തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

എംപ്ലോയ്‌മെൻ്റ് ഡാറ്റയെക്കുറിച്ചുള്ള ഉന്നതതല യോഗത്തിൽ ഡോ. മൻസുഖ് മാണ്ഡവ്യ അധ്യക്ഷനായി

Posted On: 08 OCT 2024 3:30PM by PIB Thiruvananthpuram



ന്യൂഡൽഹി : 08   ഒക്ടോബർ  2024

കേന്ദ്ര തൊഴിൽ-ഉദ്യോഗ, യുവജനകാര്യ, കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ 07.10.2024 ന് ന്യൂഡൽഹിയിൽ 'തൊഴിൽ വിവരങ്ങളും വിദേശ എമിഗ്രേഷൻ പ്രവണതകളും' സംബന്ധിച്ച  ഒരു ഉന്നതതല യോഗം ചേർന്നു. കേന്ദ്ര തൊഴിൽ ഉദ്യോഗ വകുപ്പ്സഹമന്ത്രി സുശ്രീ ശോഭ കരന്ദ്‌ലാജെയും ചടങ്ങിൽ സന്നിഹിതയായിരുന്നു.

വിദേശകാര്യ മന്ത്രാലയവുമായും (എംഇഎ) നിതി ആയോഗുമായും നടത്തിയ ചർച്ചകൾ, വിദേശ തൊഴിലിനും ആഭ്യന്തര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഏകോപനവും ഡാറ്റ സ്വാംശീകരണവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു . റിക്രൂട്ടിംഗ് ഏജൻസികളുടെ നിരീക്ഷണം വർദ്ധിപ്പിക്കുന്നതും വിദേശത്ത് ജോലി ചെയ്യുന്നതിനുള്ള നൈപുണ്യ ആവശ്യകതകൾ മനസിലാക്കുന്നതും ചർച്ചയായി .

ഇസിആർ/ഇസിആർ ഇതര വിദേശരാജ്യങ്ങളിലേക്ക് ജോലി/പഠനത്തിനായി  പോകുന്ന പൗരന്മാരുടെ പൂർണ്ണമായ ഡാറ്റ സംവിധാനത്തിൻ്റെ ആവശ്യകത ഡോ. മാണ്ഡവ്യ എടുത്തുപറഞ്ഞു. തൊഴിൽ  ആവശ്യകതയുടെയും  വിതരണത്തിൻ്റെയും സമഗ്രമായ വീക്ഷണത്തിനായി നാഷണൽ കരിയർ സർവീസ് (എൻസിഎസ്) പോർട്ടൽ, മൈ  ഭാരത് പ്ലാറ്റ്‌ഫോം, മദദ് ( MADAD), ഇമൈഗ്രേറ്റ്, ഇ ശ്രം  പോർട്ടലുകൾ, സംസ്ഥാന പോർട്ടലുകൾ തുടങ്ങിയവയുടെ സംയോജനം ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

വിദേശ തൊഴിലുടമകളുമായുള്ള കരാറുകൾ ക്രമീകരിക്കണമെന്നും  മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് അറേഞ്ച്മെൻ്റുകളും (എംഎംപിഎ) സാമൂഹിക സുരക്ഷാ കരാറുകളും (എസ്എസ്എ)  സംബന്ധിച്ച ഫലപ്രാപ്തിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ  ലഭിക്കാൻ , അവ  അവലോകനം ചെയ്യണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു

ഗവണ്മെന്റ്  പദ്ധതികളിലും മേഖലകളിലുമുള്ള തൊഴിൽ ഡാറ്റ സംയോജിപ്പിക്കുന്നതിന് ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, രാജ്യത്തെ തൊഴിൽ പോർട്ടലുകളെക്കുറിച്ചുള്ള വിവിധ പഠനങ്ങളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ  നിതി ആയോഗ് പങ്കു വെച്ചു .

നിലവിലെ ഡാറ്റാ വിടവുകൾ നികത്തുന്നതിനും, നയങ്ങളും തൊഴിലവസരങ്ങളും, പ്രത്യേകിച്ച് അനൗപചാരിക മേഖലയിൽ സൃഷ്ടിക്കുന്നതിനുള്ള സംരംഭങ്ങൾക്കായി, വിവിധ മേഖലകളിലുള്ള സമഗ്രമായ തൊഴിൽ ഡാറ്റാ പോർട്ടൽ വികസിപ്പിക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ  പ്രതിബദ്ധത യോഗം ചൂണ്ടിക്കാട്ടി

തൊഴിൽ ഡാറ്റ ഏകോപനം ശക്തിപ്പെടുത്തുന്നതിനും വിദേശ തൊഴിലവസരങ്ങൾ വികസിപ്പിക്കുന്നതിനും വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ചാണ്   യോഗം അവസാനിച്ചത്. നിർദ്ദിഷ്ട ഏകീകൃത എംപ്ലോയ്‌മെൻ്റ് ഡാറ്റ പോർട്ടൽ ,തൊഴിൽ ഡാറ്റ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു പരിവർത്തന സംവിധാനമായി  വർത്തിക്കും. അതേസമയം  ഇ മൈഗ്രേറ്റ്, എൻസിഎസ് എന്നിവയുടെ സംയോജനം അന്താരാഷ്ട്ര തൊഴിൽ വിപണികളിലേക്കുള്ള പ്രവേശനം വിശാലമാക്കും.

 
*******************
 


(Release ID: 2063205) Visitor Counter : 23