രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഭാരതീയ ആദിം ജാതി സേവക് സംഘിൻ്റെ 75 മത് വാർഷികത്തിൽ രാഷ്ട്രപതി പങ്കെടുത്തു .

Posted On: 22 OCT 2024 6:33PM by PIB Thiruvananthpuram

2024 ഒക്‌ടോബർ 22 ന് ന്യൂഡൽഹിയിൽ നടന്ന ഭാരതീയ ആദിം ജാതി സേവക് സംഘിൻ്റെ 75-ാം വാർഷികാഘോഷ ചടങ്ങിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു .തക്കർ ബാപ സ്മാരക സദനിലേക്കുള്ള സന്ദർശനം ,ഒരു വിശുദ്ധ സ്ഥല സന്ദർശനം പോലെയാണെന്ന് അവർ അഭിപ്രായപ്പെട്ടു .

തക്കർ ബാപയ്ക്ക് അവർ ശ്രദ്ധാഞ്ജലി അർപ്പിച്ചു .ഭാരതീയ ആദിം ജാതി സേവക് സംഘ് , തക്കർ ബാപയുടെ ആദർശങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി 

 ഗോത്ര  സമൂഹത്തിൽ നിലനിൽക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അനാരോഗ്യം  തുടങ്ങിയവ നേരിടാനായി ഈ സംരംഭം  പ്രവർത്തിക്കുന്നു. പെൺകുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനും ശാക്തീകരണത്തിനും കൂടി വേണ്ടിയാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ഭാരതീയ ആദിം ജാതി സേവക് സംഘുമായി ബന്ധപ്പെട്ട വ്യക്തികൾ  ,തക്കർ ബാപയുടെ  പൊതു സേവന ആദർശങ്ങൾ പിന്തുടർന്ന് ഭാവിയിലും തങ്ങളുടെ സേവന സമർപ്പണം നിലനിർത്തുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.




(Release ID: 2067308) Visitor Counter : 12