏജൻസിയായ ഓസ്‌ഫിലിം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ ഉൾപ്പെടെ ഗണ്യമായ ഓസ്‌ട്രേലിയൻ പങ്കാളിത്തം ഉണ്ടാകും . പ്രത്യേക ഫിലിം ഓഫീസ് എക്‌സിബിഷൻ ഏരിയയിൽ ഓസ്‌ട്രേലിയൻ ലൊക്കേഷനുകൾ, ഇളവുകൾ എന്നിവ ഉൾപ്പെടെ അവർ പ്രദർശിപ്പിക്കും. ഫിലിം ബസാറിൽ പങ്കെടുക്കുന്നതിനും സഹനിർമ്മാണ അവസരങ്ങൾ അറിയുന്നതിനുമായി ഓസ്‌ട്രേലിയൻ ഗവൺമെൻ്റിൽ നിന്ന് ധനസഹായം ലഭിക്കുന്ന ആറ് പേർ വരെ ഉൾപ്പെടുന്ന നിർമ്മാതാക്കളുടെ പ്രതിനിധിസംഘവും ഫിലിം ബസാറിൽ പങ്കെടുക്കും. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സിനിമാനിർമ്മാണ പ്രതിനിധികൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ അവസരം നൽകുന്ന പ്രത്യേക ഓസ്‌ട്രേലിയൻ കോ-പ്രൊഡക്ഷൻ ഡേയും ഫിലിം ബസാറിൽ ഉണ്ടായിരിക്കും. കോ-പ്രൊഡക്ഷൻ മാർക്കറ്റിലെ ഔദ്യോഗിക എൻട്രികളിൽ ഒന്നായി 'ഹോം ബിഫോർ നൈറ്റ്' എന്ന ഓസ്‌ട്രേലിയൻ പ്രോജക്റ്റും ഫിലിം ബസാർ തിരഞ്ഞെടുത്തു.
ഓസ്‌ട്രേലിയ-ഇന്ത്യ ഫിലിം കോ-പ്രൊഡക്ഷൻ പാനൽ
ഇന്ത്യൻ, ഓസ്‌ട്രേലിയൻ ചലച്ചിത്ര വ്യവസായങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന സഹകരണത്തിന്റെ ഭാഗമായി , ഇരു രാജ്യങ്ങളും തമ്മിലുള്ള സഹ-നിർമ്മാണത്തിനായുള്ള അവസരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് 'നോളജ് സീരീസിൽ' പാനൽ ചർച്ച ഉണ്ടായിരിക്കും . ഇതിൽ നിർമ്മാതാക്കളെയും വ്യവസായ വിദഗ്ധരെയും ഉൾപ്പെടുത്തി, സഹ-നിർമ്മാണങ്ങളുടെ ക്രിയാത്മകവും കർമ്മപരവുമായ വശങ്ങൾ ചർച്ച ചെയ്യുകയും വിജയകരമായ സംരംഭങ്ങളെ എടുത്തു കാണിക്കുകയും ചെയ്യും.
ഛായാഗ്രാഹകൻ ജോൺ സീലിൻ്റെ മാസ്റ്റർ ക്ലാസ്
അക്കാദമി അവാർഡ് ജേതാവായ പ്രശസ്ത ഛായാഗ്രഹകൻ ജോൺ സീൽ നയിക്കുന്ന മാസ്റ്റർ ക്ലാസ് പ്രധാന ആകർഷണമായിരിക്കും . മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി ഇംഗ്ലീഷ് പേഷ്യൻ്റ് തുടങ്ങിയ ഐതിഹാസിക ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
(Release ID: 2067397)
Visitor Counter : 57
Read this release in:
English
,
Gujarati
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Tamil
,
Telugu
,
Kannada