പ്രധാനമന്ത്രിയുടെ ഓഫീസ്
മാലിദ്വീപ് പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന (ഒക്‌ടോബർ 7, 2024)
Posted On:
07 OCT 2024 2:25PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട പ്രസിഡൻ്റ് മുയിസു,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ,
നമ്മുടെ മാധ്യമ സുഹൃത്തുക്കളേ,
എല്ലാവർക്കും നമസ്കാരം!
ഒന്നാമതായി, പ്രസിഡൻ്റ് മുയിസുവിനും അദ്ദേഹത്തിൻ്റെ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇന്ത്യയും മാലിദ്വീപും നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ബന്ധം പങ്കിടുന്നു.
മാലിദ്വീപിൻ്റെ ഏറ്റവും അടുത്ത അയൽക്കാരനും ഉറച്ച സുഹൃത്തുമാണ് ഇന്ത്യ.
ഞങ്ങളുടെ 'അയൽപക്കം ആദ്യം' നയത്തിലും 'സാഗർ' കാഴ്ചപ്പാടിലും മാലിദ്വീപിന് ഒരു പ്രധാന സ്ഥാനമുണ്ട്.
മാലിദ്വീപിനായി ആദ്യ പ്രതികരണവുമായി എത്തുന്ന രാജ്യമായി ഇന്ത്യ തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ട്.
മാലിദ്വീപിലെ ജനങ്ങൾക്ക് അവശ്യസാധനങ്ങൾ, പ്രകൃതിദുരന്തങ്ങളിൽ കുടിവെള്ളം നൽകൽ, കൊവിഡ് മഹാമാരിയുടെ സമയത്ത് വാക്സിനുകൾ വിതരണം ചെയ്യൽ എന്നിവയാകട്ടെ, ഇന്ത്യ ഒരു അയൽരാജ്യമെന്ന നിലയിൽ അതിൻ്റെ ഉത്തരവാദിത്തങ്ങൾ സ്ഥിരമായി ഉയർത്തിപ്പിടിച്ചിരിക്കുന്നു.
ഇന്ന്, നമ്മുടെ പരസ്പര സഹകരണത്തിന് നയതന്ത്ര ദിശാബോധം നൽകുന്നതിന്, "സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തം" എന്ന കാഴ്ചപ്പാട് ഞങ്ങൾ സ്വീകരിച്ചു.
സുഹൃത്തുക്കളേ,
വികസന പങ്കാളിത്തം ഞങ്ങളുടെ ബന്ധത്തിൻ്റെ ഒരു പ്രധാന സ്തംഭമാണ്. ഈ സാഹചര്യത്തിൽ മാലിദ്വീപ് ജനതയുടെ മുൻഗണനകൾക്ക് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നു.
ഈ വർഷം എസ്ബിഐ മാലദ്വീപിനായി 100 മില്യൺ യുഎസ് ഡോളർ ട്രഷറി ബില്ലുകൾ പുറത്തിറക്കി. ഇന്ന്, മാലിദ്വീപിന്റെ ആവശ്യമനുസരിച്ച്, 400 ദശലക്ഷം യുഎസ് ഡോളറിന്റെയും 3000 കോടി രൂപയുടെയും (30 ബില്യൺ രൂപ) കറൻസി കൈമാറ്റ കരാറും പൂർത്തിയായി.
മാലിദ്വീപിലെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള സമഗ്ര സഹകരണത്തെക്കുറിച്ച് ഞങ്ങള് ചര് ച്ച ചെയ്തു. ഇന്ന് നാം ഹനിമാധു അന്താരാഷ്ട്ര വിമാനത്താവളത്തില് ഒരു റൺവേ ഉദ്ഘാടനം ചെയ്തു. ഇനി 'ഗ്രേറ്റർ മാലി' കണക്റ്റിവിറ്റി പദ്ധതിയും ത്വരിതപ്പെടുത്തും. തിലഫുഷിയിൽ പുതിയ വാണിജ്യ തുറമുഖം വികസിപ്പിക്കുന്നതിനും പിന്തുണ നൽകും.
ഇന്ന് ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച 700 ലധികം സാമൂഹിക ഭവന യൂണിറ്റുകൾ കൈമാറി. മാലിദ്വീപിലെ 28 ദ്വീപുകളിൽ ജല, അഴുക്കുചാൽ പദ്ധതികൾ പൂർത്തിയായി. മറ്റ് ആറ് ദ്വീപുകളിൽ പണി ഉടൻ പൂർത്തിയാകും. മുപ്പതിനായിരം പേർക്ക് ശുദ്ധജല വിതരണം ഉറപ്പാക്കാൻ ഈ പദ്ധതികൾ സഹായിക്കും..
"ഹാ ധാലു" എന്ന സ്ഥലത്ത് കാർഷിക സാമ്പത്തിക മേഖലയും "ഹാ അലിഫു" ൽ മത്സ്യ സംസ്കരണ സൗകര്യവും സ്ഥാപിക്കുന്നതിലും സഹായം നൽകും.
സമുദ്രശാസ്ത്രം, നീല സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിലും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.
സുഹൃത്തുക്കളേ,
നമ്മുടെ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്, ഒരു സ്വതന്ത്ര വ്യാപാര കരാറിൻ മേൽ ചർച്ചകൾ ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പ്രാദേശിക കറൻസികളിലെ വ്യാപാര സെറ്റിൽമെൻ്റുകളിലും ഞങ്ങൾ പ്രവർത്തിക്കും.
ഡിജിറ്റൽ കണക്റ്റിവിറ്റിയിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇന്ന് നേരത്തെ, മാലിദ്വീപിൽ റുപേ കാർഡ് പുറത്തിറക്കിയിരുന്നു. ഭാവിയിൽ, യുപിഐ വഴിയും ഇന്ത്യയെയും മാലിദ്വീപിനെയും ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രവർത്തിക്കും.
അദ്ദുവിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റും ബെംഗളൂരുവിൽ പുതിയ മാലിദ്വീപ് കോൺസുലേറ്റും തുറക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു.
ഈ സംരംഭങ്ങളെല്ലാം നമ്മുടെ ജനങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും.
സുഹൃത്തുക്കളേ,
പ്രതിരോധ, സുരക്ഷാ സഹകരണത്തിൻ്റെ വിവിധ വശങ്ങളിൽ ഞങ്ങൾ സമഗ്രമായ ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്.
ഏകത ഹാർബർ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്.
മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ പരിശീലനത്തിലും ശേഷി വർദ്ധിപ്പിക്കുന്നതിലും ഞങ്ങൾ സഹകരണം തുടരും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് പരിശ്രമിക്കും. ഹൈഡ്രോഗ്രാഫിയിലും ദുരന്ത പ്രതികരണത്തിലും ഞങ്ങളുടെ സഹകരണം വർദ്ധിപ്പിക്കും.
കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൽ സ്ഥാപക അംഗമായി ചേരുന്ന മാലിദ്വീപിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനം ഇരു രാജ്യങ്ങൾക്കും വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ, സൗരോർജ്ജത്തിലും ഊർജ കാര്യക്ഷമതയിലും ഉള്ള വൈദഗ്ധ്യം മാലിദ്വീപുമായി പങ്കിടാൻ ഇന്ത്യ തയ്യാറാണ്.
ശ്രേഷ്ഠ വ്യക്തിത്വമേ,
ഒരിക്കൽ കൂടി ഞാൻ താങ്കളേയും താങ്കളുടെ സംഘത്തേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു.
താങ്കളുടെ സന്ദർശനം നമ്മുടെ ബന്ധത്തിൽ ഒരു പുതിയ അധ്യായം ചേർക്കുകയാണ്.
മാലിദ്വീപിലെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും സാധ്യമായ എല്ലാ പിന്തുണയും ഞങ്ങൾ തുടർന്നും നൽകും.
വളരെ നന്ദി.
**
(Release ID: 2063196)
Visitor Counter : 43
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada