രാഷ്ട്രപതിയുടെ കാര്യാലയം
വിജയദശമിയുടെ പൂർവ്വ സന്ധ്യയിൽ രാഷ്ട്രപതിയുടെ ആശംസ
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു വിജയദശമിയുടെ പൂർവ്വ സന്ധ്യയിൽ സഹ പൗരന്മാർക്ക് ആശംസകൾ നേർന്നു .
Posted On:
11 OCT 2024 5:03PM by PIB Thiruvananthpuram
“വിജയദശമിയുടെ ഈ അവസരത്തിൽ, എല്ലാ സഹ പൗരന്മാർക്കും ഞാൻ എൻ്റെ ഊഷ്മളമായ ആശംസകൾ നേരുന്നു.
വിജയദശമി ആഘോഷം അനീതിക്കെതിരായ നീതിയുടെ വിജയത്തെ അടയാളപ്പെടുത്തുന്നു. ഈ അവസരത്തിൽ, നമ്മുടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മതപരവും സാംസ്കാരികവുമായ പരിപാടികൾ വളരെ ആവേശത്തോടെ ആഘോഷിക്കുന്നു.
ഉയർന്ന മാനുഷിക ആദർശങ്ങളിലുള്ള നമ്മുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്താൻ ഈ വിശുദ്ധ ഉത്സവം നമ്മെ ഓർമ്മിപ്പിക്കുന്നു. മാന്യത, കടമകളോടുള്ള പ്രതിബദ്ധത, പെരുമാറ്റ ശുദ്ധി, വിനയം, നീതിക്കുവേണ്ടിയുള്ള ധീരമായ പോരാട്ടം എന്നിവയുടെ പ്രചോദനാത്മകമായ നിരവധി കഥകൾ ഈ ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കഥകൾ നമ്മുടെ പ്രചോദനത്തിൻ്റെ ഉറവിടമായിരിക്കണം.
വിശ്വാസത്തിൻ്റെയും ഉത്സാഹത്തിന്റെയും ഈ ഉത്സവം എല്ലാവർക്കും വിജയവും സമൃദ്ധിയും സന്തോഷവും നൽകട്ടെ."
രാഷ്ട്രപതി സന്ദേശത്തിൽ കുറിച്ചു.
(Release ID: 2064288)
Visitor Counter : 44
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Tamil
,
Telugu
,
Kannada